Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

8 Folkstories

കുരുത്തം എന്നാല്‍

ഒരിക്കല്‍
ഒരാള്‍ നടന്നു പോവുകയായിരുന്നു...
വഴിയില്‍ എന്തൊ ചവിട്ടി..
കാലില്‍ അപ്പടി ആയി...
ച്ചേ..എന്താദു...
കാലുകൊണ്ട് മറ്റേ കാലില്‍ ഉരച്ചു.
.വഴുവഴുപ്പു....
ച്ചേച്ചേ...
തൊട്ടുനോക്കി...
അറപ്പു തോന്നി....
ച്ചേ ച്ചേ
തൊട്ട വിരല്‍ മറ്റു വിരലുകളുമായി കൂട്ടിത്തിരുമ്പി...വഴുപ്പ്...അറപ്പ്...
മണത്തുനോക്കി...നാറ്റം....അയ്യേ...ച്ചേച്ചേ...
മൂക്കില്‍ തൊട്ടു പോയി...എന്താദു സാധനം...
ആകെ വിഷമത്തിലായി....
ഒരു വിരലിലെ തു നാക്കില്‍ വെച്ചു...രുചി...അയ്യയ്യോ...ച്ചേച്ചേ..അയ്യേ...
ഇതു തീട്ടം ആണല്ലോ....
ച്ചേച്ചേ...അയ്യേ..ഏതു അശ്റീകരേ ഇവി ടെ മലവിസര്‍ജ്ജനം നടത്തിയേ....കഷ്ടം...അയ്യേ....
കയ്യു തലയില്‍ തുടച്ചു...പോയില്ല...ഉടുത്ത മുണ്ടില്‍ തുടച്ചു....

ആരോ പറഞ്ഞു....കുരുത്തം കെട്ടോന്‍ തീട്ടം ചവിട്ടിയാല്‍ എട്ടിടത്തു....എന്നാണു...

2 അഭിപ്രായം:


കുഞ്ഞന്‍ said...
ഹഹഹ എന്തായാലും പാവം നമ്പൂരിമാരെ വെറുതെ വിട്ടല്ലൊ..അതുമതി..ഇത്തരം കഥകള്‍ നമ്പൂരിമാരുടെ പേരിലാണു ചാര്‍ത്താറ്
ഭൂമിപുത്രി said...
വായിച്ചുതീര്‍ന്നപ്പോള്‍ തന്നെ ആകപ്പാടെ എല്ലാടത്തും ഒരു നാറ്റം പൊലെ!

ദളവ കഥകള്‍ 1

പണ്ടു...
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തു തിരുവനന്തപുരത്തു പദ്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം ഗം ഭീരമായി നടക്കുകയാണു.ആയിരക്കണക്കിനു നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന മുറജപം..
10 മണിക്കു മഹാരാജാവ് തൊഴാന്‍ വരും.അപ്പോഴേക്കു ഇലവെക്കണം സദ്യക്കു..
സദ്യ എന്നു പറഞ്ഞാല്‍ കേമം.നല്ല പങ്കാളിത്തം.ഉച്ചക്കുള്ള സദ്യയില്‍ ത്തന്നെ നമ്പൂതിരിമാര്‍ നാളത്തെ സദ്യവട്ടം ചര്‍ച്ച ചെയ്യും. അപ്പൊഴാണു ഒരു നമ്പൂതിരി നാളെ സദ്യക്കു ഉപ്പുമാങ്ങ ഒരു എണ്ണം കിട്ടിയാല്‍ നന്നാവും എന്നു പറഞ്ഞതു...ഇതു കേട്ട ദേഹണ്ണക്കാരന്‍ സാമി പിറ്റേന്നു മംഗലാപുരത്തുനിന്നും (അവിടെയേ കിട്ടാനുള്ളൂ ....നമ്മുടെ മാങ്ങാക്കാലം അല്ല )ഭരണി കണക്കിനു ഉപ്പുമാങ്ങ എത്തിച്ചു...ഇതാണു ഭരണപരമായ ജാഗ്രത....
ഒരു ദിവസം ഇലവെക്കാന്‍ സമയമായി....ഇല ഇല്ല എന്നു ദളവക്കു മനസ്സിലായി..രാമയ്യന്‍ ദളവ..കാര്യശേഷി ഉള്ള മന്ത്രി...ഉടനെ ഇടപെട്ടു...ആദ്യം ഇല...പിന്നെ അന്വേഷണം... ഇളയതമ്പുരാന്റെ കദളിവാഴത്തോട്ടം ഉണ്ട്..സുഗ്രീവന്റെ തോട്ടത്തിനു സമാനം..ഒരു ഈച്ചപ്രാണി അകത്തു പ്രവേശിക്കില്ല. അത്ര ശ്രദ്ധയോടെ വളര്‍ത്തുന്ന തോട്ടം...രാമയ്യന്‍ ദളവ ഒന്നും അലോചിച്ചില്ല..തോട്ടം മുതല്‍ അഗ്രശാല വരെ പട്ടാളക്കാരെ വരിയായി നിര്‍ത്തി...ഒരു വാഴയില്‍ നിന്നു ഒരു ഇല കണക്കിനു മുറിച്ചു കൈമാറി എത്തിച്ചു..മഹാരാജാവ് തൊഴാന്‍ വരുമ്പോഴേക്കും സദ്യക്കിരുന്നു നമ്പൂതിരിമാര്‍.... ഇളയരാജാവ് വിവരം അറിഞ്ഞു കോപിച്ചു രമയ്യനെ വിളിപ്പിച്ചു...സുഗ്രീവകോപം....
രാമയ്യന്‍ ചെന്നു തൊഴുതു പറഞ്ഞു...ഒരബദ്ധം പറ്റിയതാണു...എല മുറിക്കേണ്ടി വന്നു...ഒരെലക്കു ഓരോ വാഴച്ചോട്ടിലും ഒരു ഉറുപ്പിക...(ചക്ക്രം) വെച്ചിട്ടുണ്ട്...തിരുവുള്ളക്കേടു ഉണ്ടാവരുതു....
ഇളയരാജാവ് ശാന്തനായി...ദളവയുടെ ബുദ്ധിയില്‍ അഭിമാനം കൊണ്ടു...

1 അഭിപ്രായം:

ലോകോപകാരപ്രദമായ സംഗതികള്‍

പണ്ട്....
വിരൂപാക്ഷന്‍ നമ്പൂതിരിക്കു ഉറക്കം വരുന്നില്ല..
തിരിഞ്ഞും മറിഞ്ഞും കിടന്നു ആലോചിക്കയാണു..
ആ ചിരവ അവിടെ ആ വഴിയില്‍ അങ്ങനെ വെച്ചാല്‍
രാത്രി ആരുടേയെങ്കിലും കാലില്‍ കൊള്ളും...മുറി ആവും...
പിന്നെ ആസ്പത്രി....മരുന്നു...പണം ചെലവ്..വേദന....
കല്യാണം വരെ മുടങ്ങും....
കല്യാണ വീടാണു...
നിറയെ ആളുകള്‍..നമ്പൂതിരിമാര്‍..അന്തര്‍ജങ്ങള്‍..ഉണ്ണികള്‍..ദാസിമാര്‍.....
രാത്രി....
ചിരവ ആരോ അശ്രദ്ധമായി വഴിയില്‍ വിലങ്ങനെ വെച്ചതു ഊണുകഴിച്ചു എഴുനേല്‍ക്കുമ്പോള്‍ വിരൂപാക്ഷന്‍ നമ്പൂതിരി കണ്ടതാനു..
അകെ മനപ്രയാസം...ഉറക്കം ഇല്ല.
തീരുമാനിച്ചു മെല്ലേ എഴുന്നേറ്റു..ചിരവ മാറ്റി വെക്കാം..
എഴുനേറ്റു...തപ്പി തപ്പി നടന്നു...
ലയ്റ്റ് ഇട്ടാല്‍ ആളുകളുടെ ഉറക്കം പോകും...വേണ്ട...
ഇരുട്ടില്‍ നടന്നു...
ചിരവ കണ്ടതു (ഓര്‍മ്മിച്ചു) മാറ്റി സുരക്ഷിതമായി വെച്ചു....
പോരുന്ന വഴിക്കു ആരുടേയോ കാലില്‍ ചവിട്ടി...
ഉണര്‍ന്നു...ആരോ നടക്കുന്നു...
കള്ളന്‍ കള്ളന്‍...വിളിച്ചു കൂകി..കള്ളന്‍...
എല്ലാരും ഉണര്‍ന്നു...കള്ളനെ കയ്യോടെ പിടിച്ചു....പൊതിരെ തല്ലി..
വിരൂപാക്ഷന്‍ പറയുന്നുണ്ട്...തല്ലര്‍തു... ഞാന്‍ ചിരവ ശരിക്കു വെച്ചതാണു....ചിരവ ശരിക്കു വെച്ചതാണു....
ആരെങ്കിലും തട്ടിമറഞ്ഞു വീഴും എന്നു പേടിച്ചു ചെയ്തതാണേ....
ആരു കേള്‍ക്കാന്‍?

3 അഭിപ്രായം:


Jayakeralam said...
nice writing.. regards, ------------------ ജയകേരളം.കോം http://www.jayakeralam.com മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി നിരവധി പംക്തികള്‍!!
വേണു venu said...
ഇതിനാ പറയുന്നെ, വഴിയില്‍ കിടന്ന വയ്യാവേലിയെ....:) പാവം നമ്പൂതിരിമാര്‍‍.‍
കുഞ്ഞന്‍ said...
ശുദ്ധമനസ്സുകള്‍ ചെയ്യുന്നതെല്ലാം തിരിച്ചടിയാകും, അതെന്തുകൊണ്ടാണെന്നറിയില്ല..!

പ്രാര്‍ഥന

പണ്ട്....
അച്ചന്‍ പള്ളീലു കുര്‍ബാനയിലാണു..
വിശ്വാസികള്‍ എല്ലാരും ഉണ്ട്...
കുറെ നേരമായി...
തികഞ്ഞ പ്രാര്‍ഥന....
കപ്യാരു പള്ളി മുറ്റത്താണു(മൂപ്പര്‍ക്കു വലിയ തിരക്കില്ലാ)....
മേരീമാതാവിന്റെ പ്രതിമക്കു മുന്നില്‍...
പന്തു തട്ടിക്കളിക്കുകയാണു...മറ്റൊന്നും ശ്രദ്ധിക്കുന്നില്ല....
കളിതന്നെ..കളി..
ഇതു പലപ്പോഴും ആവര്‍ത്തിച്ചു....
ഒരു ദിവസം അച്ചന്‍ കപ്യാരെ വിളിച്ചു പറഞ്ഞു...
ഇതു സമ്മതിക്കാന്‍ പറ്റില്ല...
എല്ലാരും എന്റെ കുര്‍ബാന കാണുമ്പോള്‍ നീ ഇങ്ങനെ....ശരിയല്ല...പറ്റില്ല...രൂക്ഷമായി പറഞ്ഞു...
കപ്യാരു പേടിച്ചു...സമ്മതിച്ചു....ഇനി മേലില്‍ ചെയ്യില്ല...
അന്നു മേരിമാതാവു അച്ചനു സ്വപ്നദര്‍ശനം നല്‍കി....
അച്ചോ....കപ്യാരു വളരെ ആത്മാര്‍ഥമായി എന്നെ സന്തോഷിപ്പിക്കാനാണു എന്റെ മുന്നില്‍ നിന്നു കളിക്കുന്നതു....അച്ചനതു മുടക്കണ്ടാ..

5 അഭിപ്രായം:


കുഞ്ഞന്‍ said...
യഥാര്‍ത്ഥ ഭക്തി...! പലരും കാണിക്കാന്‍ വേണ്ടി ചെയ്യുന്നു പക്ഷെ കിം ഫലം..?
സഹയാത്രികന്‍ said...
“അച്ചോ....കപ്യാരു വളരെ ആത്മാര്‍ഥമായി എന്നെ സന്തോഷിപ്പിക്കാനാണു എന്റെ മുന്നില്‍ നിന്നു കളിക്കുന്നതു....അച്ചനതു മുടക്കണ്ടാ..“ :)
Priya Unnikrishnan said...
രസിപ്പിച്ചതിലേറെ ചിന്തിപ്പിച്ചു.
ഹരിയണ്ണന്‍@Harilal said...
നല്ല ഫൂട്‌ബോളുകളി... ഇതുമുടക്കല്ലേ....എനിക്കും മേരീ മാതാവിനെപ്പോലെ ഇതു രസിച്ചു!! ..പിറ്റേന്നുമുതല്‍ അച്ചന്‍ ഗോളിയായിക്കാണുമല്ലേ?
നിഷ്ക്കളങ്കന്‍ said...
:)

ഉള്‍ക്കൊള്ളാനാകുന്നതു (ഓരോരുത്തര്‍ക്കും)

പണ്ട്....
അമേരിക്ക ഉണ്ടായകാലത്തു....
കൊളമ്പസ്...ആണല്ലൊ അമേരിക്ക കണ്ടുപിടിച്ചുണ്ടാക്കിയതു...
നാവികനും സംചാരിയുമായ കൊളമ്പസ് തന്റെ വലിയ കപ്പല്‍ വ്യൂഹത്തോടൊപ്പം
ഇന്ത്യ കണ്ടെത്താന്‍ പുറപ്പെട്ട് എത്തിപ്പെട്ടതു അമേരിക്കന്‍ തീരത്തു...
ഇന്ത്യയാണന്നു കരുതി...സന്തോഷിച്ചു..
കച്ചവടത്തിന്നു ഇവിടെയാണല്ലോ നല്ലതു...
കപ്പല്‍ വ്യൂഹം കണ്ടപ്പോള്‍ തീരത്തുണ്ടായിരുന്ന റെഡിന്ത്യന്‍സ് ശ്രദ്ധിച്ചതേ ഇല്ല.
എന്തോ ഒരു സാധനം..
അവര്‍ക്കതു മനസ്സിലായേ ഇല്ല..
അതുകൊണ്ടുതന്നെ ശ്രദ്ധിച്ചതും ഇല്ല..
..............
കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ കപ്പലുകളില്‍ നിന്നു
ചെറിയ തോണികളില്‍ ആളുകകള്‍ വരുന്നതു കണ്ടു ആദിവാസികള്‍.
ഉടനെ അവര്‍ ജാഗ്രത്തായി...
കൂട്ടം ചേര്‍ന്നു അക്രമിക്കാന്‍ തയ്യാറായി.....
പിന്നെ ഒക്കെ ചരിത്രം....


100 രൂപ മോഷ്ടിച്ചെന്നറിഞ്ഞാല്‍ നമുക്കു ധാര്‍മ്മിക രോഷം ഉണ്ടാവും...
4 കോടി /40 കോടി/400കോടി/മോഷ്ടിച്ചെന്നറിഞ്ഞാലോ...
നിസ്സംഗം!

5 അഭിപ്രായം:


സതീശ് മാക്കോത്ത് | sathees makkoth said...
:)
സഹയാത്രികന്‍ said...
:)
കുഞ്ഞന്‍ said...
പാവപ്പെട്ടവന്റെ മരണവും വല്യവീട്ടിലെ ഗര്‍ഭ്ഭവും അധികമാരും അറിയാറില്ല..!
വേണു venu said...
:) കുഞ്ഞന്‍റെ കമന്‍റും കേമം.
Jayakeralam said...
nice writing. regards, ................................... ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions... http://www.jayakeralam.com

സൂക്ഷിപ്പ് (നാടന്‍ മട്ട്)

പണ്ട്...പണ്ട്...
കുമ്പാരന്‍ പാവം ആണു..അതാണല്ലോ തന്റെ കയ്യിലുള്ള ചെറിയൊരു കാശു
സൂക്ഷിക്കാന്‍ മേനോനെ ഏല്‍പ്പിച്ചതു. തന്റെ കയ്യില്‍ വെച്ചാല്‍ എന്തെങ്കിലും ആവശ്യത്തിന്നു ചിലവായിപ്പോകും..അതുകൊണ്ടു മേനോന്‍ തമ്പ്രാന്‍ സൂക്ഷിക്കണം..ആകെ ഇതേ കയ്യിലുള്ളൂ..ചെലവായാല്‍ പിന്നെ ഗതി ഇല്ല...
സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ ഇങ്ങനെയായിരുന്നു കരാര്‍...
തമ്പ്രാന്‍ ഇതു സൂഷിക്കണം.. ഞാന്‍ ചോദിച്ചാല്‍ തരരുതു....
എന്തെകിലും വലിയ ആവശ്യം പറഞ്ഞാലും തമ്പ്രാന്‍ തരരുതു...
മേനോന്‍ ഏറ്റു....
പിന്നെ ആ പണം കുമ്പാരന്‍ കണ്ടിട്ടില്ല..
സൂക്ഷിച്ചു വെച്ചിരിക്കയാണു....

3 അഭിപ്രായം:

ചികില്‍സ/വിശ്വാസം

പണ്ട്..പണ്ട്...
ഇംഗ്ളീഷ് വൈദ്യന്മാര്‍ വന്ന കാലം.... അമ്മായിക്കു തീരേ സുഖം ഇല്ല...എന്തോ കാര്യമയിട്ടുള്ള അസുഖം ഉണ്ട്...ഡോക്ടറെ കാണിക്കാതെ പറ്റില്ല്യാ..അമ്മാമന്‍ തീരുമാനിച്ചു....
ഇന്നത്തെ പോലെ വാഹനസൗകര്യം ഇല്ല.കുറേ നടക്കണം..പിന്നെ ബസ്സില്‍....എന്താ ചെയ്യുക...
ഡോക്ടര്‍ പരിശോധിച്ചു...കുഴല്‍ വെച്ചു നന്നായി പരിശോധിച്ചു...മരുന്നു കുറിച്ചുകൊടുത്തു... മരുന്നു വാങ്ങാന്‍ അമ്മാമന്‍ പുറപ്പെട്ടു..
അമ്മായി തടഞ്ഞു..ഇനി മരുന്നൊന്നും വേണ്ട..കുഴല്‍ വെച്ചു പരിശോധിച്ചപ്പൊ തന്നെ നല്ല കുറവുണ്ട്...ഇപ്പൊ ഒക്കെ മാറിന്നന്ന്യാ തോന്നണ്...
അമ്മാമനു സമാധാനമായി.ഡോക്ടറുടെ ഒരു കൈപ്പുണ്യം..മിടുക്കന്‍ തന്നെ.

എന്‍.ബി
എക്സ്റേ എടുത്തപ്പൊ ഒക്കെ മാറി എന്നു പറഞ്ഞ പുതിയ അമ്മായി/സ്കാന്‍ ചെയ്തപ്പൊ രോഗം മാറിയ ചെറിയമ്മായി...ഒക്കെ നമുക്കു ചുറ്റും ഉണ്ടല്ലോ.വിശ്വാസം തന്നെ ബലം.

4 അഭിപ്രായം:


Rajindustries said...
Very intresting, we can see a lot of similar people around us, every where.
വേണു venu said...
ഇന്നത്തെ പോലെ വാഹനസൗകര്യം ഇല്ല.കുറേ നടക്കണം..പിന്നെ ബസ്സില്‍....എന്താ ചെയ്യുക... ........ അതിനുശേഷം ഡോക്ക്ടര്‍‍ കുഴലു വച്ചു എന്നെഴുതിയതിനു മുന്നെ, അവരെങ്ങനെ അവിടെ എത്തി എന്നൊരു വരി എഴുതാമായിരുന്നു. എല്ലാം വിശ്വാസം തന്നെ.:)
കുഞ്ഞന്‍ said...
വിശ്വാസമുണ്ടെങ്കില്‍ തീയിക്കൂടി നടന്നാലും പൊള്ളുകയില്ല...!
ഹരിയണ്ണന്‍@Harilal said...
മരുന്നുകച്ചവടം തൊഴിലാക്കിയതുകൊണ്ട് ഇത്തരം അമ്മായിമാരെ നിത്യവും കാണാറുണ്ട്... വീട്ടിലിരുന്ന തലവേദനയുടെ ഗുളിക(ശര്‍ദ്ദിലിന്റേതെന്നുകരുതി) കഴിച്ച് ശര്‍ദ്ദിലും വയറിളക്കവും ഭേദമായെന്ന് പറഞ്ഞ അമ്മായിവരെ!!

പ്രശ്നപരിഹാരം

പണ്ട്....
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി തന്റെ രോഗശമനത്തിന്നായി ഗുരുവായൂരപ്പനെ ഭജിക്കാനിരിക്കുന്നകാലത്തു.. മഹാപണ്ഡിതനായ പട്ടേരി നാരായണീയം രചിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ എല്ലാഎഴുത്തുകാര്‍ക്കും ഉള്ള സംശയം...എവിടെ തുടങ്ങണം.....
സംശയം തീര്‍ക്കാന്‍ പട്ടേരി ശിഷ്യനെ തുന്‍ചത്തെഴുത്തച്ചന്റെ അടുക്കലേക്കു അയച്ചു...
ശിഷ്യന്‍ ചെല്ലുമ്പോള്‍ എഴുത്തച്ചന്‍ വിശ്രമിക്കയാണു...
അസ്സലായി മദ്യപിച്ചിട്ടുണ്ട്.
കിടപ്പു കണ്ടാല്‍ തരി ബോധം ഇല്ലാ എന്നു ശിഷ്യനു മനസ്സിലായി...
എന്നാലും പട്ടേരി ചോദിക്കാന്‍ പറഞ്ഞിട്ടു അനുസരിക്കാതെ വയ്യ.ചോദിച്ചു....
ഏയ്...എഴ്ശ്ശന്‍...പട്ടേരി നാരായണീയം എഴുതാന്‍ നിരീക്കണുണ്ട്..
എവിടം തൊട്ടാ തുടങ്ങേണ്ടതെന്നു സംശ്യം...
സംശ്യം തീര്‍ത്തുതരണം..
എഴുത്തച്ചന്‍ ഒന്നു തിരിഞ്ഞു കിടന്നു...
ഏതു പട്ടേരിയാണച്ചാലും മീന്‍ തൊട്ടു കൂട്ടാന്‍ പറ..പോ..പോ..(ആട്ടി)
ശിഷ്യന്ന് ദേഷ്യവും സങ്കടവും ഒക്കെ വന്നു...
ഈയാളോടു ഇനി ഒന്നും ചോദിച്ചിട്ടു കാര്യല്ല്യാ ...
അവിടെ ചെന്നാ എന്താ പറയുക....
ചെന്നു....
അ: എഴുത്തച്ചന്‍ എന്തേ പറഞ്ഞതു....
കാര്യായി ഒന്നും പറഞ്ഞില്ല..
ഒന്നും പറഞ്ഞില്ലേ...താന്‍ ചോദിച്ചില്ലേ?
ചോദിക്കലൊക്കെ ണ്ടായി....പറച്ചിലുണ്ടായില്ല....
അങ്ങനെ വരില്ല...എഴുത്തച്ചന്‍ മഹാ വിദ്വാനാണു..ഒന്നും പറയാണ്ടിരിക്കില്ല...
അവടെ പറഞ്ഞതു ഇവിടെ പറയാന്‍ കൊള്ളില്ല... അതാ..
കൊള്ളില്ലേ...കൊള്ളാതിരിക്കില്ല...എന്തേ പറഞ്ഞതു...അതു പറയാ...
(പതുക്കെ) മീന്‍ തൊട്ടു കൂട്ടാന്‍ പറഞ്ഞു...കള്ളുകുടിച്ചു ബോധം ണ്ടാര്‍ന്നില്ലാ...ന്താ ചെയ്യാ....കഷ്ടം...
കഷ്ടം ഒന്നൂല്യാ...മത്സ്യാവതാരം തൊട്ടു കൃതി ആരം ഭിക്കാന്‍ അല്ലേ എഴുത്തച്ചന്‍ പറഞ്ഞതു...അതു മനസ്സിലായില്ലേ....തനിക്കു....തന്റെ ബോധം ആണോ പോയതു....നന്നായി.

എഴുത്തച്ചന്‍ മദ്യപിച്ചിരുന്നു എന്നു പ്രസ്താവിച്ചതിനു മാപ്പ്.
എഴുത്തച്ചനു ലഹരി നല്‍കുന്നതു ഭഗവത്കഥകള്‍ മാത്രം ആണു..

5 അഭിപ്രായം:


മയൂര said...
:)
അപ്പു said...
ഇതെന്താണു മാഷേ എഴുത്തച്ഛന്‍ മദ്യപിച്ചു എന്നെഴുതിയിരിക്കുന്നത്... അതിന്റെ ലോജിക്ക് മനസീലായില്ലല്ലോ.
നിഷ്ക്കളങ്കന്‍ said...
അപ്പൂ, എഴുത്തച്ഛന് മദ്യസേവ ഉണ്ടായിരുന്നു എന്ന് ചരിത്രം. അദ്ധ്യാത്മരാമായ‌ണത്തിന് മദ്യസേവ കഴിഞ്ഞ് മത്തടിച്ച് പാടുന്നതായ ഒരു താളവും വായ്ത്താരിയും ഉള്ളതായി എന്റെ ഒരു മ‌ല‌യാളം മാഷ് പണ്ട് പ‌റഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ വായ്ത്താരി ഇപ്പോ‌ള്‍ ഓര്‍ക്കുന്നില്ല. അറിയുന്ന‌വ‌ര്‍ ക്വോട്ട് ചെയ്താല്‍ കൊള്ളാം. രാമുണ്ണിമാഷിന‌റിയാമായിരിയ്ക്കും.
കുഞ്ഞന്‍ said...
കളിയറിയുന്നവന് എന്തിന് കളിക്കളം..! ഇതുപോലത്തെ സംഭാഷണങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കാണാം..പക്ഷെ കഥാപാത്രങ്ങള്‍ വ്യത്യാസമുണ്ട്..!
മുരളി മേനോന്‍ (Murali Menon) said...
:) കേട്ടീട്ടുണ്ട്.