Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

8 Folkstories

വായന

വായന
(ഒരു പഴംകഥ)

എഴുത്തച്ചന്‍ ഗുരുകുലത്തില്‍ താമസിച്ചു പഠിക്കുന്ന കാലം.സഹപാഠികള്‍ നിരവധി.ഗുരു പാഠം തുടങ്ങി.
ഇന്നു വായനയാണു.
അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു.ഇനി അക്ഷരങ്ങള്‍ കൂട്ടി വായനയാണു.
എന്നാ തൊടങ്ങാ...കൂട്ടിവായിക്കിന്‍...ഗുരു
എല്ലാരും നന്നയി വായിച്ചു.
എഴുത്തച്ചന്‍ വായിച്ചപ്പൊ...പുതിയ വരികള്‍...ഗ്രന്ഥത്തിലില്ലാത്ത വരികള്‍ ചേര്‍ത്താണു വായിക്കുന്നതു.അതു നന്നയി യോജിക്കുകയും ചെയ്യും.
ഗുരു ശ്രദ്ധിച്ചു...ഏഴ്ശ്ശാ.......എന്താദ്...................ഇതൊക്കെ അതിലുണ്ടോ?എന്തായീകാട്ടണു..?
എഴുത്തച്ചന്‍: ഗുരു കൂട്ടി വായിക്കാനല്ലേ പറഞ്ഞതു... ഞാന്‍ കൂട്ടി വായിക്കാണു..
ഹ ഹ കേമന്‍..ഇങ്ങനെ വേണം കുട്ട്യോളു....നന്നയി.........ഗുരു

പി.എസ്
നമ്മുടെ വായന എങ്ങനെയാ..കൃതിയിലുള്ളതു തന്നെ മുഴുവന്‍ വായിക്കാറുണ്ടോ?കൂട്ടിവായിക്കുന്ന,എഴുത്തിനപ്പുറം വായിക്കുന്ന,വരികള്‍ വായിക്കുന്ന,വരികള്‍ക്കിടയില്‍ വായിക്കുന്ന എത്ര വായനക്കാരുണ്ട്?

1 അഭിപ്രായം:


vimathan said...
മാഷേ,എല്ലാ പോസ്റ്റുകളും വായിച്ചു. പരമ്പരാഗത ഹയറാര്‍ക്കികളെ അട്ടിമറിക്കുന്ന ഇത്തരം “അപനിര്‍മ്മാണങള്‍” ഇനിയും പോരട്ടെ

.

എഴുത്തച്ചന്റെ ചക്കില്‍ ആടുന്നതു?

എഴുത്തച്ചന്റെ ചക്കില്‍ ആടുന്നതു
ഒരിക്കല്‍ കുന്‍ചന്‍ നമ്പിയാര്‍ ശിഷ്യനുമൊത്തു വഴിയാത്രയിലായിരുന്നു.വഴി എഴുത്തച്ചന്റെ വീടിന്റെ മുന്നിലൂടെ ആണന്നു നമ്പിയാര്‍ക്കു മനസ്സിലായി.
ഉടനെ ഹാസ്യചക്രവര്‍ത്തി ഒരു നേരമ്പോക്കു വിചാരിച്ചു ശിഷ്യനെ വിളിച്ചു....
ഡാ...ആ വീട്ടില്‍ ചെന്നു ഒരണക്കു പിണ്ണാക്കു വാങ്ങി വാ...കല്‍പ്പിച്ചു.
ശിഷ്യന്‍ നേരേ ചെന്നു....നമ്പിയാര്‍ പടിക്കല്‍ കാത്തു നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍...ഫാ.ഫ.ഫ...എഴുത്തച്ചന്‍ ശിഷ്യനെ ആട്ടുകയാണന്നു മനസ്സിലായി. നമ്പിയാര്‍ പടിക്കല്‍ നിന്നു വിളിച്ചു പറഞ്ഞു.
എന്നാ..ഇങ്ങട് പോരേ....അവടെ ആട്ടാന്‍ തൊടങ്ങീട്ടേ ഉള്ളൂ.

(ആരോ പറഞ്ഞു കേട്ട കഥ.)
പരദൂഷണത്തിനു മാപ്പ്

6 അഭിപ്രായം:


മയൂര said...
ഹ..ഹാ...നല്ല ആട്ടല്‍...നന്നേ രസിച്ചൂ..:)
മൂര്‍ത്തി said...
ഞാന്‍ ഇത് കേട്ടിട്ടുണ്ട്..
ശ്രീ said...
പറഞ്ഞു കേട്ടിട്ടുണ്ട് :)
വേണു venu said...
ഹാ...ഹാ. .രസിച്ചു.:)
കിനാവ് said...
എഴുത്തച്ചന്റെ ചക്കില്‍ നാലുമാറുമാടും. നമ്പ്യാരുടെ ചക്കിലോ?
കൃഷ്‌ | krish said...
നമ്പ്യാരുടെ ശിഷ്യനെ ഇനിയും അവിടെ നിര്‍ത്തിയാല്‍ എഴുത്തച്ഛന്‍ ആട്ടി എണ്ണയെടുത്തേനെ!!!

ഒരെല ചോറു

പണ്ട് പണ്ട്............................
ആശാരിക്കു വയസ്സായി............
മകന്‍ വലുതായി എന്നാലും ഒരു പണിക്കും പോകില്ല.. അച്ചന്‍ പണിയെടുത്തുകൊണ്ടുവരുന്നതു കൊണ്ടു കഴിഞ്ഞുകൂടും.സുഖം
മരിക്കാറായപ്പൊ ആശാരി മകനെ വിളിച്ചു പറഞ്ഞു...
ഡാ...അമ്മേനേ നോക്കണം.യ്യ് പണിക്കുപോകണം..
അടുത്ത വീട്ടുകാരുമായിട്ടു ഇപ്പൊ നല്ല ഇഷ്ടത്തിലാണു.
അവരു സഹായിക്കും..
അവടെള്ള ഒരെല ചോറു കളയരുതു...ഓര്‍മ്മവേണം.
മകനു സങ്കടായി...
അച്ചനെ അത്രക്കു ഇഷ്ടാണു..അച്ചന്‍ പറഞ്ഞതൊക്കെ അനുസരിക്കാമെന്നു ഏറ്റു. അച്ചന്‍ മരിച്ചു.
പണിക്കു പോകണം..മകന്‍ ഉറച്ചു.. പക്ഷെ അടുത്ത വീട്ടിലെ ഒരെല ചോറു കളയുന്നതെങ്ങനെ..ഉച്ചക്കു ഊണുകഴിക്കാന്‍ അവിടെ എത്തി. ആദ്യ ദിവസം വീട്ടുകാര്‍ നല്ല സന്തോഷത്തോടെ ചോറു കൊടുത്തു.സുഖായി. രണ്ടാം ദിവസവും ഇതാവര്‍ത്തിച്ചു.പക്ഷെ ,അന്നു അവര്‍ മകനോടു പറഞ്ഞു...
ദാ...എന്നും ഇതു പറ്റില്ല...ഇനി വരരുതു ട്വൊ.
അപ്പൊഴാണു അച്ചന്‍ പറഞ്ഞ വാക്കിന്റെ അര്‍ഥം മകനു തിരിഞ്ഞതു.

5 അഭിപ്രായം:


ചന്ദ്രകാന്തം said...
മാഷെ, ഏറെക്കുറെ സമാനമായ കഥ പണ്ട്‌ കേട്ടിട്ടുള്ളത്‌ ഓര്‍മ വന്നു. മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന മകന്‌ , അമ്മ ഭക്ഷണപ്പൊതി കൊടുത്തുവിടുമ്പോള്‍ ഇതുപോലൊരുപദേശം നല്‍കി. " ഈ ഭക്ഷണം തേന്‍‌ ആകുമ്പോഴേ നീ കഴിയ്ക്കാവൂ" എന്ന്‌. വിശന്നു വലഞ്ഞിട്ടും മകന്‍ ഭക്ഷണം തേനാകുന്നതും കാത്ത്‌ കഴിയ്ക്കാതിരുന്നു. ഒടുക്കം, വിശപ്പ്‌ സഹിയ്ക്കാതെ കഴിയ്ക്കാന്‍ തുടങ്ങി. അമ്മ പറഞ്ഞതിന്റെ പൊരുള്‍ അന്നേരം അവനു മനസ്സിലായി. വിശപ്പിന്റെ കാഠിന്യം ഭക്ഷണത്തിന്‌ രുചി കൂട്ടും എന്ന സത്യം. ആശംസകള്‍, ചന്ദ്രകാന്തം.
കുഞ്ഞന്‍ said...
കുഞ്ഞു ഗുണപാഠകഥ കുഞ്ഞനിഷ്ടായി മാഷെ...
കുറുമാന്‍ said...
ഗുണപാഠം നന്നായി
മൂര്‍ത്തി said...
എല്ലാം വായിച്ചു..തുടരുക..
മൂര്‍ത്തി said...
സോറി..വീണ്ടും ഒരു കമന്റ്..ഇപ്പോള്‍ റൈറ്റ് അലൈന്‍ ചെയ്തിരിക്കുകയല്ലേ? ലെഫ്റ്റ് അലൈന്മെന്റ് അല്ലേ വായിക്കാന്‍ കുറെക്കൂടി നല്ലത്?

കന്നിയില്‍ പാല നന്നല്ല

പണ്ട് പണ്ട്........
ആശാരിയുടെ വീടിന്റെ പിന്നില്‍ ഒരു വലിയ പാല മരം...
എപ്പോഴാ പുരക്കുമുകളില്‍ വീഴുക എന്നറിയില്ല....
പാല ആശാരിയുടെ വളപ്പിലല്ല...ചേപ്പന്മാരുടെ ആണു.
ചേപ്പന്റെ വളപ്പില്‍ കന്നിക്കോടിയിലാണു പാല.. അതു അവര്‍ക്കു ഐശ്വര്യം ആണു.(അതൊന്നും ചേപ്പനറിയില്ല)...
ആശാരി എത്ര താണു പറഞ്ഞിട്ടും ചേപ്പന്‍ പാല മുറിച്ചില്ല.
ആശാരി മക്കളെ സന്ധ്യക്കു പാഠങ്ങള്‍ പഠിപ്പിക്കുന്നതു മുറ്റത്തു പായ വിരിച്ചു ഇരുന്നു ഉറക്കെ (ചേപ്പന്‍ കേള്‍ക്കാനായി) തുടങ്ങി.
കന്നിയില്‍ പാല നന്നല്ല
ചേപ്പന്മാര്‍ക്കതി കഷ്ടമാം
പല ദിവസം ഇതു ആവര്‍ത്തിച്ചു
ഇതിന്റെ അര്‍ഥം മനസ്സിലായ ചേപ്പന്‍ ഉടനെ പാല മുറിച്ചു.
എന്‍.ബി
തണ്ടാന്മാരെ പണ്ടു ചേപ്പന്‍ എന്നും ചേമ എന്നും സം ബോധന ചെയ്തിരുന്നു.

2 അഭിപ്രായം:


കുഞ്ഞന്‍ said...
കൊള്ളാം..:) കന്നിയില്‍ = കന്നിമാസം? കന്നിമൂല ഗണപതിയെന്ന് കേട്ടിട്ടുണ്ട്, അര്‍ത്ഥം ഒന്നു പറയാമൊ(ഒരു അതിരാണെന്നു തോന്നുന്നു)
മയൂര said...
ആശാരി ചോപ്പനെ റ്റിച്ചൂ,നേരിട്ടല്ല..എന്നാലും ചോപ്പന്റെ ഐശ്വര്യം പോയില്ലേ...

.

ശ്ളോകമാല

ഉണ്ണായിവാരിയര്‍(നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്)ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.
മാലകെട്ടലായിരുന്നു പ്രധാന ജോലി.
അസ്സലായി മാലകെട്ടും.തെച്ചിപ്പൂ കൊണ്ടുള്ള ഉണ്ടമാല അതി വിശേഷമാണു.
ഉത്സവക്കാലത്തു ക്ഷേത്രത്തില്‍ എന്നും കൂത്തു ഉണ്ട്.
കൂത്തു പറയുന്ന ചാക്യാര്‍ കേമന്‍ ആണു.
ഒരു ദിവസം ചാക്യാര്‍ കുളിച്ചു തൊഴാന്‍ ചെന്നപ്പൊ വരിയരെ കണ്ടു.ലോഗ്യം ചോദിച്ചു.
പിന്നെ....
അല്ലാ വാരിയരെന്താ എന്റെ കൂത്തുകേള്‍ക്കാന്‍ വരാത്തതു?
വാരിയര്‍ വിനീതനായി തിരിച്ചു ചോദിച്ചു.
ചാക്യാരെന്താ എന്റെ മാലകെട്ടലു കാണാന്‍ വരാത്തതു?
ചാക്യാര്‍ ഒന്നു പരുങ്ങി.
(ആലോചിച്ചു..മാലകെട്ടലു എന്താപ്പൊത്ര കാണാള്ളൂ ആവോ)
ശരി ന്നാ നാളെ കാണാന്‍ വരുണുണ്ട്.
പിറ്റേന്നു ചാക്യാര്‍ മാല കെട്ടുന്നതു കാണാന്‍ എത്തി.
ഉണ്ണായിവാരിയര്‍ സശ്രദ്ധം ഇരുന്നു ഉണ്ടമാല കെട്ടുകയാണു.
ചുണ്ടില്‍ നാമജപവും ഉണ്ട്.
മാല കെട്ടി തീര്‍ന്നപ്പൊ മാലയില്‍ പൂക്കളെക്കൊണ്ട് മനോഹരമായ ഒരു ശ്ളോകം തീര്‍ത്തിരിക്കുന്നു.
ചാക്യാര്‍ക്കു സമ്മതായി.
ന്നാലോ വാര്യരേ...ഇത്രദിവസം ഞാന്‍ ഇതു കാണാന്‍ വരാത്തതു മോശായീ.സമ്മതിക്കുന്നു.

3 അഭിപ്രായം:


മയൂര said...
“മാലയില്‍ പൂക്കളെക്കൊണ്ട് മനോഹരമായ ഒരു ശ്ളോകം തീര്‍ത്തിരിക്കുന്നു“.....
വെള്ളെഴുത്ത് said...
അതെങ്ങനെ..?
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: കേട്ടിട്ടുണ്ട് ..ഓര്‍മപുതുക്കിയതിനു നന്ദി..

കുട്ട്യോളെ പട്ടിണിക്കിടരുതു

പണ്ടു..പണ്ടു
ആശാരി രാത്രി ഊണുകഴിക്കുമ്പോള്‍ ഭാര്യയോടു എന്നും പറയും....
ഡ്യേ...കുട്ട്യോളെ പട്ടിണിക്കിടരുതു...
ആശാരിച്ചി ഇതുകേട്ടാല്‍ ആശാരിക്കു വിളമ്പുന്ന ചോറു അളവു കുറയ്ക്കും...
കുട്ട്യോള്‍ക്കു വേണ്ടേ...കരുതി വെക്കും..
അപ്പൊ ആശാരി വീണ്ടും പറയും...
ഡ്യേ...കുട്ട്യോളെ പട്ടിണിക്കിടരുതു ട്ടോ....
അവള്‍ മൂളും..മ്മ്മ്മ്മ്മ്
പിന്നെ പിന്നെ
ആശാരിക്കു വിളമ്പുന്ന ചോറിന്റെ അളവു കുറഞ്ഞു...
ആശാരിയുടെ ആരോഗ്യം നശിച്ചു...പണിക്കു പോകാന്‍ വയ്യാതായി.
കുട്ടികള്‍ മുതിര്‍ന്നു വരുന്നതേ ഉള്ളൂ.
ദാരിദ്ര്യം തന്നെ...കുട്ടികള്‍ പട്ടിണിയില്‍...മുഴുപ്പട്ടിണിയില്‍.

പ.ലി വരികള്‍ക്കിടയില്‍ വായിക്കാന്‍ നമ്മളെന്നാ പഠിക്കുക

10 അഭിപ്രായം:


കുഞ്ഞന്‍ said...
പറയേണ്ട കാര്യം വളഞ്ഞ വഴിയില്‍ക്കൂടി പറഞ്ഞാല്‍ ചിലപ്പോള്‍ പട്ടിണികിടന്നു ചാവും....!
സു | Su said...
മാഷേ, വരികള്‍ക്കിടയില്‍ വായിക്കാതെ, ശരിക്ക് വരികളിലൂടെ വായിച്ചുമനസ്സിലാക്കുന്നതല്ലേ നല്ലത്? അങ്ങനെ പറയുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ ഇങ്ങനെ അനര്‍ത്ഥം ഉണ്ടാവും.
മന്‍സുര്‍ said...
രാമനുണ്ണി ചേട്ടാ... ലളിതം മനോഹരം ഇവിടെ എഴുതിയ വരികള്‍ നാം പറയുന്നതിന്‍റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല.. മനസ്സിലാക്കുന്നവര്‍ പറയുന്നുമില്ലാ.. പറയുന്നവര്‍ അറിഞുവരുന്നേരം വീണ്ടും പറയാനവന്‍ മറന്നു പോക്കുന്നു. നല്ല ആശയം.... നന്‍മകള്‍ നേരുന്നു.
മയൂര said...
വരികള്‍ക്കിടയില്‍ വായിച്ചാലും ഇല്ലെങ്കിലും കുഴപ്പമാ...:)
ശ്രീ said...
നല്ല ആശയം!
ഫസല്‍ said...
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
ശാലിനി said...
മാഷേ, മാഷിന്‍റെ ബ്ളോഗ് ഇന്നാണ് കണ്ടത്. ഇത് പണ്ട് പറഞ്ഞുകേട്ടിട്ടുള്ള കഥയാണ്. മറന്നുകിടക്കുകയായിരുന്നു.
വക്കാരിമഷ്‌ടാ said...
ഇതുപോലെ തന്നെ കേട്ടിട്ടുള്ള കഥയാണ് അയല്‍‌പക്കത്തെ ഒരു ഉരുള ചോറിന്റെയും. ശരിക്കും എന്തിനാണ് ഇങ്ങിനെ വ്യംഗ്യമായി കാര്യങ്ങള്‍ പറയുന്നത്? എന്തായിരിക്കാം അതിന്റെ മനഃശാസ്ത്രം?
മൂര്‍ത്തി said...
കഥയിലേ ഇത്തരം സംസാരം ശരിയാവൂ എന്ന് തോന്നുന്നു..”കുട്ടികളെ പട്ടിണിക്കിടരുത്“ എന്നത് ആശാരിക്കും അറിയാവുന്നതല്ലേ? ആവശ്യത്തിനു കഴിച്ച് ആരോഗ്യം നോക്കാതിരുന്നതെന്തുകൊണ്ടാണാവോ? കഥയില്‍ ചോദ്യമില്ലെങ്കില്‍ സുല്ല്...
മുക്കുവന്‍ said...
ഞാന്‍ അല്പം മാറിയാണു കേട്ടിരുന്നത്... “മക്കളെക്കൊല്ലിക്കല്ലാശേരിച്ചി”... ന്തായാലും കാര്യം ഒന്നുതന്നെ അല്ലെ.

കാട്ടിപ്പോത്തിന്റെ കൊമ്പ്

പണ്ട്...പണ്ട്...
തമ്പുരാന്‍ പൂജിക്കുന്നതു കോരന്‍ എന്നും കുതുകത്തോടെ നോക്കി നില്‍ക്കും...ദൂരെ...
ഒരു ദിവസം ചോദിച്ചു...
തമ്പുരാന്‍ എന്താ ദ് ദിവസോം ചെയ്യുന്നതു....
കോരാ...ഈശ്വരനെ പൂജിക്കാണു
ഈശ്വരന്‍ ച്ചാ എന്താ....
ഈശ്വരന്‍ ച്ചാ പരബ്രഹ്മം...
പരബ്രഹ്മം ച്ചാ എന്താ.......
പരബ്രഹ്മം ച്ചാ...................................
തമ്പുരാനു ദേഷ്യം വന്നു....
കാട്ടിപ്പോത്ത്....കാട്ടിപ്പോത്ത്....മനസ്സിലായോ?
കോരന്‍ അതു വിശ്വസിച്ചു....
കാട്ടിപ്പോത്ത് കോരനു നല്ല പരിചയം ഉള്ളതാണു...
കോരന്‍ ഈശ്വരനെ കാട്ടിപ്പോത്തിന്റെ രൂപത്തില്‍ മനസ്സില്‍ ഉറപ്പിച്ചു.
ഒരുദിവസം ശീവേലിക്കു തിടമ്പു എഴുന്നെള്ളിക്കയാണു.
തിടമ്പു ഏറ്റിയ നമ്പൂതിരി എത്ര ശ്രമിച്ചിട്ടും തിടമ്പുമായി ശ്രീലകവാതില്‍ കടക്കാന്‍ കഴിയുന്നില്ല..
ദൂരെ നിന്ന കോരന്‍ ഇതു കണ്ടു....
തമ്പുരാനേ...കാട്ടിപ്പോത്തിന്റെ കൊമ്പുആണു തടയുന്നതു....ചെരിച്ചു കടത്തീ....ന്നാ പോരും
തിടമ്പു വിഷമമില്ലാതെ പുറത്തേക്കു കടന്നു.

9 അഭിപ്രായം:


വേണു venu said...
സാമ്യമായ ഒരു കഥ ബ്ലോഗില്‍ തന്നെ എവിടെയോ വായിച്ച ഓര്‍മ്മ. നല്ല ആശയം.:)
മൂര്‍ത്തി said...
ഓര്‍മ്മപുതുക്കല്‍ ഒരു രസം തന്നെ..
കുഞ്ഞന്‍ said...
തമ്പ്രാന്റെ ശിങ്കം വാ ഇന്നു പറഞ്ഞു തപസ്സുചെയ്ത പത്മപാദരുടെ കഥ കേട്ടിട്ടുണ്ട്. ആ ശിങ്കത്തെ (നരസിംഹം)കഴിത്തില്‍ കുടുക്കിട്ടുകൊണ്ടുവന്നതും ഐതീഹ്യം..
സഹയാത്രികന്‍ said...
ഇതേ പോലൊരു കഥ 'ഐതിഹ്യമാലയില്‍' വായിച്ചതോര്‍ക്കുണു.... 'അകവൂര്‍ ചാത്തന്റേ'താണെന്നാണു ഓര്‍മ്മ... ചാത്തന്റെ യജമാനനായ തിരുമേനിയോട് ചാത്തന്‍ ഇതേ ചോദ്യം ചോദിക്കുകയും ദേഷ്യം വന്ന തിരുമേനി പരബ്രഹ്മം മാടന്‍പോത്തിനെ പോലിരിയ്ക്കും എന്ന് മറുപടി പറയുകയും ചെയ്തൂത്രേ. പിറ്റേന്ന് മുതല്‍ ചാത്തനും പരബ്രഹ്മത്തെ മാടന്‍പോത്തിന്റെ രൂപത്തില്‍ മനസ്സില്‍ കണ്ട് ധ്യാനിച്ച് തുടങ്ങുകയും...അദ്ദേഹത്തിന്റെ ഭക്തിയില്‍ സന്തുഷ്ടനായ പരബ്രഹ്മം ഒരു മാടന്‍പോത്തിന്റെ രൂപത്തില്‍ 'ചാത്തനു മാത്രം' പ്രത്യക്ഷമാവുകയും പറയുന്ന കാര്യങ്ങള്‍ സാധിച്ചുകൊത്ത് കൂടെ താമസിക്കുകയും ചെയ്തു. ഒരിക്കല്‍ എവിടെയോ പോയപ്പോള്‍ അവിടത്തെ പടിപ്പുരയില്‍ പോത്തിന്റെ കൊമ്പുകള്‍ ഉടക്കി . ഇത് കണ്ട ചാത്തന്‍ ... "തല ചെരിച്ചു കടത്തൂ" എന്ന് പറഞ്ഞു. പോത്ത് അപ്രകാരം ചെയ്യുകയും പടിപ്പുര കടക്കുകയും ചെയ്തു. ഇത് കേട്ട തിരുമേനി: " നീ ആരോടാ ഈ സംസാരിക്കണേ...?" ചാത്തന്‍ : "നമ്മുടെ മാടന്‍ പോത്തിനോട്..?" തിരുമേനി : " എവിടെ..." ചാത്തന്‍ : "കാണണില്ലാച്ചാല്‍ എന്നെ തൊട്ടുകോണ്ട് നോക്കൂ." അപ്രകാരം ചെയ്ത് തിരുമേനി പരബ്രഹ്മത്തെ മാടന്‍ പോത്തിന്റെ രൂപത്തില്‍ കണ്ട് അതിശയിച്ചു. അടുത്ത നിമിഷം മാടന്‍ പോത്ത് ആ പടിപ്പുരയില്‍ ലയിക്കുകയും, ചാത്തന്‍ തന്റെ മാടന്‍ പോത്തില്ലാത്തെ താനും വരുന്നില്ല എന്ന് പറഞ്ഞ ആ പടിപ്പുരയില്‍ ഇരിക്കുകയും അവിടെത്തന്നെ മോക്ഷപ്രാപ്തി കൈ വരുകയും ചെയ്തു എന്ന് പറയുന്നു. ആ പടിപ്പുരയ്ക്കും ഇതിനാല്‍ പല വിശേഷഗുണങ്ങളും ഉള്ളതായി പറയുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ അതാണു "പാഴൂര്‍ പടിപ്പുര"... ഉറപ്പില്ല ഓര്‍മ്മയില്‍ നിന്നും എഴുതിയതാണു... തെറ്റെന്ന് തോന്നുന്ന പക്ഷം അറിയാവുന്നവര്‍ തിരുത്താന്‍ അപേക്ഷ. 'കൊട്ടാരത്തില്‍ ശങ്കുണ്ണി'യുടെ 'ഐതിഹ്യമാല'യില്‍ ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതാണു.
മയൂര said...
നന്നായിരിക്കുന്നു മഷേ..
ശ്രീ said...
ഇതിനു സമാനമായ കഥ എവീടെയോ വായിച്ചിട്ടുണ്ട്. എങ്കിലും മൂര്‍‌ത്തി ചേട്ടന്‍‌ പറഞ്ഞതു പോലെ, ഓര്‍മ്മപുതുക്കല്‍ ഒരു രസം തന്നെ... :)
സനാതനന്‍ said...
എന്തിനെ കാണുന്നു എന്നുള്ളതല്ല എങ്ങിനെ കാ‍ണുന്നു എന്നതു തന്നെയാണു വിഷയം :)
മന്‍സുര്‍ said...
മാഷേ ഇഷ്ടായി.....അഭിനന്ദനങ്ങള്‍ നന്‍മകള്‍ നേരുന്നു
Vasudevan Unni said...
കേട്ടിട്ടുണ്ട്‌. പറയിപെറ്റ പന്തിരുകുലത്തി ലൊ മറ്റോ....കധയില്‍ . കുറചു മാറ്റ മുണ്ടൊ .. ആവൊ.....