Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

അഹങ്കാരം

പണ്ട്…..

ന്നാലോ….വൈദ്യരേ,ഇല്ലത്ത് നെല്‍പ്പാറ്റശല്യം ശ്ശി അധികായണ്ണൂ‍…എന്താ ചെയ്യാ ന്നു അറീണില്ല്യ……
വൈദ്യര്‍ക്കു രോഗം പിടികിട്ടി…അഹങ്കാരം…ഇല്ലത്തു നെല്ലു ധാരാളം ഉണ്ടെന്ന
അഹങ്കാരം….നെല്ലു ധാരാളം ഉള്ളതു കൊണ്ടല്ലേ നെല്‍പ്പാറ്റശല്യം…ഇതു മാറ്റണം….
വൈദ്യര്‍ ആലോചിച്ചു……
ഒരു കാര്യം ചെയ്യാ…തമ്പുരാന്‍…..ശനിയാഴ്ച എണ്ണതേച്ചുകുളിക്കാ…കുറച്ചൂസം….
ഓ….അതിനെന്താ….ചെയ്യാം…ന്നാ നെല്‍പ്പറ്റ പൂവ്വോ…..ന്നാ ചെയ്യാം……
ശനിയാഴ്ച എണ്ണ തേച്ചുകുളിച്ചാല്‍ നെല്‍പ്പാറ്റ പടികടക്കും….സംശയല്ല്യാ…

ഒരു 3 മാസം കഴിഞ്ഞു….തിരുമേനി വീണ്ടും വൈദ്യരെ കണ്ടുമുട്ടി….
അ: നിന്നെ കാണാന്‍ ഇരിക്ക്യായിരുന്നു…..നെല്‍പ്പാറ്റ കുറഞ്ഞില്യാന്നല്ല….ഇപ്പൊ ശ്ശി കൂടേണ്ടായേ….നെന്റെ എണ്ണ തേപ്പു……
ഏയ്…അങനെ വരില്ല്യാ……തിരുമേനി എണ്ണതേച്ചിട്ടുണ്ടാവില്യ….
അതേ അതു ഞാന്‍ അകത്തുള്ളാളേ ഏല്‍പ്പിച്ചു…..എല്ലാ ശനിയാഴ്ചയും മുടങാതെ അവള്‍ക്കാ പറ്റാ…..അതേ അവളെ ഏല്‍പ്പിച്ചു…..

അങനെ വരട്ടേ…അതന്ന്യാ പാറ്റ കൂടണതു………വൈദ്യര്‍ പറഞ്ഞു…..

പി.എസ്.
ആണുങള്‍ ശനിയാഴ്ച്ച ഏണ്ണതേച്ചുകുളിച്ചാല്‍ ദാരിദ്രം ഫലം……പെണ്ണുങള്‍ ശനിയാഴ്ച്ച എണ്ണതേച്ചുകുളിച്ചാല്‍ സമ്പത്തു ഫലം….അതാണു നെല്‍പ്പാറ്റ കൂടിയതു.

ജനനമരണാദികള്‍

കുഞ്ഞിരാമന്റെ പൊടിക്കൈ

കുഞ്ഞിരാമന്റെ മകളുടെ പിറന്നാള്‍.സദ്യക്കു പായസം വെക്കാന്‍ മനക്കല്‍ നിന്നു ഉരുളി കടം വാങ്ങി.തിരുമേനി മനസ്സില്ലാമനസ്സോടെ കൊടുത്തു.
സദ്യ കഴിഞ്ഞു ഉടനെ കുഞ്ഞിരാമന്‍ ഉരുളി കഴുകി വെടിപ്പാക്കി മനക്കല്‍ എത്തിച്ചു.
തിരുമേനി പറിശോധിച്ചു.ഉരുളിയുടേ ഉള്ളില്‍ ഒരു ചെറിയ ഉരുളി. ഇതെന്താ കുഞ്ഞിരാമാ... റാന്‍...അതു ഉരുളി പെറ്റതാണു..കുട്ടിയുരുളി...
ഓഹോ....നന്നായി...തിരുമേനി സന്തോഷിച്ചു.
പിന്നൊരിക്കല്‍ കുഞ്ഞിരാമന്‍ മകന്റെ പിറന്നാളിന്നു തിരുമേനിയോടു ഉറുളി കടം ചോദിച്ചു...
സന്തോഷത്തോടെ കൊടുത്തു.
പക്ഷെ,കുഞ്ഞിരാമന്‍ സദ്യ കഴിഞ്ഞിട്ടും...കുറേ ദിവസം കഴിഞ്ഞിട്ടും ഉരുളി തിരിച്ചു കൊടുത്തില്ല. തിരുമേനി ചോദിച്ചു....എന്ത ഇങ്ങിനെ....
റാന്‍...കുഞ്ഞിരാമന്‍ കരഞ്ഞു... എന്തിനാ കരയുന്നതു...?
ഉരുളി ചത്തുപോയി...തമ്പ്രാന്‍...
ഉരുളി ചാവേ.....? ഇന്നാളു പെറ്റില്ലെ.....അതുപോലെ.....
കുഞ്ഞിരാമന്‍ കരഞ്ഞു.
 

സ്ഥിതി

കാക്ക മരക്കൊമ്പില്‍ വിശ്രമിക്കയാണു..
എന്തൊ കൊത്തി തിന്നുമുണ്ട്.മരച്ചോട്ടില്‍ മുയലും.
കാക്കേ..നീയ്യിങ്ങനെ ഒരു പണിയും എടുക്കാതെ ഇരുന്നു തിന്നുന്നു...ഭാഗ്യവാന്‍ തന്നെ.മുയല്‍ പറഞ്ഞു. അസൂയപ്പെടേണ്ട..നീയ്യും ഒരു പണിയും എടുക്കാതിരുന്നോ..
ശരിയാണു.. ഞാനും ഇനി ഒന്നും ചെയ്യാണ്ടെ ഇരിക്കും..നിനക്കു കിട്ടുമ്പോലെ എനിക്കും കിട്ടുമല്ലോ..മുയല്‍.
രണ്ടു പേരും അങ്ങനെ ഇരുന്നു...
ഒരു കുറുക്കന്‍ ഈ നേരം അതു വഴി വന്നു...അനങ്ങാതെ ഇരിക്കുന്ന മുയലിനെ കണ്ടു..ഒറ്റച്ചാട്ടം..മുയലിനെ പിടിച്ചു തിന്നു...

പി.എസ്.
പണിയെടുക്കാതെ ഇരുന്നു തിന്നാന്‍ പരിപാടിഉണ്ടങ്കില്‍ ഉയരത്തു ഇരിക്കണേ.....

ഗവേഷണം

ചരിത്ര ഗവേഷണം..(ആര്‍ക്കിയോളജി)

ചരിത്രകാരന്മാര്‍ക്കു ഓലയിലും,കല്ലിലും,ചെപ്പേടിലും ഒക്കെ എഴുതിവെച്ച രേഖകള്‍ ചരിത്രനിര്‍മ്മാണത്തിനു വിലപിടിച്ച സാമഗ്രികളാണു. ഒരു 1000 വര്‍ഷം കഴിഞ്ഞു ഏതെങ്കിലും പുരാവസ്തു ഗവേഷകന്‍ നമ്മുടെ സര്‍ക്കാര്‍ ആപ്പീസുകളിലെ രേഖകള്‍ കണ്ടെത്തുകയാണു എന്നിരിക്കട്ടെ..സര്‍ക്കാര്‍ ഉദ്യോഗസ്തന്മരുടെ പി.എഫ്.ആപ്പ്ളിക്കേഷനുകള്‍....കണ്ടാല്‍ എന്തായിരിക്കും നിഗമനത്തിലെത്തുക...ഇവിടത്തെ സര്‍ക്കാരുദ്യോഗസ്തന്മാരുടെ ഒക്കെ മാതാപിതാക്കള്‍ നിത്യരോഗികളായിരുന്നു...എന്നല്ലേ

പി.എഫ് നു അപേക്ഷിക്കാനുള്ള ആവശ്യം:ഫൊര്‍ ദി പ്രൊലോങ്ങെഡ് ട്രീറ്റ്മെന്റ് ഓഫ് മൈ ഫാദര്‍ ഹു ഈസ് സോള്‍ലി ഡിപ്പെണ്ട് അപ്പോണ്‍ മി....
 

പരിഭ്രമം\ആലോചന

പണ്ട്...
തിരുമേനി ഒന്നു വിശദമായി മുറുക്കാന്‍ തീരുമാനിച്ചു പൂമുഖത്തു ഇരിപ്പാണു.. അന്തര്‍ജ്ജനത്തിന്നു പ്രസവവേദന തുടങ്ങിയിരിക്കുന്നു... എന്താ വേണ്ടതെന്നു ആലോചിക്കയും ആവാം...ഒന്നു മുറുക്കുകയും ആവാം ...എന്നാല്‍....
അപ്പോഴേക്കും കാര്യസ്ഥന്‍ ഓടിവന്നു പറഞ്ഞു...തമ്പ്രാന്‍...ഇല്ലം പടിഞ്ഞാറ്റീലു തീയ്യ് പിടിച്ചിരിക്കുന്നൂ..വല്ലാതെ കത്തുന്നു....
ഹേ..അതുവ്വോ..തീപിടിക്ക്യേ...അതുവ്വോ ..
ആ നേരത്തു വാല്യേക്കാരത്തി ഓടിവന്നു...ഉണര്‍ത്തിച്ചു...
ഇവിടുന്നേ...ചെറ്യേ ഉണ്ണി കിണറ്റില്‍ വിടോണ്ടു...(വിടകൊണ്ടു=വീണൂ ന്നര്‍ഥം) അഹാ...അതുവ്വോ...കിണറ്റില്‍ വീഴേ...അതുവ്വോ...
ഇനിപ്പൊ എന്താ വേണ്ടതു....ന്നാലോചിക്കണം തീര്‍ച്ച...
കോമാ....പത്തായപ്പുരേന്നു ഒരടക്ക ഇങ്ങടു എടുക്കാ...ഒന്നു മുറുക്കട്ടെ...ന്നുട്ടാവാം...

ഏറ്റിയവരൊക്കെ നടക്കട്ടെ

പണ്ട്....
ചേനകൃഷി വളരെ മോശമായ കാലത്തു
വാരിയത്ത് മാത്രമാണു ചേന നന്നായി പിടിച്ചിട്ടുള്ളതു...ആരും കണ്ടാല്‍ കണ്ണിടും...വരിവരി ആയി നില്‍ക്കുന്നു..തടത്തില്‍....അത്ര നല്ല വിളവൂ.....പട്ട പരക്കാന്‍,കിഴങ്ങു കൂടാന്‍ തലക്കു ഒരൊ ചെറിയ കല്ലു വെച്ചിട്ടുണ്ട്.ഒന്നു അമര്‍ന്നാല്‍ കൂടുതല്‍ നന്നാവും.
അപ്പൊഴാണു ചേന്നന്‍ ആ വഴിക്കു വന്നതു...വാരിയത്തോരുക്കു പേടിയായി...ചേന്നന്‍ കണ്ടു എന്തെകിലും മോശമായി പറഞ്ഞാല്‍ അതു നശിക്കും... ചേന
കണ്ട ഉടനെ ചേന്നന്‍ ഒരു കമന്റ്....ആ ഏറ്റിയവരൊക്കെ നടക്കട്ടെ അല്ലെ തമ്പുരാട്ട്യേ....
വാരസ്യാരുടെ ഉള്ളൊന്നു കാളി....
പിന്നെ വാരിയത്തു ചേന പിടിച്ചിട്ടില്ല.
 

അപ്പുമാഷ് 1

അപ്പുമാഷ്..നല്ല മാഷ്...പാവം...

അപ്പുമാഷ് തന്റെ മക്കളെ വളരെ ശ്രദ്ധയോടെ ചീട്ടുകളി പഠിപ്പിക്കുകയാണു.ചെറിയകുട്ടികളാണു....എന്നാലും മാഷ് വളരെ ഉഷാറിലാണു.... എന്താ മാഷേ ഈ കാട്ടണൂ..ചെറിയകുട്ടികളേ ചീട്ടുകളിയാണോ പഠിപ്പിക്ക്യാ... അപ്പുമാഷ്:ആ പ്പൊ പഠിപ്പിക്കണം..പിന്നെ ഇവരെ കിട്ടില്ല്യാ....വലുതായാല്‍ ഇവറ്റയൊന്നും നമുക്കു ഒരു ഗുണവും ചെയ്യില്ല്യാ...കളി പഠിപ്പിച്ചാല്‍ ഇവറ്റയെ കളിപ്പിച്ചു തോല്‍പ്പിചാ പത്തുറുപ്പിക വാങ്ങാം.ബീഡിക്കെങ്കിലും ആവൂലോ..

അതാണു അധ്യാപകന്റെ ദീര്‍ഘവീക്ഷണം. 

പൂളച്ചാത്തം

പൂളതൃക്കോവിലിലെ പൂളച്ചാത്തം പ്രസിദ്ധമാണു....
അതില്‍ ഒരു കഥയുണ്ട്... പണ്ട്....
പൂളതൃക്കോവിലിലെ മേടത്തോടിനു പാലം വേണം...100 അടി വീതിയുണ്ട്.അതിനു പറ്റിയ ഒരു മരം നോക്കി നടന്നു.ഒരു പൂളമരം കണ്ടെത്തി...അളന്നു...100 അടി..നല്ല വണ്ണം....പാകം... പക്ഷെ മുറിക്കുമ്പോ വീണാല്‍ തല്‍ പൊട്ടിയാലോ..നീളം കുറയും...എന്താ ചെയ്യുക...പലവഴിയും ആലോചിച്ചു.... അവസാനം...ഇങ്ങനെ തീരുമാനിച്ചു.... പൂള ഒരടി നീളം ഒരാള്‍ക്കു ഏറ്റാനാവും...പൊങ്ങും...അപ്പൊ പൂളച്ചോട്ടില്‍ നിന്നു ഒരടി അകലത്തില്‍ 100 ആളെ നിര്‍ത്തുക...പൂള മുറിക്കുക...ഒറൊ അടി ഓരോരുത്തരും താങ്ങണം...എന്നാല്‍ മതി.... പൂള മുറിച്ചു....100 പേരും നിരന്നു നിന്നു താങ്ങി...
പിറ്റേകൊല്ലം ആ ദിവസം 100 പേരുടേയും ഒന്നാമത്തെ ചാത്തം ഗം ഭീരമായി നടത്തി....

ഇപ്പൊ അതു പൂളതൃക്കോവിലിലെ ദേശീയാഘോഷം ആണു..പൂളച്ചാത്തം..
 

വിനകള്‍ വരുന്നതു

പണ്ട്..
ചേന്നന്‍ കുരിക്കള്‍ എന്തെകിലും കണ്ട് അതിനെകുറിച്ചു എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതു നശിച്ചിരിക്കും... നാട്ടുകാര്‍ ഇതിനു കണ്ണിടുക..എന്നാണു പറയുക. വെറുതെ ഒരൊകുറ്റം പറയല്‍ നമ്മുടെ ശീലമാണല്ലോ.
ചേന്നങ്കുരിക്കള്‍ പറഞ്ഞാല്‍ ഫലിക്കും അതുറപ്പാ.. നാരായണന്‍ നായര്‍ ഇതു പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. വിളവില്‍ മുഴുവന്‍ കളയാണു..നെല്ലു മഹാമോശം...ചേന്നനെ കൂട്ടിക്കൊണ്ടുവന്നു ഇതൊന്നു കാണിച്ചുകൊടുത്താല്‍...കളയെകുറിച്ചു എന്തെങ്കിലും പറഞ്ഞാല്‍ അതു നശിക്കും. ചേന്നനെ സൂത്രത്തില്‍ കൂടെകൂട്ടി വരമ്പത്തു ചെന്നു...കള ശ്രദ്ധയില്‍ പെടുത്തി.... ഉടനെ ചേന്നന്‍ അഭിര്പ്രായം പറഞ്ഞു... മുഴുവന്‍ കളയാണങ്കിലും ഇടക്കുള്ള ഓരോ നെല്ലു തരക്കേടില്ലേ....നായരേ...
നയരുടെ ഉള്ളുകാളി.......
 

ചോറ്

പണ്ട്....
വാലിയക്കാരി പാറോതി...അകായ തുടയ്ക്കുകയാണു..ആകെ വൃത്തികേടായിരിക്കുന്നു..കുട്ട്യോളു ചാടിക്കളിച്ചു നിറയെ പൊടിയും ചെളിയും...അതിന്റെ കൂടെ ചെറിയ കുട്ടി അപ്പി ഇട്ടിട്ടുണ്ട്...അതു നിലത്തൊക്കെ വാരിത്തേച്ചിട്ടും ഉണ്ട്...അതാണു തുടച്ചു വൃത്തിയാക്കുന്നതു.... വൃത്തിയാക്കുന്നതിന്നിടയില്‍ പാറോതി തന്നോടു തന്നെ പറയുന്നു... ഹും..എന്താ ചെയ്യാ..ന്റെ ചോറല്ലേ ഈശ്വരാ ദ്....

ഠിം

പണ്ട്....(അത്രക്കു പണ്ടല്ലേന്നീം)
ചെറിയമ്മക്കു നെന്‍ചുവേദന.. അസഹ്യമായ വേദന.... അകായയില്‍ ആകെ ബഹളം...നിലവിളി..അമ്മയും വാലിയക്കാരത്തികളും....കിടന്നു ഓടുന്നു...
അമ്മ: കുഞ്ഞുട്ടാ...ഒന്നു നോക്കു...ചെറിയമ്മ ക്കു സുഖല്ല്യാ..ഇങ്ങടു വാ...
കുഞ്ഞുട്ടന്‍ മുറുക്കു നിര്‍ത്തി..ചെന്നു നോക്കി..കാര്യസ്ഥനെ വിളിച്ചു...വൈദ്യരെ വിളിക്കണ്ടീരും...സംശയല്ല്യാ...എരേച്ചാ...വേഗം നോക്കാ.....
കര്യസ്ഥന്‍ എരേച്ചന്‍ നായര്‍...ആളേ ഏര്‍പ്പാടക്കി...വിട്ടു...
കുഞ്ഞുട്ടനും കാര്യസ്ഥനും...പൂമോത്തു....ഇരുന്നു ഒന്നു മുറുക്കി..
കുഞ്ഞുട്ടന്‍ ഉറക്കെ ആലോചിച്ചു...എരേച്ചാ...ന്നാളു..കിഴക്കേടത്തെ അച്ചമ്മളു ഇതേപൊലെ ഒന്നു വേദനിച്ചൂന്നു പറഞ്ഞു...ശ്ശി വൈകീല....ഠിം...മരിക്ക്യാ ണ്ടായീ...കഷ്ടം..ഇത്രഒക്കേള്ളൂ....മനുഷ്യര്‍ക്കു.... മുറുക്കന്‍ കഴിഞ്ഞോ...പത്തായപ്പെരേലു ണ്ടോന്നു നോക്കാ....കഷ്ടം.

ദളവക്കഥകള്‍

പണ്ട്........
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖമണ്ഡപ നിര്‍മ്മാണം നടക്കുന്നു..മഹാരാജവ് മാര്‍ത്താണ്ഡവര്‍മ്മ നേരിട്ടാണു മേല്‍നോട്ടം..ദളവ രാമയ്യന്‍ ഒപ്പം ഉണ്ട്... രാമയ്യന്‍...മുഖമണ്ഡപം കേമമാവണം..ഇതുപോലൊന്നു വേറേ ഒരിടത്തും ഉണ്ടാവരുതു..
. ദളവ പറഞ്ഞു...മലയില്‍ വലിയൊരു പാറക്കല്ലുണ്ട്...അതു കൊണ്ടുവന്നാല്‍ അതു മതി മുഖമണ്ഡപത്തിനു..ഒറ്റക്കല്ലു മണ്ഡപം..
എന്നാല്‍ അതു തന്നെ..മഹാരാജവ്....ഒറ്റക്കല്ലു മണ്ഡപം...അതു മതി..അനന്യം തന്നെ
ദളവ കല്ലു കൊണ്ടുവരാന്‍ ആളുകളെ ഏര്‍പ്പാടാക്കി...
മലയില്‍ നിന്നു കല്ലു ഇളക്കിയെടുത്തു ക്ഷേത്രത്തിലേക്കു എത്തിക്കുകയാണു...നിരവധി പേരുടെ കഠിനാദ്ധ്വാനം...നിരവധി ദിവസം...രാജകല്‍പ്പന... മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനി കല്ലു പാകുകയേ വേണ്ടൂ...കല്ലെത്തിയിട്ടില്ല...ഒരു ദിവസം മഹാരാജാവ് തൊഴാന്‍ വന്നപ്പോള്‍ രാമയ്യനോടു ചോദിച്ചു...ദളവാ...കല്ലെവിടെയെത്തി? അടിയന്‍....പുഴ കടന്നു..(നെയ്യാര്‍) എന്നാല്‍ ഇനി ഒരു പക്ഷം കൂടി...ഏകാദശിക്കു മുന്‍പ് മണ്ഡപം പൂത്തിയാക്കണം...
പുഴ കടന്നെങ്കില്‍ നാം കല്ലു കാണാന്‍ വരുന്നു..നാളെ രാവിലെ...
മഹാരാജാവ് എത്തുന്ന വിവരം ദളവ പണിക്കാരെ അറിയിച്ചു..വേണ്ട ഒരുക്കങ്ങള്‍ക്കു ആള്‍ക്കാരെ നിയോഗിച്ചു... പക്ഷേ,കല്ലു നദക്കക്കരെ ആണു..നദിയില്‍ വെള്ളം കൂടുതലാണു..രാമയ്യന്‍ പരിഭ്രമിച്ചു..അറിയാതെ ആണങ്കിലും മഹാരാജാവിനോടു നുണ പറഞ്ഞല്ലോ... ദളവ സ്ഥലത്തെത്തി..എന്തു ചെയ്യും എന്നാലോചിച്ചു...ഉടനെ പരിഹാരം വന്നു..നദി ഗതി മാറ്റുക..കല്ലു ഇക്കരെ ആവും വിധം... അന്നു പിന്നെ അരും കല്ലു നീക്കിയില്ല...കല്ലു ഇപ്പുറത്താകും വിധം നദി വഴി മാറ്റുക...പണി തുടങ്ങി... മഹാരാജാവ് എത്തുമ്പോള്‍ നദിക്കിപ്പുറത്തു കല്ലു കിടക്കുന്നു... സന്തോഷമായി..

ഒറ്റക്കല്ലിനോടിവന്നു മുഖമണ്ഡപം ഭാവിച്ചു....എന്നു രാമപുരത്തു വാരിയര്‍

ഒസ്യത്ത്

ഒസ്യത്തു

മക്കള്‍ തമ്മില്‍ സ്നേഹത്തിലല്ല...മൂത്തവന്‍ ചെറിയവനെ ദ്രോഹിക്കും...ചെറിയവന്‍ ലേശം മന്തനാണു.
തന്ത...ചത്താല്‍ മക്കള്‍ അടികൂടും...വിഷമം തോന്നി...മരിക്കുന്നതിനു മുന്‍പു ഒസ്യത്തു എഴുതാന്‍ തീരുമാനിച്ചു... എഴുതി....
തന്റെ മരണശേഷം മക്കള്‍ സ്വത്തു പങ്കുവെക്കണം...വഴക്കു പാടില്ല...സ്വത്തില്‍ മൂത്തവനു ഇഷ്ടപ്പെട്ടതു ഇളയവനു കൊടുക്കണം.ഇളയവന്‍ അതു സമ്മതിക്കണം. എല്ലാരും സമ്മതിച്ചു.....മൂത്തവനു സന്തോഷം...
തന്ത മരിച്ചു... സ്വത്തു ഭാഗം വെക്കാന്‍ തീരുമാനിച്ചു...
മൂത്തവന്‍ ഏറ്റവും മോശമായ സ്ഥലവും വരുമാനമൊന്നുമില്ലാത്ത ഇനങ്ങളും ഇളയവനു നീക്കി വെച്ചു... ഇളയവന്‍ നിരാശപ്പെട്ടു...ഇനിയെന്തു ചെയ്യും...മൂത്തവനു ഇഷ്ടപ്പെട്ടതു കൊടുത്താല്‍ മതി എന്നാനു ഒസ്യത്തു.....മധ്യസ്ഥനെ കണ്ടു....തന്റെ വിഷമം പറഞ്ഞു....
മധ്യസ്ഥന്‍ ഒസ്യത്തു വരുത്തി...വായിച്ചു... ശരിയാണു...മൂത്തവ്നു ഇഷ്ടപ്പെട്ടതു കൊടുക്കാനണു കരാര്‍....അതു മതി...അതേ പറ്റൂ... കഷ്ടം...എല്ലാരും പറഞ്ഞു...
അതെ...മധ്യസ്ഥന്‍ പറഞ്ഞു...മൂത്തവനു ഇഷ്ടപ്പെട്ടതു നല്ല വരുമാനമുള്ള...നല്ല സ്ഥലം ആണു... അതു ഇളയവ്നു കൊടുക്കണം എന്നാണു ഒസ്യത്തില്‍ എഴുതിയതു....ഇളയവനെ പറ്റിക്കാതിരിക്കാന്‍ വേണ്ടി തന്ത ചെയ്തതു ബുദ്ധിപൂര്‍വം തന്നെ....

നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു യുക്തി വേണം.
 

ഉണ്ടായത്

പണ്ട്...
മൂപ്പില്‍ നായരോടു കാര്യസ്ഥന്‍ ചെട്ടിയാരു വന്നു അതിരില്‍ കയ്യേറ്റം നടന്ന കര്യം പറഞ്ഞു... യ്ശമ്മാ...പള്ളിക്കുറുപ്പ് കളത്തിലു തെക്കേ വേലി മാപ്പ്ളാരു കൊറച്ചൊന്നു പൊളിച്ചു... അതിരില്‍ കയ്യേറിയിരിക്കുന്നു...എന്താ വേണ്ടതു..ച്ചാ... അഹാ..അതുവ്വോ...അങ്ങനെണ്ടോ...മാപ്പ്ളാരു....സമ്മതിക്കരുതു....പൊളിച്ചു മറ്റാന്‍ ഞാന്‍ പറഞ്ഞൂ ന്നു പറയാ...എന്താണ്ടാവാന്നു കണാലോ....
ചെട്ടിയാരു ചെന്നു പറഞ്ഞൂ... മാപ്ളാരു ചെട്ടിയാരെ കണക്കിനു തെറി പറഞ്ഞു...
എശ്മാ...അസഭ്യം ശ്ശി കേട്ടു....
അഹാ..ധിക്കാരികളു തന്നെ...
ആദ്യേ ചെല്ലാ....ഒന്നുകൂടി പറയാ....എന്താ അഹമ്മതി...എന്താ ണ്ടാവാ ന്നു നോക്കാലൊ...
ചെട്ടിയാരു ചെന്നു പറഞ്ഞൂ ഇപ്രാവശ്യം...തെറി ണ്ടായില്ല....പക്ഷെ അവരു അടിച്ചു പുറം പൊളിച്ചു.......
അഹാ..അഹാ..അതുവ്വോ...അങ്ങനെണ്ടോ...മാപ്പ്ളാരു...അഹമ്മതി..അഹമ്മതി...ഇനി എന്താണ്ടാവാ ന്നു നോക്കാലോ... എന്തായാലും ചെട്ടിയാരു ഇനി അങ്ങടു പോണ്ട.... അഹമ്മതി...കഷ്ടം...
 

കഥകളിനിയും

പാട്ടിന്റെ ചൂട്

പണ്ട്...പണ്ട്..
സ്കൂള്‍ വാര്‍ഷികം ആണു.എല്‍.പി.സ്കൂള്‍.കുറച്ചു കുട്ടികള്‍ .മിക്കവാറും എല്ലാ കുട്ടികള്‍ക്കും പരിപാടികള്‍ ഉണ്ടു.മത്സരം ഇല്ല..പ്രകടനം മാത്രം...എല്ലാര്‍ക്കും സമ്മാനം...രക്ഷിതാക്കള്‍ മുഴുവന്‍ ഉണ്ട്..അല്ലെങ്കിലും മെയ്ക്ക വെച്ചാല്‍ എല്ലാരും എത്തും.(പരിപാടിക്കു ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണു എന്നു നോടീസില്‍ പ്രത്യേകം അച്ചടിക്കും) മൂന്നാം ക്ളസ്സിലെ റ്റീച്ചറാണു നൃത്തനൃത്യങ്ങള്‍ക്കു പാട്ടു മുഴുവന്‍.പാട്ടുപാടാന്‍ ഇരിക്കുമ്പൊ റ്റീച്ചര്‍ ആളാകെ മാറും..ഭയങ്കര ആവേശം ആണു.ഹര്‍മോണിയക്കരനേയും മൃദംഗക്കാരനേയും ഒക്കെ വിറപ്പിക്കും...നിയന്ത്രിക്കും. കുറേ പാടി..ഭയങ്കര ശബ്ദം മാത്രമേ ഉള്ളൂ..പാട്ടൊക്കെ മഹാമോശം ...പക്ഷെ എന്താ ചെയ്യുക...വേറേ ആളില്ല. പിന്നെയും കുറേ പാടി...പുലരും വരെ പരിപാടികള്‍ ഉണ്ട്.പാടിപ്പാടി തകര്‍ത്തു.അപ്പൊള്‍ മെയ്ക്ക് ഓഫ് ആയി. എന്തു ചെയ്തിട്ടും (മെയ്ക്ക് ഓപ്പറേറ്റര്‍ നിസ്സഹകരണത്തിലാണു..അവനു പാട്ടു മടുത്തിരിക്കുന്നു)മെയ്ക്ക് ഓണ്‍ ആവുന്നില്ല....റ്റീച്ചര്‍ പരിഭ്രമത്തിലായി....എന്താ ദ്...വേഗം നോക്കാ....ഇനിയും ഒരുപാടു പരിപാടികള്‍ ഉണ്ട്... ടീച്ചറമ്മെ....മെയ്ക്കു ഒന്നു ചൂടാറട്ടെ...ചൂടാറിയാല്‍ തനിയെ ശരിയാവും...മെയ്ക്കക്കരന്‍ ഉറക്കം തൂങ്ങി പറഞ്ഞു..... റ്റീച്ചര്‍ മെയ്ക്കു ചൂടാറാന്‍ കാത്തിരിക്കയാണു...
.
. കാര്യങ്ങള്‍ ശരിയായരീതിയില്‍ പോകാത്തതുകൊണ്ട് ടീച്ചര്‍ ഹെഡ്മാസ്റ്റരോട്:...മാഷേ ഇതൊക്കെ കാണുമ്പോല്‍ എനിക്കു ഹീറ്റവുന്നുണ്ട് ട്വോ.

മന്തു നിവാരണം (ഗുളിക വിഴുങ്ങാതെ)

പണ്ട്...
അസമയം..ഭദ്രകാളീക്ഷേത്രത്തിനു മുന്‍പില്‍ നാറാണത്തു പ്രാന്തന്‍ വിശ്രമിക്കയാണു..
രാത്രിയിലെ സന്‍ചാരം കഴിഞ്ഞു കാളി കൂളികളോടുകൂടി ക്ഷേത്രത്തിലേക്കു തിരിച്ചെത്തി..നടക്കല്‍ ഒരു മനുഷ്യന്‍...കാളി അലറി..ആരാതു?
നീയ്യാരാ...നാറാണത്തു ചോദിച്ചു....
ഞാന്‍ കാളീ...അലറി.. ഓഹോ...ശരി...അകത്തു പൊയ്ക്കോ...
അസാമാന്യന്‍ തന്നെ..കാളി വിചാരിച്ചു...എന്താ ധൈര്യം...ഈയ്യാളെ അനുഗ്രഹിക്കണം...തീര്‍ച്ചയാക്കി.. ശരി...താങ്കള്‍ക്കെന്താ വരം വേണ്ടതു...ചോദിക്കൂ...തരാം..
വരോ...വരം ഒന്നും വേണ്ട...ഉറക്കം കളയരുതു...നീയ്യ് പൊയ്ക്കോ...
അതു പറ്റില്ലാ...ഒരു വരം ചോദിക്കണം..അല്ലെങ്കില്‍ എനിക്കു അപമാനം ആണു..
ഞാന്‍ തരാന്‍ തീരുമാനിച്ചതാ..
ഓഹോ...എന്നാല്‍ എന്റെ മരണസമയം ഒരു നാഴിക (45 മിനുട്ട്)നീട്ടിത്തരൂ.....
അതു എനിക്കു കഴിയില്ല....ക്ഷമിക്കണം..
ഓഹോ...എന്നാല്‍ ഒരു നാഴിക കുറക്കണം...അതു മതി...
അതും പറ്റില്ല്യാ...എനിക്കതു കഴിയില്ല... അതൊക്കെ ബ്രഹ്മ്മാവ് തീരുമാനിക്കനം...
എന്നാല്‍ പിന്നെ ഈ ഇടത്തു കാലിലെ മന്തു വലതുകാലിലേക്കക്കി താ...
കാളി അതു സമ്മതിച്ചു...ആ വരം കൊടുത്തു...
കാളി അകത്തു പോയി...പ്രാന്തന്‍ ഉറങ്ങാനും.. 

പരീക്ഷണം..1

ഒരിക്കല്‍
ഒരു സാമൂഹ്യ ശാസ്ത്രജ്നന്‍ സമൂഹത്തിന്റെ പ്രതികരണരീതികളെ കുറിച്ചു പഠിക്കയായിരുന്നു.
പരീക്ഷണം 1
സ്റ്റെപ്പ് 1
പാത്രത്തില്‍ വെള്ളം നിറച്ചു തിളപ്പിച്ചു..തിളച്ച വെള്ളത്തിലേക്കു ഒരു തവളയെ പിടിച്ചു ഇട്ടു.വെള്ളത്തില്‍ വീണ തവള ഒറ്റച്ചാട്ടത്തിന്നു പുറത്തു ...രക്ഷപ്പെട്ടു.
സ്റ്റെപ്പ് 2
പാത്രത്തില്‍ വെള്ളം എടുത്തു ഒരു തവളയെ അതില്‍ ഇട്ടു..മെല്ലെ വെള്ളം ചൂടാക്കി..വെള്ളം തിളക്കാറായപ്പോഴേക്കും തവള ചത്തിരുന്നു.

നിഗമനം................
 

ബാക്കി വന്നതിന്‍ ദുഖം

പണ്ട്
അടുത്തടുത്ത രണ്ടു ക്ഷേത്രങ്ങളില്‍ വാരസ്സദ്യ നടക്കുന്നു.രണ്ടും ഗംഭീരം.ഒന്നിനും ഒരു കുറവും ഇല്ല.
തീറ്റപ്രിയന്മാര്‍ ഒത്തുകൂടുന്ന സംഭവം.
സദ്യ കഴിഞ്ഞു മടങ്ങുന്ന ഒരാള്‍
അപ്രത്തെ ക്ഷേത്രത്തിലെ സദ്യ കഴിഞ്ഞു മടങ്ങുന്ന സുഹ്ര്^ത്തിനെ കണ്ടുമുട്ടി.
ടോ...അവിടെ എങ്ങനെ ണ്ടാര്‍ന്നു?
ഓ...കേമം...
ഒക്കെ തികഞ്ഞോ....
എന്താ കഥ?തികയേ...ശ്ശി ബാക്കി വന്നു.
എത്ര..
അവിടെ ബാക്കി വന്നോ..പയസം എത്ര ബാക്കി?
ഒരു അര ചരക്കു..
ഇവിടെ ഒരു ചരക്കു...
ച്ചേ...
എന്നാല്‍ അങ്ങടു വരായിരുന്നു...
കഷ്ടം....
 7 kathakal

തീരുമാനമെടുക്കുമ്പോള്‍

കാക്ക മരക്കൊമ്പില്‍ വിശ്രമിക്കയാണു..എന്തൊ കൊത്തി തിന്നുമുണ്ട്.മരച്ചോട്ടില്‍ മുയലും. കാക്കേ..നീയ്യിങ്ങനെ ഒരു പണിയും എടുക്കാതെ ഇരുന്നു തിന്നുന്നു...ഭാഗ്യവാന്‍ തന്നെ.മുയല്‍ പറഞ്ഞു. അസൂയപ്പെടേണ്ട..നീയ്യും ഒരു പണിയും എടുക്കാതിരുന്നോ..
ശരിയാണു.. ഞാനും ഇനി ഒന്നും ചെയ്യാണ്ടെ ഇരിക്കും..നിനക്കു കിട്ടുമ്പോലെ എനിക്കും കിട്ടുമല്ലോ..മുയല്‍. രണ്ടു പേരും അങ്ങനെ ഇരുന്നു...
ഒരു കുറുക്കന്‍ ഈ നേരം അതു വഴി വന്നു...അനങ്ങാതെ ഇരിക്കുന്ന മുയലിനെ കണ്ടു..ഒറ്റച്ചാട്ടം..മുയലിനെ പിടിച്ചു തിന്നു...
പി.എസ്.


പണിയെടുക്കാതെ ഇരുന്നു തിന്നാന്‍ പരിപാടിഉണ്ടങ്കില്‍ ഉയരത്തു ഇരിക്കണേ.....

4 അഭിപ്രായം:


മയൂര said...
This post has been removed by the author.
മയൂര said...
ഉയര‍ത്തില്‍ ഇരിക്കുന്നവര്‍ക്ക് എന്തും ആവാലോ..:)
കുഞ്ഞന്‍ said...
ഉയരത്തിലെത്തിയവര്‍ക്ക് എന്തുമാവാം,പക്ഷെ ഉയരത്തിലെത്തുവാന്‍ മടിപിടിച്ചിരുന്നാല്‍...!
സഹയാത്രികന്‍ said...
:)

ശൈലികള്‍ ഉണ്ടാവുന്നതു

പണ്ട്...പണ്ട്
അമ്പലമുറ്റത്തു കുരങ്ങന്മാരുടെ സംഘം എന്നും ഉണ്ട്..
പൂജ കഴിഞ്ഞാല്‍ നിവേദ്യച്ചോറു എന്നും സുലഭം.
നല്ല ചൂടുള്ള ചോറു ചെമ്പു നിറയെ..
എല്ലാ കുരങ്ങന്മരും ചുറ്റും കൂടും.
ചോറു കാണുമ്പോഴേ എല്ലാര്‍ക്കും വയില്‍ വെള്ളം ഊറും..
തൊട്ടുനക്കും....ചൂട്...ഹൊ...ഹൊ..കൈനക്കും...
തന്തകുരങ്ങന്മര്‍ കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചോറു മാന്തിക്കും...
ചുടും...കരയും..
അപ്പൊ പാവം പറഞ്ഞു തന്തക്കുരങ്ങന്മാര്‍ നക്കിക്കൊടുക്കും...
കയ്യില്‍ പറ്റിയ ചോറു അകത്താക്കും...
പിന്നെയും ഇതു തന്നെ...

ഇപ്പൊഴും ഇങ്ങനെ തന്നെ ആണല്ലോ....

3 അഭിപ്രായം:കുഞ്ഞന്‍ said...
വിദ്യാര്‍ത്ഥി രാഷ്ട്രീയം വാഴട്ടേ...!
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഇന്നത്തെ രാഷ്ട്രീയത്തിനാണിത്‌ ചേരുക...
മുരളി മേനോന്‍ (Murali Menon) said...
:))

കൂട്ടിവായന 2

പണ്ട്...
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം എഴുതിക്കൊണ്ടിരിക്കുന്ന കാലത്തു..
പട്ടേരി പറഞ്ഞു കൊടുക്കും...ശിഷ്യന്‍ എഴുതും...അതാണു രീതി..
നരസിഹാവതാരം അവസാന ശ്ളോകം എഴുതുകയാണു..
അതു അവസാനിക്കുന്നതു ഇങ്ങനെ ആണു...

പ്രഹ്ളാദ പ്രിയ ഹേ മരുല്‍പുരപതേ
സര്‍വ്വാമയാല്‍ പാഹിമാം
പ്രഹ്ളാദ പ്രിയ ഹേ...മരുല്‍പുരപതേ.....എന്നു പറഞ്ഞുകൊടുത്തപ്പോള്‍...ഭഗവാന്‍ പട്ടേരിയോടു പറഞ്ഞു...
മേല്‍പ്പത്തൂര്‍.... ഞാന്‍ പ്രഹ്ളാദപ്രിയന്‍ അല്ല...ഭക്തപ്രിയന്‍ ആണു....

പി.എസ്
നാരായണീയം വായിക്കുമ്പോള്‍ ഇന്നും ഭഗവാന്റെ ഈ വേര്‍ഷന്‍ കൂടി വായിക്കും.

4 അഭിപ്രായം:


തുടര്‍പരിപാടി

പണ്ട്
തിരുമേനിക്കു കേസും കോടതിയും ഒരു ഹരം ആണു..
എന്തു സംഗതിക്കും ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ സമാധാനം ആയി.
വ്യവഹാര കാര്യങ്ങള്‍ക്ക് പ്രത്യേകം കാര്യസ്ഥന്‍ ഉണ്ട്..
എരേശ്ശന്‍ നായരു...കേമന്‍ ആണു കോടതിക്കാര്യങ്ങള്‍ക്കു.തെറ്റു പറ്റില്ല.
വക്കീല്‍ സ്വാമി ആയിട്ടു നല്ല ബന്ധം.
വെളിച്ചായല്‍ നിത്യദാനങ്ങള്‍ കഴിഞ്ഞാല്‍..നേരേ കോടതിയിലേക്കു പുറപെടും.
കൂടെ എരേശ്ശനും..
ന്നാലോ എരേശ്ശാ...ഇന്നേതാ...കടലാസ്സ്?
ദേവസ്വം പാട്ടം കുടിശ്ശിക ....എന്നിങ്ങനെ...വിവരിക്കും.
ഒരു ദിവസം...
എരേശ്ശാ...ഇന്നേതാ...
ഇന്നു വിധി ഉണ്ടാവും..ന്നന്ന്യാ തോന്നണു..
അതിനെന്താ...വിധി വന്നാല്‍ പിന്നെ നോക്കാനില്ല..
അപ്പീലു...മേക്കോടതിക്കു..
അവിടെനിന്നു പിന്നെയീം മേക്കോടതിക്കു...
അതിനെന്താ..പോട്ടേ അങ്ങടു..കേസ്സു നടക്കട്ടെ.
റാന്‍ ഇതങ്ങനെ അല്ല..നമ്മളു ജയിക്കും..
അതുവ്വോ...എന്നാ പിന്നെ എന്താ ചെയ്യാ ന്നു നിശ്ചയം ഇല്ല...
പരിഭ്രമിക്കണ്ടീരോ...സംശയം ണ്ടേനീം.

6 അഭിപ്രായം:


കുഞ്ഞന്‍ said...
ഹഹ..പാവം തിരുമേനി..! എത്രയോ പേര്‍ കോടതി കയറിയിറങ്ങി ജീവിതം തുലച്ചിരിക്കുന്നു...!
Sul | സുല്‍ said...
പരിഭ്രമിക്കണ്ടീരോ...സംശയം ണ്ടേനീം. കൊള്ളാം -സുല്‍
സഹയാത്രികന്‍ said...
“റാന്‍ ഇതങ്ങനെ അല്ല..നമ്മളു ജയിക്കും.. അതുവ്വോ...എന്നാ പിന്നെ എന്താ ചെയ്യാ ന്നു നിശ്ചയം ഇല്ല...“ ഹി.ഹി..ഹി... :)
പ്രിയ ഉണ്ണികൃഷ്ണന്‍ said...
നന്നയിരിക്ക്ണ്‌ ട്ടോ
മുരളി മേനോന്‍ (Murali Menon) said...
:))
വേണു venu said...
ബ്ലോഗാനിയാ എന്നു പറയും പോലെ കേസ്സാനിയാ, കോര്‍ട്ടാനിയാ എന്നഡികഷന്‍‍. നിയമത്തിന്‍റെ കൊച്ചു ഞരമ്പുകള്‍‍ കീറി അതിലൊരു രസം കണ്ടെത്തിയ ഒരു നീലാണ്ടപ്പിള്ള എന്‍റെ നാട്ടുകാരനായിരുന്നു. കലാകൌമുദിയില്‍‍ കുറേ വര്‍ഷങ്ങള്‍‍ക്കു മുന്നേ ഒരു ലേഖനം വന്നിരുന്നു. “കൊട്ടാരക്കര ബസ്സു് ‍സ്റ്റാന്‍റിനെ വിറപ്പിച്ച നീലാണ്ടപിള്ള.“ അതൊരു പോസ്റ്റിനുള്ള വിഷയമാണു്. വിസ്താര ഭയത്തിനാല്‍‍ വിവരിക്കുന്നീല്ല. ഒന്നുമില്ല.ബസ്സു് സ്റ്റന്‍ഡു ജപ്തി ചെയ്യുന്ന ഓര്‍ഡറായിരുന്നു നീലാണ്ടപിള്ളയ്ക്കു് ലഭിച്ചാതു്. അതുവ്വോ...എന്നാ പിന്നെ എന്താ ചെയ്യാ ന്നു നിശ്ചയം ഇല്ല.. പുതിയ കേസ്സിങ്ങനെ വറ്റും തിരുമേനി.:)

സുരക്ഷ

പണ്ട്...പണ്ട്...
പോര്‍ച്ചുഗീസുകാര്‍ കേരളം കുറേശ്ശയായി കീഴ്പ്പെടുത്തുന്ന കാലം...
ചെറിയ...വലിയ..യുദ്ധങ്ങള്‍ നടക്കുന്നു...
തറവാടുകളില്‍ ചെന്നു അക്രമിക്കാന്‍ പോര്‍ച്ചുഗിസുകാര്‍ക്കു...ഭയം..
കാരണം.ഓരോ തറവാടുകളിലും..(ചെറിയ വീടുകളിലും)
വീട്ടിനകത്തു വലിയ പീരങ്കികള്‍ ഉണ്ട്.
പീരങ്കിക്കുഴല്‍ ചുമരിനു പുറത്തേക്കു കാണാം..സൂക്ഷിക്കണം...
ചെറിയ വീടുകളില്‍ ഒന്നോ രണ്ടോ കാണും..
വലിയ വീടുകളില്‍ പീരങ്കിക്കുഴല്‍ നിരകള്‍ കാണും...
ഭയക്കാതിരിക്കുന്നത്ങ്ങനെ...
ഒരു ദിവസം ഒരു പോര്‍ച്ചുഗീസ് ചാരന്‍ ഒളിച്ചു നിന്നു ഈ പീരങ്കിക്കുഴലുകള്‍ പരിശോധിക്കയായിരുന്നു...
അപ്പൊഴാണു ചാരന്റെ തലയിലേക്കു നേരേ മൂത്രം ധാരധാരയായി വന്നതു.

പഴയ വീടുകളില്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച വലിയ ഓവുകള്‍ ഉണ്ടായിരുന്നു.(ചരിത്രം)

4 അഭിപ്രായം:

സ്ഥലസൂചന

പണ്ട്..പണ്ട്...
പുതിയ കാര്യസ്ഥന്‍ ആണു...
അതുകൊണ്ടു തമ്പുരാന്‍ കൃഷി കാര്യങ്ങളൊക്കെ നന്നായി ചര്‍ച്ച ചെയ്തേ വ്യവഹാര കാര്യങ്ങള്‍ക്കായി.പുറത്തു പോകാറുള്ളൂ..
അന്നു കന്നുപൂട്ടാന്‍ ഉള്ള കണ്ടങ്ങളും കാര്യങ്ങളും ചര്‍ച്ച ചെയ്തതാണു..
പണിക്കാരു വന്നു...കാരസ്ഥന്‍ സംഗതികള്‍ വെടിപ്പായി ഏല്‍പ്പിച്ചു..
കോരാ...ആ കൊറ്റി ഇരിക്കുന്ന കണ്ടം ആണു ഇന്നു നന്നാക്കണ്ടതു..
എല്ലാരേയും കൂട്ടിക്കോ..ഉച്ചാമ്പൊഴേക്കു നടീല്‍കാരു വരും.
കോരന്‍...സമ്മതിച്ചു.
നാലു കൂട്ടു കന്നു..കോരന്‍ ആണു മേല്‍നോട്ടം.
ഡാ..ആ കൊറ്റി ഇരിക്കുന്ന കണ്ടം നന്നാക്കണം.വേഗം നോക്കിക്കോ..
കന്നു പൂട്ടിക്കെട്ടി ഉഴാന്‍ തുടങ്ങിയപ്പൊ കൊറ്റി അടുത്ത കണ്ടത്തിലേക്കു മാറി ഇരുന്നു.
കോരന്‍ പരിഭ്രമിച്ചു..
കന്നു പൂട്ടി ക്കെട്ടിയതാണു..കൊറ്റി മാറി ഇരുന്നു...
ശരി ഡാ..എല്ലാരും ആ കണ്ടത്തില്‍ ചെല്ലു..വേഗം.
എല്ലാരും അനുസരിച്ചു...പൂട്ടാന്‍ തുടങ്ങി...
കൊറ്റി അടുത്ത കണ്ടത്തിലേക്കു മാറി ഇരുന്നു..
കോരന്‍ കാണുന്നുണ്ട്..
ഡാ...ആ കണ്ടത്തിലേക്കു...വേഗം..
കൊറ്റി കുറെ അപ്പുറത്തെ കണ്ടത്തിലേക്കു.....പിന്നാലെ കോരന്റെ പടയും... ഒടുവില്‍ കോരന്‍ തോറ്റു..കര്യസ്ഥന്‍ തമ്പ്രാനോടു പറഞ്ഞു...
തമ്പ്റാ...കൊറ്റി ഇരിക്കുന്ന കണ്ടം പൂട്ടലു വയ്യാട്ട്ളേ..

11 അഭിപ്രായം:


പി.പി.Somarajan said...
നന്നായിരിക്കുന്നു :)
Sul | സുല്‍ said...
അതു ശരിയാ:)
പ്രിയ ഉണ്ണികൃഷ്ണന്‍ said...
good humour
സഹയാത്രികന്‍ said...
ഹ ഹ ഹ...തമ്പ്രാനറിയോ കോരന്റെ വെശമം... :)
കുഞ്ഞന്‍ said...
പാവം കോരന്‍..തമ്പ്രാന്റെ കോപത്തീന്ന് രക്ഷപ്പെടുമൊ ആവൊ?
മുരളി മേനോന്‍ (Murali Menon) said...
അതു കൊള്ളാം. ഇപ്പോള്‍ പിന്നെ ഈ വക പ്രശ്നങ്ങളൊന്നുമില്ലെന്ന ഒരു സന്തോഷം ഉണ്ട് അല്ലേ,,, കൊറ്റിക്കിരിക്കാന്‍ കണ്ടമുണ്ടെങ്കിലല്ലേ?
ഏ.ആര്‍. നജീം said...
ഇത് കൊള്ളാം , പണ്ട് ഒരു കോരനോട് രാജാവ് പറഞ്ഞു "ഇവിടുന്ന് നേരേ നീ ഓടുക എത്രത്തോളം ഓറ്റി മുഴുപ്പിക്കുന്നോ അത്രയും സ്ഥലം നിനക്കുള്ളതാന്ന്" പാവം ഓടി തളര്‍ന്നിട്ടും നിക്കാതെ ഓടി അവസാനം മരിച്ചു വീണു. അത്യാഗ്രഹം നന്നല്ല, എന്ന് സൂചിപ്പിക്കുവാനാണ് ഈ കഥ. അത്തരം ഒരു കഥയായി ഇതും
അലിഫ് /alif said...
രാമനുണ്ണി മാഷിന്റെ ഈ നുറുങ്ങ് കഥ വായിച്ചപ്പോള്‍ ഓര്‍മ്മവന്ന ഒരു സംഭവകഥ കമന്റായി ടൈപ്പ് ചെയ്ത് തുടങ്ങിയെങ്കിലും വലിപ്പം കൂടിയതിനാല്‍ പോസ്റ്റ് ആക്കി ദാ ഇവിടെ, കോരന്‍ ശശിയുടെ രൂപത്തില്‍
വാല്‍മീകി said...
എന്തായാലും കോരന് കുമ്പിളില്‍ കഞ്ഞി ഉറപ്പാ...
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: നുറുങ്ങു തമാശ കൊള്ളാം
ഹരിശ്രീ said...
നാടോടിക്കഥ നന്നായിരിയ്കുന്നു...

ഭരണം

അത്ര പണ്ടല്ല...
വാടാം തൊടി കൃഷ്ണന്‍ എന്റെ അയല്‍പക്കക്കരന്‍.
നന്നായി പണിയെടുക്കും...കുടുമ്പം നോക്കും.
വൈകുന്നേരം ഒരേഴുമണിയോടെ ആണു പണിമാറ്റി വരവ്...
നാലുകാലില്‍...ചിലപ്പോ അന്‍ചു കലില്‍ (ഒരുവടിയുംകുത്തി).
വന്നാല്‍ പിന്നെ വീട്ടില്‍ നല്ല ബഹളം ആണു..
ഭാര്യയേ നല്ലശീലം പഠിപ്പിക്കല്‍ അപ്പൊഴാണു..ആദ്യം ഉപദേശിക്കും...(ഒരക്ഷരം ആര്‍ക്കും മനസ്സിലാവില്ല) പിന്നെ ചീത്ത പറയും..പിന്നെ പേടിപ്പിക്കും...പിന്നെ അടി...പൊതിരെ കിട്ടും...കുട്ടികള്‍ക്കും..
(സംഗതി ശാസ്ത്രീയം ആണു...സാമ..ദാന...ഭേദ...ദണ്ഡ....)
ബഹളം സഹിക്കാതെ ആവുമ്പോള്‍ ഞങ്ങള്‍ അയല്‍പക്കക്കാര്‍ ഇടപെടും...
വേലിക്കല്‍ ചെന്നു...കൃഷ്ണാ....എന്നു വിളിച്ചാല്‍ മതി...
അന്തരീക്ഷം ശാന്തം..
പിന്നെ പരാതി ആണു...
അകോരാത്രം പാട്ട്ട് പണിയെടുത്തു അന്ത്യാമ്പൊ
ഇള്ള കഞ്ഞിവെള്ളം കുടിച്ചു കെടക്കാം ന്നു വെച്ചാ..
അപ്പൊ തൊടങ്ങും പട്ടാളോം പോലീസ്സും.
പട്ടാളോം പോലീസ്സും.
(ഇതു ഒരുമാതിരി കരച്ചിലിന്റെ ഈണത്തില്‍ ശബ്ദം താഴ്ത്തി ഞങ്ങള്‍ കേള്‍ക്കാന്‍ പാകത്തില്‍ ആവും) എല്ലാം ശാന്തം....എല്ലാരും കൂടി തേങ്ങുന്നതു കുറച്ചു നേരം കൂടി കേള്‍ക്കാം...ഉറക്കം...

8 അഭിപ്രായം:


LOGROLL said...
Dear my friend! Love is giving. When you give more, you get more. Why don't you use your blog a bit different way? Making Money While Surfing The Web! Interested? Please log in to http://kwksdvmsl.blogspot.com It's FREE. First join it, and keep giving it away. That's all you have to do. You'll be glad what you did it. Good Luck!
മുരളി മേനോന്‍ (Murali Menon) said...
മാഷേ, ഇതുപോലെ ഒരനുഭവം എന്റെ അയല്‍‌വക്കത്ത് സ്ഥിരം നടക്കാറുണ്ടായിരുന്നു. ഇതിലെ നായകന്‍ കൂലിപ്പണിക്കാരനായിരുന്നില്ല, ഒരു ഹോമിയോ ഡോക്ടര്‍. പക്ഷെ രാത്രിയാ‍യാല്‍ മൂക്കറ്റം കുടിച്ച് വന്ന് ഭാര്യയെ പിടിച്ചു തല്ലുക എന്നതാണു ശീലം. സിനിമയിലൊക്കെ കാണുന്നതുപോലെ സംശയരോഗത്തിന്റെ ആശാനായിരുന്നു. ഒരിക്കല്‍ സാധാരണയില്‍ കവിഞ്ഞ നിലവിളിയില്‍ ഞങ്ങള്‍ ഇടപെടാന്‍ ബാദ്ധ്യസ്ഥരായി. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം. ചെന്ന ഞങ്ങള്‍ക്കൊക്കെ പുളിച്ച തെറിയായിരുന്നു കിട്ടിയത്. പക്ഷെ ഞങ്ങളുടെ മുന്നില്‍ വെച്ചും ഡോക്ടര്‍ ഭാര്യയെ തല്ലിക്കൊണ്ട് ചോദിച്ചു, ആരെടാ എന്നെ തടുക്കാനെന്ന്. ആ സ്ത്രീയുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചുകൊണ്ടാണു ചോദ്യം, അവര്‍ ഞങ്ങള്‍ നാട്ടുകാരെ ഇടപെടാനായ് വിളിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ കണ്ട്രോള്‍ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ, ഞാന്‍ ചെന്ന് കുനിച്ചു നിര്‍ത്തി നാലു പൂശു കൊടുത്തപ്പോള്‍ അയാള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അതുവരെ സഹായത്തിനായ് അപേക്ഷിച്ചിരുന്ന ഭാര്യ നേരെ ഞങ്ങളുടെ നേരെ തിരിഞ്ഞ് ചീത്ത പറയാന്‍ തുടങ്ങി. ഒന്ന് പിടിച്ചു മാറ്റാന്‍ പറഞ്ഞതിന് എന്റെ ഭര്‍ത്താവിനെ ഇടിച്ച് പഞ്ചറാക്കാന്‍ നിന്നോടാരാ പറഞ്ഞത്, കടന്ന് പോടാ വീട്ടീന്ന്. എങ്ങനെയുണ്ട്.... അപ്പോള്‍ ഓരോ ജീവിതങ്ങള്‍........അല്ലേ
നിഷ്ക്കളങ്കന്‍ said...
മുര‌ളിയേട്ടന്റെ ഓരോ പാടേ..:) കാര്യം വരുമ്പോ‌ള്‍ ചക്കീം.....
വേണു venu said...
ഒന്നു ജീവിച്ചു പോകാനും സമ്മതിക്കില്ല, ഈ പട്ടാളോം പോലീസ്സുമൊക്കെ.:)
സഹയാത്രികന്‍ said...
എന്റെ മുരളിയേട്ടാ.. വല്ല ആവശ്യൊണ്ടാ... രാമനുണ്ണി മാഷ് ചെയ്ത നോക്ക്യേ... കൃഷ്ണാ‍ാ...ഒരൊറ്റ വിളി... സംഗതി ശാന്തം.. ഇനി ശാന്തായില്ലാച്ചാല്‍ വന്ന് കിടന്നുറങ്ങണം... :)
ധ്വനി said...
ഹഹ!! നല്ല പോസ്റ്റ്. എന്റെ അയല്‍പക്കത്തെ അന്തോണി ചേട്ടന്‍; ഡീ തൊഴുത്തു കഴുകെഡീ;തൊഴുത്തു കഴുകെഡീ എന്നാ 6 മുതല്‍ പത്തു വരെ പറഞ്ഞിരുന്നത്.
മൂര്‍ത്തി said...
അവസാനം കൊല്ലനും കൊല്ലത്തിയും ഒന്നാവും എന്നല്ലേ? :)
രാജീവ് ചേലനാട്ട് said...
കേട്ടുപഴകിയ കഥ. എങ്കിലും എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് മാഷേ...മറ്റൊന്നും പറയാനില്ല. ആ വീട് ഒന്ന് സങ്കല്‍പ്പിച്ചുനോക്കുകയാണ് ഞാന്‍. ആ പാവം വീട്ടുകാരേയും.

വായന

പണ്ട്...
മുത്തശ്ശി രാമായണം വായിക്കയാണു..
ഉറക്കെ ആണു വായന..
എന്നും ഉണ്ട്..
എന്തിനാ ഇങ്ങനെ ഉറക്കെ വായിക്കണതു..ക്ഷീണിക്കില്ലേ...
മുത്തശ്ശിയുടെ വിശദീകരണം....
രാമയണം ഉറക്കെ വായിക്കണം...നമ്മളു വായിക്കണതു പക്ഷിമൃഗാദികളും വൃഷങ്ങളും കേള്‍ക്കുന്നുണ്ട്..അവര്‍ക്കു വായിക്കാന്‍ വയ്യല്ലൊ.. അവര്‍ക്കു വേണ്ടി നമ്മള്‍ ഉറക്കെ വായിക്കണം.
രാമായണം കേട്ട് അവര്‍ക്കും മോക്ഷം കിട്ടും..
ഒക്കെ ജീവന്‍ തന്നെ അല്ലെ.

6 അഭിപ്രായം:


ഫസല്‍ said...
രാമായണം കേട്ട് അവര്‍ക്കും മോക്ഷം കിട്ടും
കുഞ്ഞന്‍ said...
അവര്‍ക്ക് അവരുടേതായ രാമയണം ഉണ്ടെങ്കില്‍...!
സഹയാത്രികന്‍ said...
:)
ഏ.ആര്‍. നജീം said...
വിശ്വാസം രക്ഷിക്കും..രക്ഷിക്കട്ടെ, :)
പ്രിയ ഉണ്ണികൃഷ്ണന്‍ said...
അങ്ങനെ വിശ്വസിക്കുന്നു
മയൂര said...
ഒക്കെ ജീവന്‍ തന്നെ അല്ലെ...:)