Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ശകുനം...കറുത്ത പശു

പണ്ട്...പണ്ട്
ഏകാദശി നോമ്പു കഴിഞ്ഞു പിറ്റേന്നു ദ്വാദശി പാരണ (നോമ്പുമുറിക്കല്‍) കഴിഞ്ഞേ ഏകാദശി വ്രതം പൂര്‍ത്തിയാവൂ..
തിരുമേനി ദ്വാദശി കുളിക്കാനായി അതിരാവിലെ പുറപ്പെട്ടു.
മഴക്കാലം..പ്രഭാതമാവുന്നേ ഉള്ളൂ..
തപ്പിതടഞ്ഞാണു യാത്ര...
അമ്പലക്കുളത്തിലേക്കു പോകുന്ന വഴിയില്‍ പാടം..
പാടത്തു നിറയെ വെള്ളം..
വഴിയില്‍ ചെറിയൊരു കഴായ..
(ഒരു ക ണ്ടത്തില്‍ നിന്നു താഴെ കണ്ടത്തിലേക്കു വെള്ളം തുറന്നു വിടുന്ന ചാല്‍)
കഴായയില്‍ നിന്നു ഒരു ഉമ്മ (മുസ്ലിം സ്ത്രീ) പാത്രം കഴുകുകയാണു.
കറുത്ത വസ്ത്രം (കാച്ചി)ധരിച്ചു കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീ യെ കണ്ടപ്പൊള്‍
തിരുമേനിക്കു സന്തോഷായി...
ഇത്ര രാവിലെ നല്ല ശകുനം...കറുത്ത പശു..
തൊട്ടു തലയില്‍ വെക്കന്നെ..ന്താ സംശയം...
തൊട്ടു തലയില്‍ വെച്ചു...പ്രാര്‍ഥിച്ചു...
ഉമ്മച്ചി പേടിച്ചു ആര്‍ത്തു കരഞ്ഞു വിളിച്ചൂ....
ഒടിവരണേ....
മാപ്പിള ഓടിവന്നു...കയ്യില്‍ കിട്ടിയ വടി വെച്ചു
തിരുമേനിയെ കണക്കിനു തല്ലി...
ഏകാദശി കഴിഞ്ഞു പാരണ...
തിരുമേനിക്കു കാര്യം ഒട്ടും മനസ്സിലായില്ല.
അല്ലെങ്കിലും കഥയില്‍ ചോദ്യമില്ലല്ലോ