Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

കഥകളിനിയും

പാട്ടിന്റെ ചൂട്

പണ്ട്...പണ്ട്..
സ്കൂള്‍ വാര്‍ഷികം ആണു.എല്‍.പി.സ്കൂള്‍.കുറച്ചു കുട്ടികള്‍ .മിക്കവാറും എല്ലാ കുട്ടികള്‍ക്കും പരിപാടികള്‍ ഉണ്ടു.മത്സരം ഇല്ല..പ്രകടനം മാത്രം...എല്ലാര്‍ക്കും സമ്മാനം...രക്ഷിതാക്കള്‍ മുഴുവന്‍ ഉണ്ട്..അല്ലെങ്കിലും മെയ്ക്ക വെച്ചാല്‍ എല്ലാരും എത്തും.(പരിപാടിക്കു ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണു എന്നു നോടീസില്‍ പ്രത്യേകം അച്ചടിക്കും) മൂന്നാം ക്ളസ്സിലെ റ്റീച്ചറാണു നൃത്തനൃത്യങ്ങള്‍ക്കു പാട്ടു മുഴുവന്‍.പാട്ടുപാടാന്‍ ഇരിക്കുമ്പൊ റ്റീച്ചര്‍ ആളാകെ മാറും..ഭയങ്കര ആവേശം ആണു.ഹര്‍മോണിയക്കരനേയും മൃദംഗക്കാരനേയും ഒക്കെ വിറപ്പിക്കും...നിയന്ത്രിക്കും. കുറേ പാടി..ഭയങ്കര ശബ്ദം മാത്രമേ ഉള്ളൂ..പാട്ടൊക്കെ മഹാമോശം ...പക്ഷെ എന്താ ചെയ്യുക...വേറേ ആളില്ല. പിന്നെയും കുറേ പാടി...പുലരും വരെ പരിപാടികള്‍ ഉണ്ട്.പാടിപ്പാടി തകര്‍ത്തു.അപ്പൊള്‍ മെയ്ക്ക് ഓഫ് ആയി. എന്തു ചെയ്തിട്ടും (മെയ്ക്ക് ഓപ്പറേറ്റര്‍ നിസ്സഹകരണത്തിലാണു..അവനു പാട്ടു മടുത്തിരിക്കുന്നു)മെയ്ക്ക് ഓണ്‍ ആവുന്നില്ല....റ്റീച്ചര്‍ പരിഭ്രമത്തിലായി....എന്താ ദ്...വേഗം നോക്കാ....ഇനിയും ഒരുപാടു പരിപാടികള്‍ ഉണ്ട്... ടീച്ചറമ്മെ....മെയ്ക്കു ഒന്നു ചൂടാറട്ടെ...ചൂടാറിയാല്‍ തനിയെ ശരിയാവും...മെയ്ക്കക്കരന്‍ ഉറക്കം തൂങ്ങി പറഞ്ഞു..... റ്റീച്ചര്‍ മെയ്ക്കു ചൂടാറാന്‍ കാത്തിരിക്കയാണു...
.
. കാര്യങ്ങള്‍ ശരിയായരീതിയില്‍ പോകാത്തതുകൊണ്ട് ടീച്ചര്‍ ഹെഡ്മാസ്റ്റരോട്:...മാഷേ ഇതൊക്കെ കാണുമ്പോല്‍ എനിക്കു ഹീറ്റവുന്നുണ്ട് ട്വോ.

മന്തു നിവാരണം (ഗുളിക വിഴുങ്ങാതെ)

പണ്ട്...
അസമയം..ഭദ്രകാളീക്ഷേത്രത്തിനു മുന്‍പില്‍ നാറാണത്തു പ്രാന്തന്‍ വിശ്രമിക്കയാണു..
രാത്രിയിലെ സന്‍ചാരം കഴിഞ്ഞു കാളി കൂളികളോടുകൂടി ക്ഷേത്രത്തിലേക്കു തിരിച്ചെത്തി..നടക്കല്‍ ഒരു മനുഷ്യന്‍...കാളി അലറി..ആരാതു?
നീയ്യാരാ...നാറാണത്തു ചോദിച്ചു....
ഞാന്‍ കാളീ...അലറി.. ഓഹോ...ശരി...അകത്തു പൊയ്ക്കോ...
അസാമാന്യന്‍ തന്നെ..കാളി വിചാരിച്ചു...എന്താ ധൈര്യം...ഈയ്യാളെ അനുഗ്രഹിക്കണം...തീര്‍ച്ചയാക്കി.. ശരി...താങ്കള്‍ക്കെന്താ വരം വേണ്ടതു...ചോദിക്കൂ...തരാം..
വരോ...വരം ഒന്നും വേണ്ട...ഉറക്കം കളയരുതു...നീയ്യ് പൊയ്ക്കോ...
അതു പറ്റില്ലാ...ഒരു വരം ചോദിക്കണം..അല്ലെങ്കില്‍ എനിക്കു അപമാനം ആണു..
ഞാന്‍ തരാന്‍ തീരുമാനിച്ചതാ..
ഓഹോ...എന്നാല്‍ എന്റെ മരണസമയം ഒരു നാഴിക (45 മിനുട്ട്)നീട്ടിത്തരൂ.....
അതു എനിക്കു കഴിയില്ല....ക്ഷമിക്കണം..
ഓഹോ...എന്നാല്‍ ഒരു നാഴിക കുറക്കണം...അതു മതി...
അതും പറ്റില്ല്യാ...എനിക്കതു കഴിയില്ല... അതൊക്കെ ബ്രഹ്മ്മാവ് തീരുമാനിക്കനം...
എന്നാല്‍ പിന്നെ ഈ ഇടത്തു കാലിലെ മന്തു വലതുകാലിലേക്കക്കി താ...
കാളി അതു സമ്മതിച്ചു...ആ വരം കൊടുത്തു...
കാളി അകത്തു പോയി...പ്രാന്തന്‍ ഉറങ്ങാനും.. 

പരീക്ഷണം..1

ഒരിക്കല്‍
ഒരു സാമൂഹ്യ ശാസ്ത്രജ്നന്‍ സമൂഹത്തിന്റെ പ്രതികരണരീതികളെ കുറിച്ചു പഠിക്കയായിരുന്നു.
പരീക്ഷണം 1
സ്റ്റെപ്പ് 1
പാത്രത്തില്‍ വെള്ളം നിറച്ചു തിളപ്പിച്ചു..തിളച്ച വെള്ളത്തിലേക്കു ഒരു തവളയെ പിടിച്ചു ഇട്ടു.വെള്ളത്തില്‍ വീണ തവള ഒറ്റച്ചാട്ടത്തിന്നു പുറത്തു ...രക്ഷപ്പെട്ടു.
സ്റ്റെപ്പ് 2
പാത്രത്തില്‍ വെള്ളം എടുത്തു ഒരു തവളയെ അതില്‍ ഇട്ടു..മെല്ലെ വെള്ളം ചൂടാക്കി..വെള്ളം തിളക്കാറായപ്പോഴേക്കും തവള ചത്തിരുന്നു.

നിഗമനം................
 

ബാക്കി വന്നതിന്‍ ദുഖം

പണ്ട്
അടുത്തടുത്ത രണ്ടു ക്ഷേത്രങ്ങളില്‍ വാരസ്സദ്യ നടക്കുന്നു.രണ്ടും ഗംഭീരം.ഒന്നിനും ഒരു കുറവും ഇല്ല.
തീറ്റപ്രിയന്മാര്‍ ഒത്തുകൂടുന്ന സംഭവം.
സദ്യ കഴിഞ്ഞു മടങ്ങുന്ന ഒരാള്‍
അപ്രത്തെ ക്ഷേത്രത്തിലെ സദ്യ കഴിഞ്ഞു മടങ്ങുന്ന സുഹ്ര്^ത്തിനെ കണ്ടുമുട്ടി.
ടോ...അവിടെ എങ്ങനെ ണ്ടാര്‍ന്നു?
ഓ...കേമം...
ഒക്കെ തികഞ്ഞോ....
എന്താ കഥ?തികയേ...ശ്ശി ബാക്കി വന്നു.
എത്ര..
അവിടെ ബാക്കി വന്നോ..പയസം എത്ര ബാക്കി?
ഒരു അര ചരക്കു..
ഇവിടെ ഒരു ചരക്കു...
ച്ചേ...
എന്നാല്‍ അങ്ങടു വരായിരുന്നു...
കഷ്ടം....