Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ആരാണു ഗുരു

പണ്ടു...പണ്ട്

ആശാരി തിരക്കിട്ട പണിയിലാണു..
ഒരു ശല്യം...ഉളിവെക്കുമ്പോല്‍ മരം ഇളകും...
ചിന്തേരിടുമ്പോള്‍ മരം മുന്നിലേക്കു നീങ്ങും...
ഒരു രക്ഷയുമില്ല...പണി നീങ്ങുന്നില്ല...എന്തു ചെയ്യും ...
മരം ഇളകാതിരുന്നാലല്ലെ വല്ലതും നടക്കൂ...
ഉച്ചവരെ അങ്ങിനെ പോയി...ഇതു ശരിയാവില്ല... ആശാരി ഉറച്ചു....
ഊണുകഴിക്കാന്‍ വിളിച്ചപ്പോ....
പതിവുപോലെ രണ്ടു മേട്ടം കൂടി കൊടുത്തു....എണീറ്റു...
പണി ശരിയകുന്നില്ല എന്നു വിഷാദം കൊണ്ടു...
ഊണുകഴിച്ചു ഇല ദൂരെ കളഞ്ഞു ഒന്നു ചാഞ്ഞു...
ഒരല്‍പ്പനേരം പതിവുള്ളതു...
താന്‍ കളഞ്ഞ ഇല പട്ടി നക്കുന്നു..
ആശാരി വെറുതേ നിരീക്ഷിച്ചു..
പട്ടിക്കു ഇല നക്കാന്‍ പറ്റുന്നില്ല...
ഇല നക്കുമ്പോള്‍ നീങ്ങുകയാണു...
കുറച്ചു നേരം പട്ടി അപ്പുറത്തും ഇപ്പുറത്തും മാറി മാറി നിന്നു നോക്കി...
ഇല അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു...
പിന്നെ പട്ടി ഒന്നും അലോചിച്ചില്ല
ഇലയില്‍ ഒരു കാല്‍ ചവിട്ടി നിന്നു...നക്കി...ഇല നിശ്ചലം...

ആശാരി ഉടന്‍ എഴുന്നേറ്റു...
ണി തുടങ്ങി....അസ്സലായി പണിതു.

( അന്നു മുതലാണു ആശാരിമാര്‍ മരത്തില്‍ ഒരു കാല്‍ ചവിട്ടി വെച്ചു പണിചെയ്യ്തതു എന്നു ചരിത്രകാരന്മാര്‍.)