Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

പഴയ വിത്തു

പണ്ടു...പണ്ടു...
കുടുബാസൂത്രണവും ഒക്കെ വരുന്നതിനു മുന്‍പ്
ചിരുതയും കൂട്ടരും ഞാറു പറിക്കയാണു...
ചിരുത ഗര്‍ഭിണിയാണു...
കൂട്ടുകാരികള്‍ കണക്കിനു കളിയാക്കുന്നു....
കഷ്ടം..നാണല്ല്യലോ അണക്ക്...തള്ളേഉം മകളും ഒപ്പം പ്രസവിക്കും...
ഇത്ര പ്രായായിട്ടും..കഷ്ടം....
മൂപ്പരുക്കും ഇല്ല നാണം....അല്ലെങ്കി ഇങ്ങനെ വരോ....

കുറെ കേട്ടപ്പൊ ചിരുത പ്രതികരിച്ചു...
ങ്ങക്കു പറയാം...
പണിയൊക്കെ മാറ്റി അന്ത്യാമ്പൊ ചെന്നാല്‍ പിന്നെ
ഒന്നിനും വയ്യ...ചോറു കഴിച്ചു കിടന്നുറങ്ങാന്‍ തിടുക്കാവും...
ഒന്നു കിടന്നാ മതീ ന്നാവും..
അപ്പളാ മൂപ്പരുടെ തൊടലും പിടിക്കലും...
ന്നാ അതു വേഗം കഴിച്ചാ പിന്നെ
നമുക്കു സ്വൈരായി കിടക്കാമല്ലൊ ന്നു വിചാരിക്കും...
അതാ പറ്റ്യേ.....അല്ലാണ്ടെ ഈ പ്രായത്തിലു...
പിന്നെ ഇതും വിചാരിച്ചു...
പഴേവിത്തല്ലേ...മൊളക്കൂലാ...ന്നു...
എന്തായാലും ഇന്റെ കഷ്ടകാലം...അല്ലതെന്താ.....