Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

രാജനീതി

പണ്ട്...പണ്ട്...(ഇന്നും)
അലക്കുകാരന്റെ കഴുതയുടെ കാലു ആശാരി തല്ലി ഒടിച്ചു..
മനപ്പൂര്‍വം ഒന്നും അല്ല.ാ
അശാരി നട്ടുവലര്‍ത്തുന്ന കായ്കറി കഴുത മേഞ്ഞു നശിപ്പിച്ചു...
അപ്പൊ ഒരു തറിയെടുത്തു എറിഞ്ഞു...
കഴുതയുടെ കാലില്‍ കൊണ്ടു...
കാലു ഒടിഞ്ഞു...
കഴുത കരഞ്ഞുവിളിച്ചു അലക്കുകാരന്റെ വീട്ടിലെത്തി...
അലക്കുകാരന്‍ ക്ഷുഭിതനായി..
തന്റെ മാറപ്പു ചുമക്കാനുള്ള കഴുത നടക്കാന്‍ പറ്റാത്ത അവ്സ്ഥയിലായതില്‍ വളരെ ക്ഷോഭം തോന്നി... കാര്യങ്ങള്‍ അന്വേഷിച്ചു...
നേരേ ആശാരിയുടെ വീട്ടിലെത്തി..
ആശാരിഅല്‍പ്പമൊന്നു ഭയന്നും,തെറ്റു ബോധ്യപ്പെട്ടും...വീട്ടിലൊളിച്ചിരുന്നു...
അലക്കുകാരന്‍ കുറേവിളിച്ചു...
ദേഷ്യം വന്നു വാതില്‍ ചവിട്ടി തുറന്നു..
വാതില്‍ പൊളിഞ്ഞു വീണു....
അതു ആശാരിച്ചിയുടെ മേല്‍ വീണൂ...
ഗര്‍ഭിണിയായ ആശാരിച്ചിയുടെ ഗര്‍ഭം അലസി.
ആകെ പുലിവാലായി.....
...
കേസു രാജാവിന്റെ മുന്‍പിലെത്തി
നീതിമാനായ രാജാവ്....രണ്ടുപേരേയും വിസ്തരിച്ചു.
രാജാവിനു കാര്യങ്ങള്‍ ബോധ്യപ്പെട്ടു....
വിധി പ്രസ്താവിച്ചു.
1.അലക്കുകാരന്റെ കഴുതയുടെ കാല്‍ ശരിയാകുന്നതു വരെ ആശാരി മാറാപ്പ് ചുമക്കണം.
2.ആശാരിച്ചിക്കു അലക്കുകാരന്‍ നല്ലൊരു ഗര്‍ഭം ഉണ്ടാക്കി കൊടുക്കണം..
രണ്ടു പേര്‍ക്കും വിധി ബോധിച്ചു.
നീതിമാനായ രാജാവ് എന്നു സദസ്സിനും ബോധിച്ചു
(അര്‍ഥം) മാറാപ്പ്: അലക്കാനുള്ള തുണിക്കെട്ട്