Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

10 Folkstories

ഒരെല ചോറു

പണ്ട് പണ്ട്............................
ആശാരിക്കു വയസ്സായി............
മകന്‍ വലുതായി എന്നാലും ഒരു പണിക്കും പോകില്ല.. അച്ചന്‍ പണിയെടുത്തുകൊണ്ടുവരുന്നതു കൊണ്ടു കഴിഞ്ഞുകൂടും.സുഖം
മരിക്കാറായപ്പൊ ആശാരി മകനെ വിളിച്ചു പറഞ്ഞു...
ഡാ...അമ്മേനേ നോക്കണം.യ്യ് പണിക്കുപോകണം..
അടുത്ത വീട്ടുകാരുമായിട്ടു ഇപ്പൊ നല്ല ഇഷ്ടത്തിലാണു.
അവരു സഹായിക്കും..
അവടെള്ള ഒരെല ചോറു കളയരുതു...ഓര്‍മ്മവേണം.
മകനു സങ്കടായി...
അച്ചനെ അത്രക്കു ഇഷ്ടാണു..അച്ചന്‍ പറഞ്ഞതൊക്കെ അനുസരിക്കാമെന്നു ഏറ്റു. അച്ചന്‍ മരിച്ചു.
പണിക്കു പോകണം..മകന്‍ ഉറച്ചു.. പക്ഷെ അടുത്ത വീട്ടിലെ ഒരെല ചോറു കളയുന്നതെങ്ങനെ..ഉച്ചക്കു ഊണുകഴിക്കാന്‍ അവിടെ എത്തി. ആദ്യ ദിവസം വീട്ടുകാര്‍ നല്ല സന്തോഷത്തോടെ ചോറു കൊടുത്തു.സുഖായി. രണ്ടാം ദിവസവും ഇതാവര്‍ത്തിച്ചു.പക്ഷെ ,അന്നു അവര്‍ മകനോടു പറഞ്ഞു...
ദാ...എന്നും ഇതു പറ്റില്ല...ഇനി വരരുതു ട്വൊ.
അപ്പൊഴാണു അച്ചന്‍ പറഞ്ഞ വാക്കിന്റെ അര്‍ഥം മകനു തിരിഞ്ഞതു.

5 അഭിപ്രായം:


ചന്ദ്രകാന്തം said...
മാഷെ, ഏറെക്കുറെ സമാനമായ കഥ പണ്ട്‌ കേട്ടിട്ടുള്ളത്‌ ഓര്‍മ വന്നു. മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന മകന്‌ , അമ്മ ഭക്ഷണപ്പൊതി കൊടുത്തുവിടുമ്പോള്‍ ഇതുപോലൊരുപദേശം നല്‍കി. " ഈ ഭക്ഷണം തേന്‍‌ ആകുമ്പോഴേ നീ കഴിയ്ക്കാവൂ" എന്ന്‌. വിശന്നു വലഞ്ഞിട്ടും മകന്‍ ഭക്ഷണം തേനാകുന്നതും കാത്ത്‌ കഴിയ്ക്കാതിരുന്നു. ഒടുക്കം, വിശപ്പ്‌ സഹിയ്ക്കാതെ കഴിയ്ക്കാന്‍ തുടങ്ങി. അമ്മ പറഞ്ഞതിന്റെ പൊരുള്‍ അന്നേരം അവനു മനസ്സിലായി. വിശപ്പിന്റെ കാഠിന്യം ഭക്ഷണത്തിന്‌ രുചി കൂട്ടും എന്ന സത്യം. ആശംസകള്‍, ചന്ദ്രകാന്തം.
കുഞ്ഞന്‍ said...
കുഞ്ഞു ഗുണപാഠകഥ കുഞ്ഞനിഷ്ടായി മാഷെ...
കുറുമാന്‍ said...
ഗുണപാഠം നന്നായി
മൂര്‍ത്തി said...
എല്ലാം വായിച്ചു..തുടരുക..
മൂര്‍ത്തി said...
സോറി..വീണ്ടും ഒരു കമന്റ്..ഇപ്പോള്‍ റൈറ്റ് അലൈന്‍ ചെയ്തിരിക്കുകയല്ലേ? ലെഫ്റ്റ് അലൈന്മെന്റ് അല്ലേ വായിക്കാന്‍ കുറെക്കൂടി നല്ലത്?

മത്സരത്തിനു മുന്‍പു പരിശീലനം ആവശ്യം തന്നെ

പണ്ട്..പണ്ട്....(ഇപ്പൊഴും)

ക്ഷേത്രത്തില്‍ കലശം നടക്കുകയാണു...
ഉച്ചക്ക് ഊണിന്നു മുന്‍പു നമ്പൂതിരിമാര്‍ വട്ടം കൂടിയിരുന്നു വെടി പറയുകയാണു
കിണ്ടിയില്‍ നിറയെ ചുക്കു വെള്ളമുണ്ടു..എത്ര വെള്ളം കുടിക്കും..കുടിക്കണം....എന്നൊക്കെയാണു ചര്‍ച്ച.ഓരോരുത്തരും എത്ര കുടിക്കും...കുടിക്കണം...അതിന്റെ ഓൗഷധഗുണം ഒക്കെ ചര്‍ച്ച പൊടിപാറുന്നു...
അതിനിടക്കു ഒരു നമ്പൂതിരി .....
ന്നാ ഈകിണ്ടിയിലുള്ള വെള്ളം മുഴുവന്‍ ആരാ കുടിക്ക്യാ....പന്തയം....
അതാര്‍ക്കും പറ്റില്ല....പകുതി കുടിക്കാം....കുറച്ചു കുടിക്കാം....രണ്ടു പ്രാവ്ശ്യായി കുടിക്കാം...
എന്നൊക്കെ യായി ഓരോരുത്തരും.....
ഈ വാശി കേട്ടുനിന്ന ഒരു വാരസ്യാരു
തിടപ്പള്ളിയില്‍ നിന്നു ഒരു കിണ്ടി വെള്ളമെടുത്തു കൂടിച്ചു നോക്കി...വിഷമിച്ചാണങ്കിലും മുഴുവന്‍ കുടിച്ചു...
പുറത്തു വന്നു നമ്പൂതിരിമാരോടു മെല്ലെ പറഞ്ഞു..
ഇബിടുന്നേ ഞാന്‍ കുടിക്കാം...എന്താ പന്തയം.......... സമ്മാനം......


പിന്നെ കഥ പറയാനില്ലല്ലോ
പരിശീലനത്തിനു ഒരു കുറവുമില്ലല്ലോ

5 അഭിപ്രായം:


സഹയാത്രികന്‍ said...
ഹ ഹ ഹ അത് നന്നായി മാഷേ... :)
ബാജി ഓടംവേലി said...
മാഷേ , നമ്പൂതിരി പരിശീലനം നന്നായിരിക്കുന്നു തുടരുക.
കുഞ്ഞന്‍ said...
നല്ല രസികന്‍ ഫലിതം....! വേറിട്ട രസബിന്ദുക്കള്‍
മയൂര said...
നന്നായി രസിച്ചു മാഷേ..:)
നിഷ്ക്കളങ്കന്‍ said...
അതു കൊള്ളാമ‌ല്ലോ മാഷേ. ന‌ല്ല ന‌ര്‍മ്മം തന്നെ. :))

ഭയങ്കരരസം...ല്ലേ

പണ്ട്...പണ്ട്...(ഇന്നും?)

ആത്തേമ്മാര്‍ക്കു ശ്ശി കാലായിട്ടുള്ള മോഹാണു
ഗുരുവായൂരില്‍ ഒന്നു പൂവ്വാ എന്നതു.
ഇപ്പൊ നടന്നു.ദാസി പാറുട്ടീം കൂട്ടി പോയി.
മറക്കുട വാതില്‍മാടത്തില്‍ ചാരിവെച്ചു ശുദ്ധായി നിന്നു അസ്സലായി തൊഴുതു.
മത്യാവോളം തൊഴുതു.
സുഖായി.
പ്രദക്ഷിണം വെച്ചു ഒന്നു കൂടി തൊഴുതു മറക്കുടയും എടുത്തു തിരിച്ചുപോരുമ്പോള്‍ പാറൂനോട്.......
ന്നാലും എന്റെ പറൂ...
അഭിഷേകം കഴിഞ്ഞു...
മാലയൊക്കെ ചാര്‍ത്തി...
വെളൊക്കൊക്കെ വെച്ചാ...
ഗുരുവായൂരപ്പന്റെ മൊഖം കാണാന്‍ എന്തൊരു കു ംഠിതാ ല്ലേ....
റാന്‍..... പാറു പ്രതികരിച്ചു

പി.എസ് ...ഇന്നലെ കണ്ട സിനിമ
ഭയങ്കര രസം ഉള്ളതായിരുന്നു എന്നു നമ്മളും പറയാറുണ്ട്..ല്ല്യേ

5 അഭിപ്രായം:


കുഞ്ഞന്‍ said...
ഞാനാണെങ്കില്‍ തല്ലിപ്പൊളിയെന്നെ പറയൂ (സിനിമ) പാവം ദാസി, ഗുരുവായൂരായതിനാല്‍ അകത്തു പ്രവേശനം കിട്ടീട്ടുണ്ടാവില്യാ..
മയൂര said...
’റാന്‍’ മാത്രം മൊഴിയാന്‍ വിധിക്കപ്പെട്ടവള്‍...
നിഷ്ക്കളങ്കന്‍ said...
റാന്‍ ന്നു പ‌റയാന‌ല്ലേ പറ്റൂ. അതൊരുകാല‌ം.
സഹയാത്രികന്‍ said...
അവരും കണ്ട് കാണും...മനസ്സിലേയ്...! ആത്തോലു കണ്ടേക്കാട്ടിലും വൃത്ത്യായിട്ട്...! അങ്ങനേം ആവാം ല്ല്യേ...! :)
സഹയാത്രികന്‍ said...
രാമനുണ്ണി മാഷേ... ഇവിടെ ഒന്ന് ക്ലിക്കി നോക്കൂ... ഇതെന്താ കഥ...!