Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

നഷ്ടപ്പെട്ട നാരങ്ങ

പണ്ട് ...ച്ചാല്‍ അത്രക്കു പണ്ടല്ല

അമ്മായീം അമ്മാമേം കൂടി കോയമ്പത്തൂരു കല്യാണത്തിനു പോയി.
കുറേ കാലായിരിക്കുന്നു അവിടെയൊക്കെ പോയിട്ട്..
തടികൂടിയപ്പൊ അമ്മായിക്കു യാത്ര വയ്യ.
എന്നാലും ഇതു പോകാതെ വയ്യ..
അവരു അത്രക്കു വന്നു ക്ഷണിച്ചതാ.. സ്വീകരണം ഗം ഭീരമായിരുന്നു.കല്യാണോം അസ്സലായി..
പെണ്ണും ചെക്കനും നല്ല ജോടി..
ഒരുപാടു ബന്ധുക്കളും കുടുമ്പക്കാരും...
പോയതില്‍ ഒരു നഷ്ടവുമില്ല..
തിരിച്ചു പോരുമ്പോള്‍ കല്യാണത്തിനു കിട്ടിയ ചെറുനാരങ്ങ കാണാ ല്യ..
കയ്യിലുണ്ടയിരുന്നു...
ഇപ്പൊ കാണാല്യ...
സാരല്യ..
എവിടെയെങ്കിലും നഷ്ടപ്പെട്ടിരിക്കും....... അമ്മായി വിചാരിച്ചു...
വീട്ടിലെത്തിയപ്പൊ യാത്രാ ക്ഷീണം കലശലായി ഉണ്ടു..
കിടന്നു...
പിറ്റേന്നക്കു ഒരു ചെറിയ പനി..
തടികൂടിയതിന്റെ കുഴപ്പം ആശ്വസിച്ചു..
പനി മാറുന്നില്ല..
അരക്കെട്ടിലു ഇടത്തെ ഭാഗത്തു എന്തൊ ഒരു നനവ്...
എന്തൊ പൊട്ടി ഒലിക്കുന്നു..
ഇപ്പൊ ശരിക്കും പേടി തോന്നി...
എന്താ ഇങ്ങനെ ഒലിക്കുന്നതു...
പഴുപ്പു തന്നെ..അമ്മാവനും പേടിച്ചു..
ഡോക്ടറെ കാണിക്കണം...ട്വ്വ്ണില്‍ പോയി നല്ല ഡോക്ടറെത്തന്നെ കാണിച്ചു...പരിശോധിച്ചു...
സാരല്യ... പനി ഉണ്ട്..മരുന്നു തരാം..ഡോക്ടര്‍
ഒലിപ്പു എന്താണന്നു ഡോക്ടര്‍ക്കും മനസ്സിലായില്ല...
പനി മാറട്ടെ...ഇതു പിന്നെ നോക്കാം...
അമ്മായി ശരിക്കും പേടിച്ചിരിക്കുന്നു...
അമ്മമയുടേയും സ്വസ്ഥത പോയി...എന്താണാവോ..പാവം...
വിചാരപെട്ടു പാവം അമ്മായിയുടെ തടി കുറഞ്ഞു...പനിയും...
മെല്ലെ എണീറ്റ് നടക്കാം എന്നായി.
കിടക്കയില്‍ നിന്നു മെല്ലെ അമ്മാവന്റെ സഹായത്തോടെ ഇറങ്ങി...നടന്നു..
അപ്പൊഴാണു ഇടത്തെ തിരയില്‍ നിന്നു
ഞെങ്ങി ഞെരുങ്ങി ഉണങ്ങിയ ഒരു നാരങ്ങ ത്തോടു പുറത്തു ചാടിയതു..
അപ്പൊഴേക്കും നീരൊലിപ്പ് അശേഷം നിന്നിരുന്നു.

ഇപ്പൊ അമ്മായിക്കു കല്യാണത്തിന്റെ നാരങ്ങ ഒര്‍മ്മ വന്നു ..അന്നതു കിട്ടിയപ്പൊ ഇടുപ്പില്‍ തിരുകിയതാണു...പിന്നെ അതു ഇപ്പൊഴാ കാണുന്നതു.അമ്മാവനും സമാധാനമായി


രോഗികളെ പരിഹസിക്കരുതു..മാപ്പ്