Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ചിത്രരചനയുടെ ശാസ്ത്രം

അത്ര പണ്ടല്ല

വെള്ളാപ്പിള്ളി എസ്.എന്‍ ഡി പി യുടെ നേതൃസ്ഥാനം കയ്യാളിയ കാലം...
എസ് എന്‍ ഡി പി യുടെ പോസ്റ്ററുകള്‍ നാടുനീളെ ഉണ്ടായിരുന്നു...
ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനു താഴെ വെള്ളാപ്പിള്ളിയുടെ ചിത്രവും കൂടിയ പോസ്റ്ററുകള്‍....
ഗുരുവിന്റെ ചെറിയ ചിത്രവും വെള്ളാപ്പിള്ളിയുടെ വളരെ വലിയ ചിത്രവും.....
അങ്ങനെയായിരുന്നു കോമ്പൊസിഷന്‍...
ഇതു കണ്ട ഒരാള്‍ അഴീക്കോട് മാഷോട് ഇതിനെ പ്പറ്റി ചോദിച്ചു.
(കേട്ടറിഞ്ഞതാണു ഈയുള്ളവന്‍)
ഇതെന്താ മാഷേ ഇങ്ങനെ?
മാഷു ഉടനെ പ്രതികരിച്ചു....
ഇതു ചിത്രകലയുടെ ഒരു ഭാഷയാണു.അതില്‍ അസ്വാഭാവികത ഒന്നും ഇല്ല.
ആനയേയും ഈച്ചയേയും ഒരേ പ്രതലത്തില്‍ വരക്കുമ്പോള്‍ ആന ചെറുതായും ഈച്ച വലുതായും ആയിരിക്കും.
ഇതു ചിത്രകല പഠിച്ചവര്‍ക്കറിയാം....