Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

10 folkstories

നിഷ്കളങ്കന്‍

പണ്ട്...പണ്ട്... ( ഇന്നും)

ആളുകള്‍ വലിയ സമ്പന്നന്മാരാണങ്കിലും
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന കാലത്തു.......
ഹാജിയാരുമായി എന്തോ സന്ധിസം ഭാഷണത്തിലാണു..
ഹാജിയാരെ സുഖിപ്പിക്കാനായി (കാര്യം നടക്കണ്ടേ)...
മാഷു പറഞ്ഞു...
എന്തായാലും ഹാജിയാരു ഒരു നിഷ്കളങ്കന്‍ ആണു......
അതു ഞങ്ങള്‍ക്കറിയാം
ഹാജി മാഷെ ഒന്നു തറപ്പിച്ചു നോക്കി...
നിഷ്കളങ്കന്‍=വഷളന്‍,ദുഷ്ടന്‍..... എന്നു മനസ്സിലാക്കി...
മേസ്റ്റേ....നിഷ്കളങ്കന്‍ അന്റെ തന്ത....
ഞാനല്ല... ഞമ്മളു അതൊന്നും ചെയ്യില്ല....

6 അഭിപ്രായം:


മയൂര said...
ഇതാണ് അര്‍ത്ഥമറിയാതെ സംസാരിച്ചാലുള്ള കുഴപ്പം...:)
കുഞ്ഞന്‍ said...
ഹഹ.. നിഷ്കളങ്കന്‍ എന്ന ബ്ലോഗറും ഉണ്ട്..!
മുരളി മേനോന്‍ (Murali Menon) said...
ഇത് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് വനിതാ കോളേജിനു മുന്നില്‍ വെച്ച് ഒരാള്‍ക്ക് കിട്ടിയ തല്ലും അയാളെ രക്ഷിച്ച ആള്‍ക്ക് കിട്ടിയ ചീത്ത വിളിയുമാണ്. രംഗം വനിതാ കോളേജിനു മുന്‍‌വശം. ഒരാളെ നിര്‍ദ്ദയമായ് എന്തോ കാര്യത്തിനു മറ്റൊരാള്‍ തല്ലുന്നു. പെണ്‍‌കുട്ടികള്‍ ആ കാഴ്ച്ച കണ്ട് അന്തം വിട്ട് നില്‍ക്കുന്നു. ഇതു കണ്ട് മറ്റൊരാള്‍ വന്ന് തല്ലുന്ന ആളെ പിടിച്ചു മാറ്റി ഒരു ഭാഗത്ത് നിര്‍ത്തി തല്ലു കൊണ്ട് വീണു കിടക്കുന്നവനെ ചൂണ്ടിക്കാട്ടി പറഞ്ഞു, “ഒരു പാവത്തിനെ ഇങ്ങനെ തല്ലാന്‍ തനിക്ക് നാണമില്ലേ?” നിലത്ത് വീണു കിടന്ന ആള്‍ ചുറ്റിലും നില്‍ക്കുന്ന പെണ്‍കുട്ടികളെ നോക്കി, എന്നീട്ട് പറഞ്ഞു, “പാവം നിന്റെ അപ്പന്‍”
സഹയാത്രികന്‍ said...
“നിഷ്കളങ്കന്‍ അന്റെ തന്ത.... ഞാനല്ല... ഞമ്മളു അതൊന്നും ചെയ്യില്ല....“ ഹ ഹ ഹ... :)
നിഷ്ക്കളങ്കന്‍ said...
പാവ‌ം മാഷ്. രാവുണ്ണി മാഷേ .. ഇന്നു പതിവില്ലാതെ, "പണ്ട്...പണ്ട്" ന്റെ കൂടെ ഒരു "ഇന്നും" കാണുന്നു. രാവുണ്ണിമാഷല്ലല്ലോ ഈ തന്തയ്ക്കുവിളി കേട്ട മാഷ് അല്ലേ? :) പിന്നെ ഞാനും ആ ടൈപ്പല്ല കേട്ടോ. :D
Priya Unnikrishnan said...
"മേസ്റ്റേ....നിഷ്കളങ്കന്‍ അന്റെ തന്ത.... ഞാനല്ല... ഞമ്മളു അതൊന്നും ചെയ്യില്ല...." ചിരിക്കാതിരിക്കുന്നതെങ്ങനെ

സ്റ്റ്റോങ്ങ്=ബലം

പണ്ട്...ച്ചാല്‍ വളരെ പണ്ടല്ല....
മലമ്പുഴ കനാല്‍ വന്ന കാലം..
വെള്ളം ധാരാളം...കൃഷിയൊക്കെ മെച്ചം...നല്ല കാശു...(അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു)
അപ്പൊ കാര്യങ്ങളില്‍ പുരോഗമനം വേണം എന്ന തോന്നല്‍..
കുറേശ്ശെ ഇംഗ്ളിഷ് ഒക്കെ പറയാന്‍ തുടങ്ങി.....
ഒരുദിവസം അളിയനും അളിയനും കൂടി പാലക്കാട് അങ്ങാ ടിയില്‍ വന്നു...
കുറച്ചു ചൂടിക്കയര്‍ വാങ്ങണം...
പല കടകളിലും ചെന്നു നോക്കി..ഒക്കെ എടുത്തു നോക്കും ...
ബോധിക്കുന്നില്ല....
അളിയന്‍ പറയും ... അള്യാ ..നിങ്ങ ഇങ്ങ്ടീക്കു നോക്ക്..നല്ല കയര്‍.. സ്റ്റ്റോങ്ങാ
അളിയന്‍ പിടിച്ചു നോക്കും... നിങ്ങ പറഞ്ഞ സ്ട്രോങ്ങ്, സ്ട്റോങ്ങന്നെ....പക്ഷേ ബലോല്യാ....

5 അഭിപ്രായം:


ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
മാഷേ..നാട്ടുകഥ നന്നായിരിക്കുന്നു
സഹയാത്രികന്‍ said...
ഹ..ഹ..ഹ.. ബലല്ല്യാത്ത സ്‌ട്രോങ്ങ് കിട്ടീട്ട് എന്താ കാര്യം മാഷേ...! :)
മയൂര said...
സ്റ്റ്റോങ്ങ്=ബലോല്യാ ..ഹഹഹ..നന്നായി..
ഏ.ആര്‍. നജീം said...
അല്ല, സ്‌ട്രോങ്ങ് ആയ എല്ലാ കയറിനും ബലമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടോ... സംശയാണേ...? :))
P Jyothi said...
മേഷ്ട്രേ.. തെന്നെ തെന്നെ.. സെരിതെന്നെ.. നിങ്ങ പറേണ സ്റ്റ്രാംഗ്‌ നമ്മണ്ടെ ബെലത്തിന്റെ അട്ത്തിക്കും കൂടി വെരില്യാ..

10/100/1000/?

പണ്ടൊന്നൂല്ല
ടീച്ചര്‍ ഗണിതശാസ്ത്രം പഠിപ്പിക്കയാണു...ചെറിയ ക്ലാസ്സില്‍ .............
.......... അപ്പൊ 1 ന്റെ കൂടെ 0 ചേര്‍ത്താല്‍ 10 .....
2 ന്റെ കൂടെ 0 ചേര്‍ത്താല്‍ 20 .....
3 ന്റെ...
നമ്മുടെ ഗണിത ശാസ്ത്രം എങ്ങിനെ ?

4 അഭിപ്രായം:


Priya Unnikrishnan said...
അങ്ങനേ പോട്ടേ... അല്ലാതിപ്പോ എന്താ ചെയ്യാ.
സഹയാത്രികന്‍ said...
ഹ ഹ ഹ പ്രിയാ ജി ...കമന്റ് കലക്കി :)
ഏ.ആര്‍. നജീം said...
ഞാന്‍ പണ്ടേ കണക്കില്‍ ത്തിരി പിന്നോട്ടാണേ അതോണ്ടാകും എനിക്കൊന്നും അങ്ങട്ട് മനസിലായില്ല്യാ
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍

ലങ്കാദഹനം (homely)

പണ്ട്..പണ്ട്...ണ്ടായതാണു
കാവിലെ തോല്‍പ്പാവക്കൂത്ത് നടക്കുകയാണു.
കുറേദിവസായി.
ഇതെന്താണന്നു നോക്കണം..
മയമ്മദ് തീരുമാനിച്ചു....
ഉറക്കമൊഴിച്ചു കണ്ടു...ഇഷ്ടായി..
വീട്ടിലെത്തി
ഇന്നലെ കണ്ട കളിയുടെ വിശേഷം പറയുകയാണു വീടരോട്...
ഐസാ..(ഷാ)...എന്ത കൂത്തു..കാണണ്ടതന്നാ യ്യു....
എന്താദിലു...പറയ്യേന്‍..
പറഞ്ഞാലൊന്നും അണക്കു മനസ്സിലാവില്ല...
കാണണം..
ഇപ്പൊ നോക്കു ഞാന്‍ രാവണനാച്ചോ...
യ്യ് സീതാച്ചോ...
ഞ്ഞമ്മട ഈ പൂച്ച അനുമാനാച്ചോ....
രാവണന്റെ പട്ടാളക്കാരു അനുമാനെ പിടിച്ച്...
ഓന്‍ ബമ്പനാ ട്ടോ...
പിടിച്ച്... ഇതുപോലെ..(പൂച്ചയെ പിടിച്ചു വാലില്‍ കുറേ തുണി കെട്ടി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു)
കത്തിച്ചു കൊണ്ടു പോകുമ്പൊ....

അപ്പൊഴേക്കും പൂച്ച ചൂടു സഹിക്കാതെ പുറപ്പുറത്തേക്കു ഓടിക്കയറി....
പിന്നെ ലങ്കാദഹനം തന്നെ......

11 അഭിപ്രായം:


സു | Su said...
നല്ല കഥ പറയല്‍! :)
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
:)
പ്രയാസി said...
പൂച്ചേന്റെ വാലായോണ്ടു കൊള്ളാം..!..:)
വേണു venu said...
ഹാഹാ..:)
Manju said...
ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു. --------------------------- http://www.jayakeralam.com കണ്ട്‌ താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ. Jayakeralam for Malayalam Stories and Poetry... സ്നേഹപൂര്‍വ്വം ജയകേരളം Editor
സഹയാത്രികന്‍ said...
ഹ ഹ ഹ... മാഷേ... :)
മയൂര said...
"ഇപ്പൊ നോക്കു ഞാന്‍ രാവണനാച്ചോ... യ്യ് സീതാച്ചോ... ഞ്ഞമ്മട ഈ പൂച്ച അനുമാനാച്ചോ.... രാവണന്റെ പട്ടാളക്കാരു അനുമാനെ പിടിച്ച്... ഓന്‍ ബമ്പനാ ട്ടോ... പിടിച്ച്... ഇതുപോലെ..(പൂച്ചയെ പിടിച്ചു വാലില്‍ കുറേ തുണി കെട്ടി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു)" മാഷേ അനിമല്‍ റൈറ്റ്സുകാര്‍ ഇതൊന്നും കാണണ്ടാ;) ഇത് ശരിക്കും ഇഷ്ടായി...ഒരു സ്കിറ്റ് പോലെ മനസില്‍ തെളിഞ്ഞു വന്നു...:)
വാല്‍മീകി said...
:-)
മുരളി മേനോന്‍ (Murali Menon) said...
koLLaam maashe
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍
P Jyothi said...
അസ്സലായിട്ട്ണ്ട്‌ മഷേ :)

ഭൂമധ്യരേഖ എന്നാലെന്തു?

പണ്ടൊന്നൂല്ലാ

ടീച്ചര്‍ ഭൂമിശാസ്ത്രം പഠിപ്പിക്കയാണു
ഭൂഗോളം മേശപ്പുറത്തു ഉണ്ട്...
അതില്‍ ചൂരല്‍ കൊണ്ട് തൊട്ട്...
ഭൂമിക്കു മുകളില്‍ കണുന്ന ഈ കറുത്തു തടിച്ച വരയാണു ഭൂമധ്യ രേഖ...
കണ്ടില്ലെ....
ചോദ്യം ????
ഭൂമധ്യ രേഖ എന്നാലെന്തു?
കുട്ടി...ഭൂമിക്കു മുകളില്‍ കാണുന്ന കറുത്തു തടിച്ച വരയാണു ഭൂമധ്യ രേഖ.
റൈറ്റ്...ഇരിക്കൂ

നെക്സ്റ്റ്....

5 അഭിപ്രായം:


ക്രിസ്‌വിന്‍ said...
:)
പ്രയാസി said...
നെക്സ്റ്റ്....:)
G.manu said...
:)
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍
രാജീവ് ചേലനാട്ട് said...
വിഷയത്തിന്റെ ‘അക്ഷരാര്‍ത്ഥം’ മാത്രം കുട്ടികളിലേക്കെത്തുന്നതിന്റെയും, സ്പര്‍ശിക്കാതെയും, കാണാതെയും പോകുന്ന ശരിയായ ‘മദ്ധ്യരേഖ’ യുടെയും നര്‍മ്മത്തില്‍ കലര്‍ന്ന ഈ ചിത്രം നന്നായിട്ടുണ്ട് രാമനുണ്ണി മാഷേ. കുട്ടികളോട് സഹതാപം തോന്നുന്നു. സാംസ്കാരിക മാഷുമാരേക്കാള്‍ എത്ര സാത്വികരാണ് ഈ നിര്‍ദ്ദോഷികളായ മാഷുമാര്‍ എന്നാലോചിക്കുമ്പോള്‍ ചിലപ്പോള്‍ മാഷുമാരോടും. ആശംസകള്‍.

ആമയും മുയലും പന്തയം..(computarised)

ആമയും മുയലും തമ്മില്‍ നടന്ന മത്സരവും
ആമയുടെ വിജയവും പഴയകഥ....

ആമയും മുയലും തമ്മില്‍ ഒട്ടമത്സരം തീരുമാനിച്ചു.
രണ്ടു പേരും ആധുനിക വിദ്യാഭ്യാസം നേടിയവര്‍.മിടുക്കന്മാര്‍...
മത്സരത്തിനു മുന്‍പു മത്സ ര നിയമങ്ങള്‍ തീരുമാനിച്ചു.
1.ജൈവവ്യത്യാസം പരിഗണിച്ചു ആമക്കു ചെറിയോരു മുന്‍ ഗണന വേണം.
ഇതിനയി...
(അ) ആമ ഒറ്റ ലാപ്പില്‍ (lap)മുഴുവന്‍ ദൂരവും ഓടാം
(ആ) മുയല്‍ ആകെ ദൂരത്തിന്റെ പകുതി മാത്രമെ ആദ്യം ഓടാവൂ...
ഉടനെ ത്തന്നെ ബാക്കി പകുതിയില്‍ പകുതി മാത്രമെ ഓടാവൂ....
തുടര്‍ന്നു പകുതി...
പിന്നെ പകുതി...
അങ്ങനെ മുഴുവനും ഒടാം

ഇരുവരും സമ്മതിച്ചു ഓട്ടമത്സരം ആരം ഭിക്കാം
ശരി ആമ പറഞ്ഞു..
ഓട്ടം റിയല്‍ ആയി ആവശ്യമില്ല..കമ്പ്യൂട്ടറില്‍ വെര്‍ച്ച്വല്‍ ആയി ചെയ്യാം...
ടേബിള്‍ ഉണ്ടാക്കി ചെയ്യാം സമ്മതിച്ചു
Table1
ആകെ ദൂരം=100 M
ആമ 1സ്റ്റ് ലാപ്പില്‍ ഓടുന്ന ദൂരം=100M
മുയല്‍ 1സ്റ്റ് ലാപ്പില്‍ ഓടുന്ന ദൂരം=50M
മുയല്‍ 2ണ്ട് ലാപ്പില്‍ ഓടുന്ന ദൂരം=(50/2)=25 M
മുയല്‍ 3ര്‍ഡ് ലാപ്പില്‍=(25/2)=12.5 M
മുയല്‍ 4ത്ത് ലാപ്പില്‍=(12.5/2)=6.25M
5ത്
6ത്
7ത്

കണക്കുകള്‍ തന്നെ മതി ആമ വന്‍ വിജയം നേടാന്‍..പിന്നെന്തു ഓട്ടം........

8 അഭിപ്രായം:


G.manu said...
adipoli
Jayakeralam said...
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. wonderful wonderful... സ്നേഹപൂര്‍വ്വം ജയകേരളം എഡിറ്റര്‍ ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ. http://www.jayakeralam.com Jayakeralam for Malayalam Stories and Poems
സഹയാത്രികന്‍ said...
:)
പ്രയാസി said...
:):):)
ധ്വനി said...
കിക്കിടിലം!!
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍
കൈയൊപ്പ്‌ said...
സിനോയുടെ ഈ പാരഡോക്സ്- അക്കിലസിന്റെയും ആമയുടെയും ഓട്ടപ്പന്തയത്തിന്റെ കഥ- കാലങ്ങളോളം തലച്ചോറുകളെ പുകച്ചതാണ്. ഓട്ടക്കാരനായ അക്കിലസിനെ വെല്ലു വിളിച്ച ആമയുമായി പന്തയം. പന്തയത്തില്‍ ആമക്ക് അല്‍പം ഇളവ്- ആദ്യത്തെ നൂറൂ വാര ദൂരം ആമ ഓടേണ്ടതില്ല. ആമയുടെ പത്തിരട്ടി വേഗതയുള്ള അക്കിലസ് ആ ദൂരം ഒടിയെത്തുമ്പോള്‍ ആമ അതിന്റെ പത്തിലൊന്ന് വീണ്ടും മുന്നിലെത്തും. അത്രയും ദൂരം അക്കിലസ് എത്തുമ്പോള്‍ ആമ വീണ്ടും മുന്നിലേക്ക്. അക്കിലസിനു ആമയെ തോല്‍പ്പിക്കാനാവില്ല എന്നു പാരഡോക്സ്. അനന്തത എന്നതിനു യഥാര്‍ത്ഥ ലോകത്തിലുള്ള ലിമിറ്റിനെ കുറിച്ചും പൂജ്യത്തെക്കുറിച്ചും ധാരണയില്ലാത്തതിനാല്‍ അക്കാലത്ത്- ബി.സി.300, 400 - ഇത് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Sul | സുല്‍ said...
ആദ്യലാപ്പില്‍ തന്നെ ആമ ജയിച്ചില്ലേ? പിന്നെന്തിനാ മുയല്‍ രണ്ടാം ലാപ് ഓടുന്നത്?

നിരീക്ഷണം/പരീക്ഷണം

പണ്ട്...പണ്ട്
പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്നന്‍ ആര്യഭടന്‍ തന്റെ പഠന പ്രവര്‍ത്തനങ്ങളിലാണു.
ഭാരതപ്പുഴയുടെ തീരത്താണു ലാബ് (?)..
രാത്രിയില്‍ ഖഗോളങ്ങളെ കുറിച്ചാണു കുറേ നാളായി നിരീക്ഷണം.
ഒറ്റക്കു...
മണല്‍ത്തിട്ടയില്‍ ഒരു തോര്‍ത്തു വിരിച്ചു മലര്‍ന്നു കിടന്നു പ്രഭാതത്തോളം നക്ഷത്രങ്ങളെ നോക്കും...മനസ്സിലാക്കും.
ഒരു ദിവസം ആര്യഭടന്‍ നക്ഷത്രങ്ങളെ കുറെ അടുത്തായി കണ്ടു.
ഇന്നലെ ത്തേതിനേക്കാള്‍ അടുത്തു...
ഈ ദൂരവ്യത്യാസം എങ്ങിനെ വന്നു..
തന്റെ ഇക്ഖേഷന്‍സ് പിഴച്ചുവോ...സംശയമായി...
എഴുന്നേറ്റിരുന്നു...സ്വയം പരിശോധിച്ചു....
ഉടനെ മനസ്സിലായി...
താന്‍ ഇന്നു ഈരീഴത്തോര്‍ത്തു ആണു കിടക്കാന്‍ വിരിച്ചിരിക്കുന്നതു.
ഇന്നലെ ഒരിഴമുണ്ടായിരുന്നു...
ആ വ്യത്യാസം ആണു നീക്ഷണത്തില്‍ വന്നതു..
അപ്പൊ അളവുകള്‍ തെറ്റും.
സമാധാനമായി.

9 അഭിപ്രായം:


ചിത്രകാരന്‍chithrakaran said...
പ്രിയ കയ്യൊപ്പേ, അങ്ങനെ പറയരുത്.ആ ശാസ്ത്രജ്ഞനെ പരിഹസിക്കരുത്.ഒരിഴ തോര്‍ത്തിന്റെ ആ വ്യത്യാസം കണ്ടു പിടിച്ച കയ്യൊപ്പിന്റെ ബുദ്ധി വൈഭവത്തെ ചിത്രകാരന്‍ നമിക്കുന്നു. എന്നാല്‍ ആ കഴിവ് ,ലോകത്തിന് കേരളംനല്‍കിയ അസാമാന്യനായ ഒരു ശാസ്ത്രജ്ഞനെ താഴ്ത്തിക്കെട്ടാന്‍ ഒരിക്കലും ഉപയോഗിച്ചുകൂടാത്തതാണ്. നമുക്ക് വേണ്ടത് ജൈനനായിരുന്ന ആര്യഭട്ടന്റെ കഴുത്തില്‍ ബ്രഹ്മണ്യം കെട്ടിക്കൊടുത്ത പൂണൂല്‍ അഴിച്ചു മാറ്റുകമാത്രമാണ്. ഒരു ലെന്‍സുപോലുമില്ല്ലാതിരുന്ന കാലത്ത് ,റോഡുകളില്ലാത്തകാലത്ത്...നഗ്ന നേത്രങ്ങള്‍കൊണ്ട് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ഭൂമിയില്‍ താന്‍ നില്‍ക്കുന്ന സ്ഥാനത്തെ അറിയാനും, അളക്കാനുമുള്ള ഗണിതം വികസിപ്പിച്ചെടുത്ത ആ ശാസ്ത്ര്ജ്ഞനെ ചിത്രകാരന്‍ അഭിമാനത്തോടെ നമിക്കുന്നു.
SV Ramanunni said...
അത്ര നേരിയ വ്യത്യാസം പോലും ഉപകരണസഹായമില്ലതെ കണ്ടെത്തിയ ബുദ്ധിക്കു നമസ്കാരം ആണു ഈ കഥ.നാടോടിയായി കേട്ടതു..പഴമക്കാര്‍ പറഞ്ഞുതന്നതു.
സഹയാത്രികന്‍ said...
:)
Manu said...
മാഷേ ചിലതിനൊന്നും മറുപടി ഇല്ല :) പറയാന്‍ ശ്രമിക്കരുത്.
SAJAN | സാജന്‍ said...
ഈ ബ്ലോഗെഴുത്തുകാരനെന്റെ പ്രണാമം:) ചിത്രകാരന്‍ , എനിക്കത് വായിച്ചിട്ട് തോന്നിയത് , ആ മഹാനായ മനുഷ്യന് ആ തോര്‍ത്തുകളുടെ ഒരിഴ വ്യത്യാസം പോലും തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ്,
വേണു venu said...
ആ തോര്‍ത്തിന്‍റെ ഇഴകളെ മനസ്സിലാക്കിയ ബുദ്ധിക്കെന്‍റെ പ്രണാമം. ഈരീഴത്തോര്‍ത്തുപോലും, പൂണൂനൂലാക്കി തൂക്കു കയറാക്കുന്ന സായൂജ്യങ്ങളെ ഞാന്‍‍ നിശ്ശബ്ദന്‍‍.
കൈയൊപ്പ്‌ said...
ശ്രീ എസ്. വി. രാമനുണ്ണിയുടെ സുജനിക എന്ന ബ്ലോഗാണല്ലോ ഇത്, ചിത്രകാരന്‍. അദ്ദേഹത്തിന്റെ ഒപ്പാണെന്നു കരുതുന്ന ഒരു ചിത്രത്തിനു താഴെ, ഇവിടെ 'കൈയൊപ്പ്' എന്നു ചേര്‍ത്തിട്ടുണ്ട്. അതു കണ്ടിട്ടാവണം ചിത്രകാരന്‍ ഇത് കൈയൊപ്പ് എന്ന ബ്ലോഗാണെന്ന് തെറ്റിപ്പറഞ്ഞത്! - പോസ്റ്റ് വായിച്ചു. പ്രത്യേകിച്ചൊന്നും പറയാനില്ല...
പൊന്നമ്പലം said...
ഓ ടോ: കയ്യൊപ്പേ, എല്ലാരും എതിര്‍ക്കുന്ന കാര്യത്തെ സപ്പോര്‍ട്ട് ചെയ്യുക, എല്ലാരും സപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തെ എതിര്‍ക്കുക. അത്രയല്ലേ ഉള്ളൂ ഉദ്ദേശ്യം. അതിനിപ്പോ പോസ്റ്റ് വായിച്ചാലെന്ത് ഇല്ലെങ്കിലെന്ത്? ഈ ഈരിഴത്തോര്‍ത്തിന്റെ “കഥ”യെക്കാള്‍ വല്യ ഒരു കണ്ടുപിടിത്തം നടന്നു കഴിഞ്ഞു. പൂണൂല്‍ കഴുത്തില്‍ ആണത്രേ ചുറ്റുന്നത്! ഹോ, മച്ചാന്‍ ആരെയെങ്കിലും ഒന്നു നമിച്ചല്ലോ അത് തന്നെ ആശ്വാസം!! ആര്യഭട്ടന്‍ ബ്രാഹ്മണനാണെങ്കിലും സാരമില്ല... അഡ്ജസ്റ്റ് ചെയ്യും!!! ഓഫ് ടോപ്പിക്കുനു മാപ്പ്.(ഇനി ഈ മാപ്പില്‍ കുന്നംകുളം ഉണ്ടോ എന്ന് ചോദിക്കരുതു!!)
ചിത്രകാരന്‍chithrakaran said...
പ്രിയ രാമനുണ്ണി,ക്ഷമിക്കുക. പ്രിയ കയ്യൊപ്പേ ക്ഷമിക്കുക. ചിത്രകാരന്റെ അശ്രദ്ധയില്‍ ക്ഷമാപണം. ശ്രീ രാമനുണ്ണി ...ഇതൊരു നാടോടി കഥയാണെന്ന് വിശദീകരിച്ചത് നന്നായി. രചയിതാവിന്റെ ബുദ്ധിവൈഭവം പ്രകടമാക്കുന്ന നാടോടി കഥയാണെങ്കിലും അതിലൊരു പരിഹാസ ദ്വനിതന്നെയാണുള്ളത്.

ശരാശരി

പണ്ട്...പണ്ട്..(ഇന്നും)
ആശാരി പണിമാറ്റി വരികയാണു.
പുഴ കടക്കണം.
രാവിലത്തേതിനേക്കാള്‍ വെള്ളം ഉണ്ട്..(മലയില്‍ മഴ പെയ്തിരുന്നു)
നടുക്കു ലേശം അധികം വെള്ളം..
പിന്നെ എവിടെയും ഇല്ല...
നനയും...
ആലോചിച്ചു....
കണക്കുകൂട്ടിയാല്‍ വലിയ പ്രശ്നം കാണാനില്ല.
ആകെ പുഴയുടെ വീതി=165 ആശാരിക്കോല്‍
വെള്ളമുള്ളിടത്തെ വീതി=35 കോല്‍(ഏകദേശം)
വെള്ളമുള്ളിടത്തെ ആഴം=5 കോല്‍ (ഏകദേശം)
ഈവെള്ളം പുഴയില്‍ പരന്നു കിടക്കുകയാണങ്കില്‍....
ശരാശരി 3 വിരല്‍ ആഴത്തില്‍ വെള്ളം ഉണ്ട്..
അപ്പോ ഞെരിയാണി നനയില്ല...
പിന്നെന്ത....കണക്കു എത്ര ശരി...
ആശാരി മടിക്കാതെ നടന്നു....

ആന്നു ആശാരി നനഞ്ഞു കുളിച്ചു പുഴ വെള്ളം കുറേ കുടിച്ചു ശര്‍ദ്ദിച്ചു ആയുധങ്ങളും ഉടുമുണ്ടും നഷ്ടപ്പെട്ട് അവശനായാണു വീട്ടിലെത്തിയതു എന്നു ഭാര്യ പരിതപിച്ചൂത്രേ.

7 അഭിപ്രായം:


വാളൂരാന്‍ said...
പലപ്പോഴും ജീവിതത്തിലും ഇങ്ങനെ കണക്കുകള്‍ തെറ്റുന്നു. നല്ല വരികള്‍, അക്ഷരപിശാചിനെ ശ്രദ്ധിക്കുമല്ലോ...
കുഞ്ഞന്‍ said...
കണക്കുകൂട്ടെലെല്ലാം ശരിയാകുകയാണെങ്കില്‍ ജീവിതം സ്വര്‍ഗ്ഗ തുല്യം..!
വേണു venu said...
പിഴയ്ക്കുന്ന കണക്കുകളായതു കൊണ്ടാണോ ജീവിതത്തിനെന്നും പുതുമ.?
Priya Unnikrishnan said...
പിഴക്കുന്ന കണക്കുകൂട്ടലുകള്‍ തിരുത്തുമ്പോള്‍ അവിടെ ജീവിതം കൈമാടിവിളിക്കും... ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍...
ഏ.ആര്‍. നജീം said...
എല്ലാ കണക്കു കൂട്ടലുകളും ശരിയായി വന്നാലും ജീവിതം വിരസമായിരിക്കും...
രാജീവ് ചേലനാട്ട് said...
ശരാശരി എപ്പോഴും അത്ര നല്ല ഒരു ശരിയായിക്കൊള്ളണമെന്നില്ല. സമയവും, സന്ദര്‍ഭവും ശരാശരിയാവണം.
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം. ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും. ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്. എം.കെ.ഹരികുമാര്

ആനയോട്ടം

പണ്ട്...പണ്ട്...
മനക്കലെ കാവില്‍ ഉത്സവം ആണു...
രാത്രി അ ത്താഴപ്പൂജക്കുശേഷം ഗം ഭീര കഥകളി....
കേമന്മാരൊക്കെ ഉണ്ട്...
കളി നടക്കുന്നതിനിടെ ( ചോന്നടിയുടെ തിരനോക്കു നേരത്തു) ആന ഓടി...
ആകെ കോലാഹലം...
എല്ലാരും ഓടി...
ചോന്നാടി കെട്ടിയ ആശാനും ഓടി.
ബാക്കി ആളുകള്‍ കുറച്ചൊന്നോടി ആന വരുന്നില്ലെന്നു കണ്ടപ്പോള്‍ ഓട്ടം നിര്‍ത്തി.
ആശാന്‍ നിര്‍ത്തുന്നില്ല..
എങ്ങനെ നിര്‍ത്താന്‍...
ആനച്ചങ്ങലയുടെ കിലുക്കം ആശാന്റെ പിന്നിലാണു...
ഓടുകതന്നെ...
അല്ലതെന്തു ചെയ്യാന്‍...
ഓടി ഒടി വീണു...
വേഷത്തോടെയുള്ള ഓട്ടം ...
വീണു ഒന്നു ശ്വാസം എട്ത്തു ചു റ്റും നോക്കി...
ഇപ്പൊ ചങ്ങലകിലുക്കം ഇല്ല....
ആന വേറേവഴിക്കു ആവും....ഹാവൂ..
കിലുക്കം ആശാന്റെ തളയും വളയും മാലയും കിങ്ങിണിയും ഒക്കെ ആയിരുന്നെന്നു പറയാന്‍ ആരുണ്ട്.

8 അഭിപ്രായം:


മയൂര said...
“കിലുക്കം ആശാന്റെ തളയും വളയും മാലയും കിങ്ങിണിയും ഒക്കെ ആയിരുന്നെന്നു പറയാന്‍ ആരുണ്ട്“ ഹ..ഹ..അത് നന്നായി രസിച്ചൂ...
കുഞ്ഞന്‍ said...
ഹഹഹ.. ശരിയാണ് നമ്മള്‍ തന്നെ നമ്മുടെ ഘാതകന്‍..!
Priya Unnikrishnan said...
How can i stop my laugh as it shows a real comedy
സഹയാത്രികന്‍ said...
ഹി..ഹി..ഹി... ഈ ആശാന്റെ ഒരു കാര്യം... മാഷ്‌ടേം... :)
സതീശ് മാക്കോത്ത് | sathees makkoth said...
ഹഹഹ. കുറഞ്ഞ വരികളില്‍ നല്ല നര്‍മ്മം
വാല്‍മീകി said...
അത് കലക്കി.
കുറുമാന്‍ said...
രാമനുണ്ണി മാഷുടെ നാട്ടുവാക്കുകളും,കുട്ടികഥകളും രസാവഹം.
muralika said...
pedippichu kalanhallo mashe....