Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

പനേമ്പ്ന്നു നാടുനീങ്ങിയ മൂപ്പില്‍നായര്‍

പണ്ട്....പണ്ട്..(ഉണ്ടായതു)

മൂപ്പില്‍ നയര്‍ വളരെ വൃദ്ധനായിരിക്കുന്നു.
ഇളയ മൂപ്പില്‍ നയര്‍ക്കു സ്ഥാനം വിട്ടുകൊടുക്കേണ്ടതാണു...
ജനങ്ങള്‍ക്കു സദ്ഭരണം വേണമാല്ലൊ...
എന്നാല്‍ വയ്യാതായിട്ടും വലിയമൂപ്പില്‍ നായര്‍ ഇളയ മൂപ്പില്‍ നായര്‍ക്കു അധികാരം നല്‍കിയില്ല..
ഇതിനു പറയുന്ന കാരണം ഇളയ നായര്‍ കാര്യശേഷി ഇല്ലാത്ത ആളാണു...
മദ്യപാനിയാണു..സ്വഭാവം ശരിയല്ല...എന്നൊക്കെയാണു.
മദ്യപാനിയാണു എന്നതു ശരിയാണു..അതില്‍ വലിയ കാര്യമില്ല...
ഇന്നിക്കാലത്തു ആരാ മദ്യപിക്കാതുള്ളതു?..
ഏട്ടന്‍ തന്നെ പലപ്പോഴും മദ്യപിക്കാറുണ്ട്...
കോവിലകത്തു ഇരുന്നാണു...
ദാസിമാരു മാത്രമേ അടുത്തുണ്ടാവൂ...
ഇളയമൂപ്പില്‍ അങ്ങനെയല്ല..പരസ്യമായി മദ്യപിക്കും...
കാര്യശേഷി കടുകട്ടിയാണു..
വേണ്ടപ്പെട്ടവരെ ഒക്കെ കൂട്ടിയിട്ടേ മദ്യം തൊടൂ...
കരിമ്പന ച്ചോട്ടിലൈരുന്നാണു മദ്യപിക്കുക..
ചിലപ്പൊ ഇതൊക്കെ കാണാന്‍ വേണ്ടി കരിമ്പന മുകളിലും കയറും...
ജനകീയന്‍...ശേഷി നല്ലോണം ഉള്ളവന്‍...ഉശിരന്‍...
ഏട്ടന്‍ അധികാരം വിട്ടു തരാത്തതില്‍ എന്നും ദുഖിതനാണു.
എന്നാല്‍ മര്യാദ ലംഘിച്ചു ഒന്നും പടില്ലല്ലോ..
ഒരിക്കല്‍ പനമുകളില്‍ കയറിയിരുന്നു ശുദ്ധമധു കഴിക്കുകയായിരുന്നു....
അപ്പോഴാണു കോലോത്തെ വളപ്പില്‍ നിന്നു 3 കതിന പൊട്ടിയതു..
ആനേരത്തു കതിന.. അതും 3 എണ്ണം മരണ അറിയിപ്പാണു...
മൂപ്പില്‍ നായര്‍ നാടുനീങ്ങിയാലേ അസമയത്തു 3 കതിന വെക്കൂ..
മദ്യ ലഹരിയിലും ഇതു മനസ്സിലായി..
ഉടന്‍ പ്രതികരിച്ചു....
ഇനി ഞാനാ മൂപ്പില്‍ നായര്‍...നോക്കിക്കോ...
എന്നും പ്രഖ്യാപിച്ചു പന മുകളില്‍ നിന്നു നേരെ സിംഹാസനത്തിലേക്കു ഇറങ്ങി...
അതൊരു ഇറക്കം തന്നെ ആയിരുന്നു വെന്നു കണ്ടവര്‍ സാക്ഷി...

ഇദ്ദേഹം പിന്നീടു ചരിത്രഗ്രന്ഥങ്ങളില്‍ പനേമ്പുന്നു നാടുനീങ്ങിയ മൂപ്പില്‍ നായര്‍ എന്നു പ്രസ്താവിക്കപ്പെട്ടു.