Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

7 Folkstories

കൃത്യത...?

പണ്ട്

കണക്കു മാഷ് ക്ളാസ്സില്‍ ........
ഗണിതശാസ്ത്രം ശാസ്ത്രങ്ങളിലെ രാജകുമാരനാണു..
കൃത്യതയാണു ഗണിതം...
ഏതു നാട്ടിലും ഏതു കാലത്തും ഗണിതം കിറുകൃത്യം...
2+2=4

കുട്ടി
അത്രക്കു കൃത്യത ഇല്ലല്ലോ മാഷേ
3 ഗുണിക്കണം 3 +1=10 തിരിച്ചു
10 ഹരിക്കണം 3 +1= 10 അല്ലല്ലോ
10 ഹരിക്കണം3=3.33333
3333333333333333333333333
333333333333333333333333333
33333333333333333333333..........
..............................................................
.................?

3 അഭിപ്രായം:


Priya Unnikrishnan said...
Super!!! I recalled my Bsc. Maths Class
P Jyothi said...
:) krithyatha kuravaanu pakshe sookshmatha..
Sul | സുല്‍ said...
“3 ഗുണിക്കണം 3 +1=10 തിരിച്ചു 10 ഹരിക്കണം 3 +1= 10 അല്ലല്ലോ “ ഇതെങ്ങനെ ശരിയാവും? 10 ഹരിക്കണം 3 -1= 3 അല്ലല്ലോ എന്നു ചോദിക്കാം. മുകളിലെ ചോദ്യം ഒരു കാരണവശാലും ന്യായമല്ല. -സുല്‍

മലയാളത്തിന്റെ മേന്മ

ഒരിക്കല്‍
മലയാളഭാഷയുടെ മേന്മകളെക്കുറിച്ചുള്ള ഒരു സം ഭാഷണത്തില്‍ തിരുമേനി അഭിപ്രായപ്പെട്ടു...
മലയാളം തന്നെയാണു കേമം.ഇംഗ്ളീഷ് അല്ല..
നോക്കൂ....
നമ്മള്‍ പൂച്ച എന്നു എഴുതും/പൂച്ച എന്നു വായിക്കും/സാധനം പൂച്ച
ഇംഗ്ളീഷില്‍ CATഎന്നെഴുതും/ക്യാറ്റ് എന്നു വായിക്കും/സാധനം പൂച്ച.
ഇതാണു വ്യത്യാസം

3 അഭിപ്രായം:


സു | Su said...
:)
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം. ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും. ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്. എം.കെ.ഹരികുമാര്
ഏ.ആര്‍. നജീം said...
ഹ ഹാ...അതു കറക്ട്

BP

അത്രപണ്ടല്ല...
..
വ്യക്തിത്വവികസന ക്ളാസ്...
പലതരം പ്രവര്‍ത്തനങ്ങളും.....പഠനങ്ങളും..
എല്ലാരേയും ഗ്രൗണ്ടില്‍ വരിയായി നിര്‍ത്തിയിരിക്കുന്നു...
മാഷ്: അപ്പോ ഭാര്യയെ പേടിയുള്ളവര്‍ വരിയായി ഈ മുറിയില്‍ കയറിയിരിക്കുക...
നിര്‍ദ്ദേശം കൊടുത്തു...
ഒരോരുത്തരായി മുറിയില്‍ കയറി...
മുറിയില്‍ വലിയ തിക്കും തിരക്കും...
ഭാഗ്യം...ഒരാള്‍ മാത്രം മുറിയിലേക്കു കയറിയില്ല...
മാഷ്: കണ്ടില്ലേ...അപ്പോ ഭാര്യയെ പേടിയില്ലാത്ത പുരുഷകേസരികളും ഉണ്ട്...മാതൃകാപരം...
ആട്ടേ നിങ്ങള്‍ക്ക് എന്താ ഭാര്യയെ പേടിയില്ലാത്തതു.
സാര്‍....പേടിയില്ലാഞ്ഞിട്ടല്ല...
തിക്കും തിരക്കും ഉള്ളിടത്തേക്കു പോകരുതെന്നു ഭാര്യ പറഞ്ഞിട്ടുണ്ട്.അതാ.....
..
.
വാക്കര്‍ഥം
ബി.പി.=ഭാര്യയെ പേടി

1 അഭിപ്രായം:

സ്വന്തം എന്നതു

പണ്ട്...
തട്ടകത്തിലെ കാവില്‍ വേല...
ചാമി അത്യുല്‍സാഹത്തിലാണു...
ലേശം..(ച്ചാല്‍ നല്ലോണം) മദ്യപിച്ചിട്ടുണ്ട്.
പൂരം കൊട്ടിക്കയറുന്നു...
ചാമിക്കു ഉത്സാഹം കൂടി...
പൂരക്കമ്മിറ്റിക്കരനെപ്പോലെ കാര്യങ്ങളില്‍ ഇടപെട്ടു...ഉഷാറായി...
പറ്റില്ല...തെക്കും പുറക്കരുടെ വേല ആദ്യം/പിന്നെ കിഴക്കുമ്പുറക്കാരുടെ...
ആദ്യം നന്നയി പറഞ്ഞു...
പിന്നെ തെറി...
തെറി അഭിഷേകം...
എന്നിട്ടും ചാമി പറയുന്നതു ആരും കേള്‍ക്കുന്നില്ല...
ചിലരെ ചാമി കൈവെച്ചു...
പൂരം നന്നവുമോ എന്നു നോക്കണമല്ലൊ...
അവസാനം കമ്മറ്റിക്കാര്‍ ചാമിയെ ഉപദേശിച്ചു...
പിന്നെ നന്നായി പ്രഹരിച്ചു...പിടിച്ചു പുറത്താക്കി.... ചാമി നിരാശനായി...
പുറത്താക്കിയതിനല്ല...സംഗതികള്‍ താന്‍ പറയുന്നതു പോലെ നടക്കുന്നില്ലല്ലോ...
ചാമി ശാന്തനായി പറഞ്ഞു...
ങ്ങടെ കാവു...ങ്ങടെ പൂരം....നന്നായാ ങ്ങക്കു....
ചീത്തായാലും ങ്ങക്കു....ചാമിക്കെന്താ?

4 അഭിപ്രായം:


കുഞ്ഞന്‍ said...
ഹഹ...ബോധോദയം ഇല്ലാത്ത അമ്പല കമ്മറ്റിക്കാര്‍..!
സഹയാത്രികന്‍ said...
ഹ ഹ ഹ... അതന്നെ... നന്നായാലും ചീത്തായാലും അവര്‍ക്കന്നെ... :)
മുരളി മേനോന്‍ (Murali Menon) said...
ഇങ്ങനെയൊക്കെ ഉപദേശിച്ചാ പിന്നെ ഒരു കാര്യം പറയാന്‍ പറ്റുമോ, അല്ല ങ്ങടെ കാവു...ങ്ങടെ പൂരം....നന്നായാ ങ്ങക്കു.... ചീത്തായാലും ങ്ങക്കു....ചാമിക്കെന്താ? (പൂരംന്ന് തന്ന്യല്ലേ പറഞ്ഞത്, അക്ഷരം മാറീട്ടൊന്നും‌ല്യാല്ലോ) അല്ല അടുത്ത ഉപദേശം കമ്മിറ്റിക്കാരു പിന്നാലെ വന്ന് തര്വേ...അതോണ്ടാ
ധ്വനി said...
ചാമി നിരാശനായി... ഞാനും.. :(

കരച്ചില്‍ ഒരു വ്യവഹാരം

പണ്ട്...പണ്ട്
വീടു പുതുക്കി പണിയുകയാണു..
മൂത്തശാരി 4 മാസത്തോളമായി ഇവിടെയാണു...പണി..നല്ലകൂലി...സുഖം
പണിപൂര്‍ത്തിയായി...കൂലിയും സമ്മാനങ്ങളും (കോടിമുണ്ടാണു=ഓണപ്പുടവ)ഒക്കെ യായി
മൂത്താശാരി യാത്രയായി.
യാത്രപറയുന്നതിനുമുന്‍പ് മൂത്താശാരി
വളപ്പില്‍ നില്‍ക്കുന്ന കറുവത്ത് (പപ്പായ) മരത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു...
ഇനി നമ്മള്‍ എന്നാ കാണുക?...എന്നാണു കരച്ചില്‍...
ഗൃ ഹനാഥന്നു വിഷമം തോന്നി...
ആശാരി എന്തിനാ കരയുന്നതു...
കൂലിയോ സമ്മാനങ്ങളോ വല്ലതും കുറഞ്ഞുപോയോ...
ഏയ്...അതൊന്നുമല്ല...
കഴിഞ്ഞ 4 മാസമായി ഈ കറുവത്താണു ഞങ്ങളെ പോറ്റിയതു...
അതിനെ വിട്ടുപോകുന്നതിന്റെ വിഷമാണു...
ആശാരി കരഞ്ഞു.

കറുവത്ത് കൂട്ടാന്‍/ഉപ്പേരി/പല പേരുകളില്‍/പല സ്വാദുകളില്‍....എന്നും ഇതുതന്നെയായിരുന്നുവല്ലോ

7 അഭിപ്രായം:


മുരളി മേനോന്‍ (Murali Menon) said...
പണ്ടു പണ്ടു സംഭവിക്കാം. ഇന്ന് കെട്ടിപ്പിടിക്കാന്‍ വീടിന്റെ പരിസരത്തെന്തെങ്കിലും വേണ്ടേ.... ഉണ്ടെങ്കിലും സീരിയല്‍ കാണണോ മരത്തിനെ നോക്കണോ, അല്ല അറിയാന്‍ പാടില്യാണ്ട് ചോദിക്ക്വാ
കുഞ്ഞന്‍ said...
പണ്ട് കറിക്കു ബുദ്ധിമുട്ട് വരില്ലാ കാരണം വളപ്പില്‍ എന്തെങ്കിലും ഉണ്ടാകും..! എന്നാല്‍ ഇന്നത്തെ സ്ഥിതിയൊ? മു മേനോന്‍‍ പറഞ്ഞത് കാര്യം..!
സഹയാത്രികന്‍ said...
ഹ ഹ ഹ... പോസ്റ്റിനേക്കാള്‍ ചിരിച്ചു കമന്റ് വായിച്ചപ്പോള്‍... :)
000 said...
http://keralaactors.blogspot.com/ jagathy thamasakal just visit this http://keralaactors.blogspot.com/
000 said...
http://keralaactors.blogspot.com/ jagathy thamasakal just visit this http://keralaactors.blogspot.com/
Priya Unnikrishnan said...
നന്നായിരിക്കുന്നു.വായിക്കുമ്പൊല്‍ ഓര്‍മ്മകള്‍ പിറകോട്ടു പോകുന്നു
അപ്പു said...
മുരളിമാഷ്ടെ കമന്റ് കലക്കി

പാഠം..1

പണ്ട് ഒന്നും അല്ല
എന്റെ ക്ളാസ്സ്മേറ്റ്...കുഞ്ഞന്‍
അസ്സലായി പഠിക്കും...2 ലാണു...
നന്നയി എഴുതും വായിക്കും

മാതൃക 1
എഴുതുകയാണു...ഒരോ അക്ഷരവും ഉറക്കെ പറഞ്ഞാണു എഴുതുന്നതും വായിക്കുന്നതും... ചി///ര///വ///=ചെരാന്തി
ചി//ര//വ//=ചെരാന്തി
ചി//ര//വ//=ചെരാന്തി
ചി//ര//വ//=ചെരാന്തി

എന്‍.ബി
ചിരവക്കു ഞങ്ങള്‍ ചെരന്തി എന്നാണു പറയുക.

9 അഭിപ്രായം:


Priya Unnikrishnan said...
അയ്യോ മാഷേ ചിരിച്ചു മതിയായി...
കുഞ്ഞന്‍ said...
ഹഹ...പാവം കുഞ്ഞന്‍..! അയല്‍‌വീട്ടിലെ നിത്യക്കുട്ടിയോട് പശുവിന്റെ പാഠം പഠിപ്പിക്കുന്നതിനിടക്കു ടീച്ചര്‍ ചോദിച്ചു, ആരാണ് പാല്‍ തരുന്നത്? ഉത്തരത്തിന് ഒരു നിമിഷം പോലും താമസം വന്നില്ല ..’ തെക്കേതിലെ മേമ ‘ (മേമ = എന്റെ അമ്മ)
ബാജി ഓടംവേലി said...
വായിച്ചു. തുടരുക.
സഹയാത്രികന്‍ said...
ഹ ഹ ഹ കുഞ്ഞേട്ടാ... കലക്കി.. :)
ക്രിസ്‌വിന്‍ said...
:)
SV Ramanunni said...
Priya Unnikrishnan/കുഞ്ഞന്‍/ബാജി ഓടംവേലി /സഹയാത്രികന്‍ /ക്രിസ്‌വിന്‍ ...thanks for all friends.
മുരളി മേനോന്‍ (Murali Menon) said...
ലേ ഔട്ട് മാറ്റിയത് ബ്ലോഗ് പെട്ടെന്ന് കാണാന്‍ സഹായിക്കുന്നുണ്ട്. കുട്ടിക്കഥകള്‍/പഴങ്കഥകള്‍ പോരട്ടെ.
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
:)
Madhavan said...
ഹ ഹ...ഇതു നന്നായി..ഇവിടെ അടുത്ത വീട്ടിലെ കുട്ടി “C" for പൂച്ച എന്നാണു പറയുന്നതു എന്നു കേട്ടപ്പോള്‍ മാഷുടെ ഈ കഥയോര്‍ത്തു...

അടയാളം

പണ്ട്..പണ്ട്...
തിരുമേനി തോണിയാത്രയിലാണു...
നിറവെള്ളം...അക്കരെ എത്താന്‍ തിരക്കുണ്ട്...
തോ ണി നിറവെള്ളത്തില്‍ മെല്ലെയാണു പോക്കു.
ഒന്നു മുറുക്കിക്കളയാം...തീരുമാനിച്ചു...
മുറുക്കി..
അടക്കവെട്ടുമ്പോള്‍ പവിത്രമോതിരം വെള്ളത്തില്‍ ഊരിവീണു..
ച്ച്ഹേ..ച്ച്ഹേ...
തോണി നിര്‍ത്തിയാല്‍ അക്കരെ എത്താന്‍ നേരം വൈകും...
കയ്യിലെ ചുണ്ണാമ്പ് മോതിരം വീണ സ്ഥലം അടയാളപ്പെടുത്തി തോണിവക്കത്തു ഒരു വര വെച്ചു...
കൃത്യം വീണ സ്ഥലം...
അക്കരെ എത്തി...
തിരുമേനി രാമനെ വിളിച്ചു...
രാമാ എന്റെ മോതിരം (തോണി വക്കു ചൂണ്ടി) ഇവിടെ ഊരി വീണു...
ദാ ഇവിടെ..
അതൊന്നു തപ്പി എടുത്തു വാ...
എനിക്കു ലേശം ധൃതിഉണ്ട്...
ട്ടോ...
വേഗം വരണം...

4 അഭിപ്രായം:


മുരളി മേനോന്‍ (Murali Menon) said...
അതുശരി. അപ്പോളങ്ങനെയാണു കാര്യങ്ങള്‍, എന്നാ പിടിച്ചോ, തിരുമേനിയും കാര്യസ്ഥനും ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. ചെറിയൊരു കടത്ത് കടന്നുവേണം അക്കരെയെത്താന്‍. അപ്പോഴാണു അക്കരെ നിന്നും ഒരു പട്ടി കുരച്ചത്. ഉടനെ തിരുമേനി പറഞ്ഞു, ഹൊ, ഇപ്പോ പട്ടി കുരച്ചത് നന്നായി, വര്വാ, നമുക്ക് മടങ്ങാം. കാര്യസ്ഥന്‍ കാര്യമറിയാതെ, എന്താണാവോ തീരുമാനം മാറ്റാന്‍ എന്നന്വേഷിച്ചു, തിരുമേനി പറഞ്ഞു, “ഹൈ കൊശവാ, ഈ പൊഴേലെ വെള്ളങ്ങട് വറ്റേം, അക്കര നിക്കണ നായേടെ തൊടലങ്ങട് പൊട്ട്വേം ചെയ്താ, ശിവ ശിവ...ചിന്തിക്കാനേ പറ്റിണില്യ. താനിങ്ങട് വേഗം നടക്ക്വാ
കുഞ്ഞന്‍ said...
ഞാനിപ്പോള്‍ ഏതിനു കമന്റും...? എന്റെ ബ്ലോഗുമാതാവേ...!
നിഷ്ക്കളങ്കന്‍ said...
ഹ ഹ ഹ ഹ ഹ . ങാ... ഇനി?
ഏ.ആര്‍. നജീം said...
:)