Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ആരോഗ്യ സൂചിക

പണ്ടു...പണ്ട്....(ഇന്നും)

ഒരമ്പതു കൊല്ലം മുന്‍പു വരെ നമ്മുടെ നാട്ടു വൈദ്യന്മാര്‍
വീടുകളില്‍ ചെന്നു ചികില്‍സിക്കുമയിരുന്നു.
അതും കാല്‍ നടയായിട്ട്.
നഗ്നപാദ വൈദ്യന്മാര്‍...
ഇന്നത്തെ പോലെ രോഗങ്ങള്‍ ഇല്ലായിരുന്നു.ആകെ ഉണ്ടായിരുന്ന വലിയൊരു രോഗം വാതം ആണു.പിന്നെ കുട്ടികള്‍ക്കു കരപ്പന്‍,ചീരാപ്പ്..പനി..
കരപ്പനു ചികില്‍സ വേണം...
ചീരാപ്പിനും പനിക്കും ഛര്‍ദ്ദിക്കും മന്ത്രവാദം...ചര്‍ടു ജപിച്ചു കെട്ടും...
കൊതിക്കു ഊതും...അതൊക്കെ മതി..മാറും.
വാതം ദീര്‍ഘകാല ചികില്‍സ വേണ്ട രോഗം ആണു.
വൈദ്യര്‍ രോഗികളെ അന്വേഷിച്ച് വീട്ടിലെത്തും..അതാണു പതിവ്.
ഒരിക്കല്‍ വൈദ്യര്‍ ഒരു നാട്ടിലെത്തി..നടന്നു ക്ഷീണിച്ചു .
അടുത്തു കണ്ട ഒരു കുളത്തില്‍ ഇറങ്ങി കൈകാല്‍ കഴുകി ഒന്നു വിശ്രമിക്കാന്‍ തീരുമാനിച്ചു.
കുളക്കടവില്‍ ചെന്നു.നല്ല വൃത്തിയുള്ള കടവ്.നല്ല വെള്ളം.
കുളക്കടവില്‍...കല്‍പ്പടവുകളില്‍ നിറയെ താളിച്ചണ്ടി...
കുറുംതോട്ടിത്താളി...സമൂലം പറിച്ചെടുത്തതു.
ഇതു വൈദ്യരുടെ ശ്രദ്ധയില്‍ പെട്ടു.
വൈദ്യര്‍ കൈകാലുകള്‍ കഴുകി വേഗം സ്ഥലം വിട്ടു.

പി.എസ്

കുറുംതോട്ടി സമൂലം പറിച്ചെടുത്തു താളി തേക്കുന്ന നാട്ടില്‍ രോഗികളെ പ്രതീക്ഷിക്കുന്നതു വെറുതെ ആണന്നു വൈദ്യര്‍ക്കറിയാം.