Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

അഹങ്കാരം

പണ്ട്…..

ന്നാലോ….വൈദ്യരേ,ഇല്ലത്ത് നെല്‍പ്പാറ്റശല്യം ശ്ശി അധികായണ്ണൂ‍…എന്താ ചെയ്യാ ന്നു അറീണില്ല്യ……
വൈദ്യര്‍ക്കു രോഗം പിടികിട്ടി…അഹങ്കാരം…ഇല്ലത്തു നെല്ലു ധാരാളം ഉണ്ടെന്ന
അഹങ്കാരം….നെല്ലു ധാരാളം ഉള്ളതു കൊണ്ടല്ലേ നെല്‍പ്പാറ്റശല്യം…ഇതു മാറ്റണം….
വൈദ്യര്‍ ആലോചിച്ചു……
ഒരു കാര്യം ചെയ്യാ…തമ്പുരാന്‍…..ശനിയാഴ്ച എണ്ണതേച്ചുകുളിക്കാ…കുറച്ചൂസം….
ഓ….അതിനെന്താ….ചെയ്യാം…ന്നാ നെല്‍പ്പറ്റ പൂവ്വോ…..ന്നാ ചെയ്യാം……
ശനിയാഴ്ച എണ്ണ തേച്ചുകുളിച്ചാല്‍ നെല്‍പ്പാറ്റ പടികടക്കും….സംശയല്ല്യാ…

ഒരു 3 മാസം കഴിഞ്ഞു….തിരുമേനി വീണ്ടും വൈദ്യരെ കണ്ടുമുട്ടി….
അ: നിന്നെ കാണാന്‍ ഇരിക്ക്യായിരുന്നു…..നെല്‍പ്പാറ്റ കുറഞ്ഞില്യാന്നല്ല….ഇപ്പൊ ശ്ശി കൂടേണ്ടായേ….നെന്റെ എണ്ണ തേപ്പു……
ഏയ്…അങനെ വരില്ല്യാ……തിരുമേനി എണ്ണതേച്ചിട്ടുണ്ടാവില്യ….
അതേ അതു ഞാന്‍ അകത്തുള്ളാളേ ഏല്‍പ്പിച്ചു…..എല്ലാ ശനിയാഴ്ചയും മുടങാതെ അവള്‍ക്കാ പറ്റാ…..അതേ അവളെ ഏല്‍പ്പിച്ചു…..

അങനെ വരട്ടേ…അതന്ന്യാ പാറ്റ കൂടണതു………വൈദ്യര്‍ പറഞ്ഞു…..

പി.എസ്.
ആണുങള്‍ ശനിയാഴ്ച്ച ഏണ്ണതേച്ചുകുളിച്ചാല്‍ ദാരിദ്രം ഫലം……പെണ്ണുങള്‍ ശനിയാഴ്ച്ച എണ്ണതേച്ചുകുളിച്ചാല്‍ സമ്പത്തു ഫലം….അതാണു നെല്‍പ്പാറ്റ കൂടിയതു.

ജനനമരണാദികള്‍

കുഞ്ഞിരാമന്റെ പൊടിക്കൈ

കുഞ്ഞിരാമന്റെ മകളുടെ പിറന്നാള്‍.സദ്യക്കു പായസം വെക്കാന്‍ മനക്കല്‍ നിന്നു ഉരുളി കടം വാങ്ങി.തിരുമേനി മനസ്സില്ലാമനസ്സോടെ കൊടുത്തു.
സദ്യ കഴിഞ്ഞു ഉടനെ കുഞ്ഞിരാമന്‍ ഉരുളി കഴുകി വെടിപ്പാക്കി മനക്കല്‍ എത്തിച്ചു.
തിരുമേനി പറിശോധിച്ചു.ഉരുളിയുടേ ഉള്ളില്‍ ഒരു ചെറിയ ഉരുളി. ഇതെന്താ കുഞ്ഞിരാമാ... റാന്‍...അതു ഉരുളി പെറ്റതാണു..കുട്ടിയുരുളി...
ഓഹോ....നന്നായി...തിരുമേനി സന്തോഷിച്ചു.
പിന്നൊരിക്കല്‍ കുഞ്ഞിരാമന്‍ മകന്റെ പിറന്നാളിന്നു തിരുമേനിയോടു ഉറുളി കടം ചോദിച്ചു...
സന്തോഷത്തോടെ കൊടുത്തു.
പക്ഷെ,കുഞ്ഞിരാമന്‍ സദ്യ കഴിഞ്ഞിട്ടും...കുറേ ദിവസം കഴിഞ്ഞിട്ടും ഉരുളി തിരിച്ചു കൊടുത്തില്ല. തിരുമേനി ചോദിച്ചു....എന്ത ഇങ്ങിനെ....
റാന്‍...കുഞ്ഞിരാമന്‍ കരഞ്ഞു... എന്തിനാ കരയുന്നതു...?
ഉരുളി ചത്തുപോയി...തമ്പ്രാന്‍...
ഉരുളി ചാവേ.....? ഇന്നാളു പെറ്റില്ലെ.....അതുപോലെ.....
കുഞ്ഞിരാമന്‍ കരഞ്ഞു.
 

സ്ഥിതി

കാക്ക മരക്കൊമ്പില്‍ വിശ്രമിക്കയാണു..
എന്തൊ കൊത്തി തിന്നുമുണ്ട്.മരച്ചോട്ടില്‍ മുയലും.
കാക്കേ..നീയ്യിങ്ങനെ ഒരു പണിയും എടുക്കാതെ ഇരുന്നു തിന്നുന്നു...ഭാഗ്യവാന്‍ തന്നെ.മുയല്‍ പറഞ്ഞു. അസൂയപ്പെടേണ്ട..നീയ്യും ഒരു പണിയും എടുക്കാതിരുന്നോ..
ശരിയാണു.. ഞാനും ഇനി ഒന്നും ചെയ്യാണ്ടെ ഇരിക്കും..നിനക്കു കിട്ടുമ്പോലെ എനിക്കും കിട്ടുമല്ലോ..മുയല്‍.
രണ്ടു പേരും അങ്ങനെ ഇരുന്നു...
ഒരു കുറുക്കന്‍ ഈ നേരം അതു വഴി വന്നു...അനങ്ങാതെ ഇരിക്കുന്ന മുയലിനെ കണ്ടു..ഒറ്റച്ചാട്ടം..മുയലിനെ പിടിച്ചു തിന്നു...

പി.എസ്.
പണിയെടുക്കാതെ ഇരുന്നു തിന്നാന്‍ പരിപാടിഉണ്ടങ്കില്‍ ഉയരത്തു ഇരിക്കണേ.....

ഗവേഷണം

ചരിത്ര ഗവേഷണം..(ആര്‍ക്കിയോളജി)

ചരിത്രകാരന്മാര്‍ക്കു ഓലയിലും,കല്ലിലും,ചെപ്പേടിലും ഒക്കെ എഴുതിവെച്ച രേഖകള്‍ ചരിത്രനിര്‍മ്മാണത്തിനു വിലപിടിച്ച സാമഗ്രികളാണു. ഒരു 1000 വര്‍ഷം കഴിഞ്ഞു ഏതെങ്കിലും പുരാവസ്തു ഗവേഷകന്‍ നമ്മുടെ സര്‍ക്കാര്‍ ആപ്പീസുകളിലെ രേഖകള്‍ കണ്ടെത്തുകയാണു എന്നിരിക്കട്ടെ..സര്‍ക്കാര്‍ ഉദ്യോഗസ്തന്മരുടെ പി.എഫ്.ആപ്പ്ളിക്കേഷനുകള്‍....കണ്ടാല്‍ എന്തായിരിക്കും നിഗമനത്തിലെത്തുക...ഇവിടത്തെ സര്‍ക്കാരുദ്യോഗസ്തന്മാരുടെ ഒക്കെ മാതാപിതാക്കള്‍ നിത്യരോഗികളായിരുന്നു...എന്നല്ലേ

പി.എഫ് നു അപേക്ഷിക്കാനുള്ള ആവശ്യം:ഫൊര്‍ ദി പ്രൊലോങ്ങെഡ് ട്രീറ്റ്മെന്റ് ഓഫ് മൈ ഫാദര്‍ ഹു ഈസ് സോള്‍ലി ഡിപ്പെണ്ട് അപ്പോണ്‍ മി....
 

പരിഭ്രമം\ആലോചന

പണ്ട്...
തിരുമേനി ഒന്നു വിശദമായി മുറുക്കാന്‍ തീരുമാനിച്ചു പൂമുഖത്തു ഇരിപ്പാണു.. അന്തര്‍ജ്ജനത്തിന്നു പ്രസവവേദന തുടങ്ങിയിരിക്കുന്നു... എന്താ വേണ്ടതെന്നു ആലോചിക്കയും ആവാം...ഒന്നു മുറുക്കുകയും ആവാം ...എന്നാല്‍....
അപ്പോഴേക്കും കാര്യസ്ഥന്‍ ഓടിവന്നു പറഞ്ഞു...തമ്പ്രാന്‍...ഇല്ലം പടിഞ്ഞാറ്റീലു തീയ്യ് പിടിച്ചിരിക്കുന്നൂ..വല്ലാതെ കത്തുന്നു....
ഹേ..അതുവ്വോ..തീപിടിക്ക്യേ...അതുവ്വോ ..
ആ നേരത്തു വാല്യേക്കാരത്തി ഓടിവന്നു...ഉണര്‍ത്തിച്ചു...
ഇവിടുന്നേ...ചെറ്യേ ഉണ്ണി കിണറ്റില്‍ വിടോണ്ടു...(വിടകൊണ്ടു=വീണൂ ന്നര്‍ഥം) അഹാ...അതുവ്വോ...കിണറ്റില്‍ വീഴേ...അതുവ്വോ...
ഇനിപ്പൊ എന്താ വേണ്ടതു....ന്നാലോചിക്കണം തീര്‍ച്ച...
കോമാ....പത്തായപ്പുരേന്നു ഒരടക്ക ഇങ്ങടു എടുക്കാ...ഒന്നു മുറുക്കട്ടെ...ന്നുട്ടാവാം...

ഏറ്റിയവരൊക്കെ നടക്കട്ടെ

പണ്ട്....
ചേനകൃഷി വളരെ മോശമായ കാലത്തു
വാരിയത്ത് മാത്രമാണു ചേന നന്നായി പിടിച്ചിട്ടുള്ളതു...ആരും കണ്ടാല്‍ കണ്ണിടും...വരിവരി ആയി നില്‍ക്കുന്നു..തടത്തില്‍....അത്ര നല്ല വിളവൂ.....പട്ട പരക്കാന്‍,കിഴങ്ങു കൂടാന്‍ തലക്കു ഒരൊ ചെറിയ കല്ലു വെച്ചിട്ടുണ്ട്.ഒന്നു അമര്‍ന്നാല്‍ കൂടുതല്‍ നന്നാവും.
അപ്പൊഴാണു ചേന്നന്‍ ആ വഴിക്കു വന്നതു...വാരിയത്തോരുക്കു പേടിയായി...ചേന്നന്‍ കണ്ടു എന്തെകിലും മോശമായി പറഞ്ഞാല്‍ അതു നശിക്കും... ചേന
കണ്ട ഉടനെ ചേന്നന്‍ ഒരു കമന്റ്....ആ ഏറ്റിയവരൊക്കെ നടക്കട്ടെ അല്ലെ തമ്പുരാട്ട്യേ....
വാരസ്യാരുടെ ഉള്ളൊന്നു കാളി....
പിന്നെ വാരിയത്തു ചേന പിടിച്ചിട്ടില്ല.
 

അപ്പുമാഷ് 1

അപ്പുമാഷ്..നല്ല മാഷ്...പാവം...

അപ്പുമാഷ് തന്റെ മക്കളെ വളരെ ശ്രദ്ധയോടെ ചീട്ടുകളി പഠിപ്പിക്കുകയാണു.ചെറിയകുട്ടികളാണു....എന്നാലും മാഷ് വളരെ ഉഷാറിലാണു.... എന്താ മാഷേ ഈ കാട്ടണൂ..ചെറിയകുട്ടികളേ ചീട്ടുകളിയാണോ പഠിപ്പിക്ക്യാ... അപ്പുമാഷ്:ആ പ്പൊ പഠിപ്പിക്കണം..പിന്നെ ഇവരെ കിട്ടില്ല്യാ....വലുതായാല്‍ ഇവറ്റയൊന്നും നമുക്കു ഒരു ഗുണവും ചെയ്യില്ല്യാ...കളി പഠിപ്പിച്ചാല്‍ ഇവറ്റയെ കളിപ്പിച്ചു തോല്‍പ്പിചാ പത്തുറുപ്പിക വാങ്ങാം.ബീഡിക്കെങ്കിലും ആവൂലോ..

അതാണു അധ്യാപകന്റെ ദീര്‍ഘവീക്ഷണം. 

പൂളച്ചാത്തം

പൂളതൃക്കോവിലിലെ പൂളച്ചാത്തം പ്രസിദ്ധമാണു....
അതില്‍ ഒരു കഥയുണ്ട്... പണ്ട്....
പൂളതൃക്കോവിലിലെ മേടത്തോടിനു പാലം വേണം...100 അടി വീതിയുണ്ട്.അതിനു പറ്റിയ ഒരു മരം നോക്കി നടന്നു.ഒരു പൂളമരം കണ്ടെത്തി...അളന്നു...100 അടി..നല്ല വണ്ണം....പാകം... പക്ഷെ മുറിക്കുമ്പോ വീണാല്‍ തല്‍ പൊട്ടിയാലോ..നീളം കുറയും...എന്താ ചെയ്യുക...പലവഴിയും ആലോചിച്ചു.... അവസാനം...ഇങ്ങനെ തീരുമാനിച്ചു.... പൂള ഒരടി നീളം ഒരാള്‍ക്കു ഏറ്റാനാവും...പൊങ്ങും...അപ്പൊ പൂളച്ചോട്ടില്‍ നിന്നു ഒരടി അകലത്തില്‍ 100 ആളെ നിര്‍ത്തുക...പൂള മുറിക്കുക...ഒറൊ അടി ഓരോരുത്തരും താങ്ങണം...എന്നാല്‍ മതി.... പൂള മുറിച്ചു....100 പേരും നിരന്നു നിന്നു താങ്ങി...
പിറ്റേകൊല്ലം ആ ദിവസം 100 പേരുടേയും ഒന്നാമത്തെ ചാത്തം ഗം ഭീരമായി നടത്തി....

ഇപ്പൊ അതു പൂളതൃക്കോവിലിലെ ദേശീയാഘോഷം ആണു..പൂളച്ചാത്തം..
 

വിനകള്‍ വരുന്നതു

പണ്ട്..
ചേന്നന്‍ കുരിക്കള്‍ എന്തെകിലും കണ്ട് അതിനെകുറിച്ചു എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതു നശിച്ചിരിക്കും... നാട്ടുകാര്‍ ഇതിനു കണ്ണിടുക..എന്നാണു പറയുക. വെറുതെ ഒരൊകുറ്റം പറയല്‍ നമ്മുടെ ശീലമാണല്ലോ.
ചേന്നങ്കുരിക്കള്‍ പറഞ്ഞാല്‍ ഫലിക്കും അതുറപ്പാ.. നാരായണന്‍ നായര്‍ ഇതു പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. വിളവില്‍ മുഴുവന്‍ കളയാണു..നെല്ലു മഹാമോശം...ചേന്നനെ കൂട്ടിക്കൊണ്ടുവന്നു ഇതൊന്നു കാണിച്ചുകൊടുത്താല്‍...കളയെകുറിച്ചു എന്തെങ്കിലും പറഞ്ഞാല്‍ അതു നശിക്കും. ചേന്നനെ സൂത്രത്തില്‍ കൂടെകൂട്ടി വരമ്പത്തു ചെന്നു...കള ശ്രദ്ധയില്‍ പെടുത്തി.... ഉടനെ ചേന്നന്‍ അഭിര്പ്രായം പറഞ്ഞു... മുഴുവന്‍ കളയാണങ്കിലും ഇടക്കുള്ള ഓരോ നെല്ലു തരക്കേടില്ലേ....നായരേ...
നയരുടെ ഉള്ളുകാളി.......
 

ചോറ്

പണ്ട്....
വാലിയക്കാരി പാറോതി...അകായ തുടയ്ക്കുകയാണു..ആകെ വൃത്തികേടായിരിക്കുന്നു..കുട്ട്യോളു ചാടിക്കളിച്ചു നിറയെ പൊടിയും ചെളിയും...അതിന്റെ കൂടെ ചെറിയ കുട്ടി അപ്പി ഇട്ടിട്ടുണ്ട്...അതു നിലത്തൊക്കെ വാരിത്തേച്ചിട്ടും ഉണ്ട്...അതാണു തുടച്ചു വൃത്തിയാക്കുന്നതു.... വൃത്തിയാക്കുന്നതിന്നിടയില്‍ പാറോതി തന്നോടു തന്നെ പറയുന്നു... ഹും..എന്താ ചെയ്യാ..ന്റെ ചോറല്ലേ ഈശ്വരാ ദ്....

ഠിം

പണ്ട്....(അത്രക്കു പണ്ടല്ലേന്നീം)
ചെറിയമ്മക്കു നെന്‍ചുവേദന.. അസഹ്യമായ വേദന.... അകായയില്‍ ആകെ ബഹളം...നിലവിളി..അമ്മയും വാലിയക്കാരത്തികളും....കിടന്നു ഓടുന്നു...
അമ്മ: കുഞ്ഞുട്ടാ...ഒന്നു നോക്കു...ചെറിയമ്മ ക്കു സുഖല്ല്യാ..ഇങ്ങടു വാ...
കുഞ്ഞുട്ടന്‍ മുറുക്കു നിര്‍ത്തി..ചെന്നു നോക്കി..കാര്യസ്ഥനെ വിളിച്ചു...വൈദ്യരെ വിളിക്കണ്ടീരും...സംശയല്ല്യാ...എരേച്ചാ...വേഗം നോക്കാ.....
കര്യസ്ഥന്‍ എരേച്ചന്‍ നായര്‍...ആളേ ഏര്‍പ്പാടക്കി...വിട്ടു...
കുഞ്ഞുട്ടനും കാര്യസ്ഥനും...പൂമോത്തു....ഇരുന്നു ഒന്നു മുറുക്കി..
കുഞ്ഞുട്ടന്‍ ഉറക്കെ ആലോചിച്ചു...എരേച്ചാ...ന്നാളു..കിഴക്കേടത്തെ അച്ചമ്മളു ഇതേപൊലെ ഒന്നു വേദനിച്ചൂന്നു പറഞ്ഞു...ശ്ശി വൈകീല....ഠിം...മരിക്ക്യാ ണ്ടായീ...കഷ്ടം..ഇത്രഒക്കേള്ളൂ....മനുഷ്യര്‍ക്കു.... മുറുക്കന്‍ കഴിഞ്ഞോ...പത്തായപ്പെരേലു ണ്ടോന്നു നോക്കാ....കഷ്ടം.

ദളവക്കഥകള്‍

പണ്ട്........
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖമണ്ഡപ നിര്‍മ്മാണം നടക്കുന്നു..മഹാരാജവ് മാര്‍ത്താണ്ഡവര്‍മ്മ നേരിട്ടാണു മേല്‍നോട്ടം..ദളവ രാമയ്യന്‍ ഒപ്പം ഉണ്ട്... രാമയ്യന്‍...മുഖമണ്ഡപം കേമമാവണം..ഇതുപോലൊന്നു വേറേ ഒരിടത്തും ഉണ്ടാവരുതു..
. ദളവ പറഞ്ഞു...മലയില്‍ വലിയൊരു പാറക്കല്ലുണ്ട്...അതു കൊണ്ടുവന്നാല്‍ അതു മതി മുഖമണ്ഡപത്തിനു..ഒറ്റക്കല്ലു മണ്ഡപം..
എന്നാല്‍ അതു തന്നെ..മഹാരാജവ്....ഒറ്റക്കല്ലു മണ്ഡപം...അതു മതി..അനന്യം തന്നെ
ദളവ കല്ലു കൊണ്ടുവരാന്‍ ആളുകളെ ഏര്‍പ്പാടാക്കി...
മലയില്‍ നിന്നു കല്ലു ഇളക്കിയെടുത്തു ക്ഷേത്രത്തിലേക്കു എത്തിക്കുകയാണു...നിരവധി പേരുടെ കഠിനാദ്ധ്വാനം...നിരവധി ദിവസം...രാജകല്‍പ്പന... മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനി കല്ലു പാകുകയേ വേണ്ടൂ...കല്ലെത്തിയിട്ടില്ല...ഒരു ദിവസം മഹാരാജാവ് തൊഴാന്‍ വന്നപ്പോള്‍ രാമയ്യനോടു ചോദിച്ചു...ദളവാ...കല്ലെവിടെയെത്തി? അടിയന്‍....പുഴ കടന്നു..(നെയ്യാര്‍) എന്നാല്‍ ഇനി ഒരു പക്ഷം കൂടി...ഏകാദശിക്കു മുന്‍പ് മണ്ഡപം പൂത്തിയാക്കണം...
പുഴ കടന്നെങ്കില്‍ നാം കല്ലു കാണാന്‍ വരുന്നു..നാളെ രാവിലെ...
മഹാരാജാവ് എത്തുന്ന വിവരം ദളവ പണിക്കാരെ അറിയിച്ചു..വേണ്ട ഒരുക്കങ്ങള്‍ക്കു ആള്‍ക്കാരെ നിയോഗിച്ചു... പക്ഷേ,കല്ലു നദക്കക്കരെ ആണു..നദിയില്‍ വെള്ളം കൂടുതലാണു..രാമയ്യന്‍ പരിഭ്രമിച്ചു..അറിയാതെ ആണങ്കിലും മഹാരാജാവിനോടു നുണ പറഞ്ഞല്ലോ... ദളവ സ്ഥലത്തെത്തി..എന്തു ചെയ്യും എന്നാലോചിച്ചു...ഉടനെ പരിഹാരം വന്നു..നദി ഗതി മാറ്റുക..കല്ലു ഇക്കരെ ആവും വിധം... അന്നു പിന്നെ അരും കല്ലു നീക്കിയില്ല...കല്ലു ഇപ്പുറത്താകും വിധം നദി വഴി മാറ്റുക...പണി തുടങ്ങി... മഹാരാജാവ് എത്തുമ്പോള്‍ നദിക്കിപ്പുറത്തു കല്ലു കിടക്കുന്നു... സന്തോഷമായി..

ഒറ്റക്കല്ലിനോടിവന്നു മുഖമണ്ഡപം ഭാവിച്ചു....എന്നു രാമപുരത്തു വാരിയര്‍

ഒസ്യത്ത്

ഒസ്യത്തു

മക്കള്‍ തമ്മില്‍ സ്നേഹത്തിലല്ല...മൂത്തവന്‍ ചെറിയവനെ ദ്രോഹിക്കും...ചെറിയവന്‍ ലേശം മന്തനാണു.
തന്ത...ചത്താല്‍ മക്കള്‍ അടികൂടും...വിഷമം തോന്നി...മരിക്കുന്നതിനു മുന്‍പു ഒസ്യത്തു എഴുതാന്‍ തീരുമാനിച്ചു... എഴുതി....
തന്റെ മരണശേഷം മക്കള്‍ സ്വത്തു പങ്കുവെക്കണം...വഴക്കു പാടില്ല...സ്വത്തില്‍ മൂത്തവനു ഇഷ്ടപ്പെട്ടതു ഇളയവനു കൊടുക്കണം.ഇളയവന്‍ അതു സമ്മതിക്കണം. എല്ലാരും സമ്മതിച്ചു.....മൂത്തവനു സന്തോഷം...
തന്ത മരിച്ചു... സ്വത്തു ഭാഗം വെക്കാന്‍ തീരുമാനിച്ചു...
മൂത്തവന്‍ ഏറ്റവും മോശമായ സ്ഥലവും വരുമാനമൊന്നുമില്ലാത്ത ഇനങ്ങളും ഇളയവനു നീക്കി വെച്ചു... ഇളയവന്‍ നിരാശപ്പെട്ടു...ഇനിയെന്തു ചെയ്യും...മൂത്തവനു ഇഷ്ടപ്പെട്ടതു കൊടുത്താല്‍ മതി എന്നാനു ഒസ്യത്തു.....മധ്യസ്ഥനെ കണ്ടു....തന്റെ വിഷമം പറഞ്ഞു....
മധ്യസ്ഥന്‍ ഒസ്യത്തു വരുത്തി...വായിച്ചു... ശരിയാണു...മൂത്തവ്നു ഇഷ്ടപ്പെട്ടതു കൊടുക്കാനണു കരാര്‍....അതു മതി...അതേ പറ്റൂ... കഷ്ടം...എല്ലാരും പറഞ്ഞു...
അതെ...മധ്യസ്ഥന്‍ പറഞ്ഞു...മൂത്തവനു ഇഷ്ടപ്പെട്ടതു നല്ല വരുമാനമുള്ള...നല്ല സ്ഥലം ആണു... അതു ഇളയവ്നു കൊടുക്കണം എന്നാണു ഒസ്യത്തില്‍ എഴുതിയതു....ഇളയവനെ പറ്റിക്കാതിരിക്കാന്‍ വേണ്ടി തന്ത ചെയ്തതു ബുദ്ധിപൂര്‍വം തന്നെ....

നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു യുക്തി വേണം.
 

ഉണ്ടായത്

പണ്ട്...
മൂപ്പില്‍ നായരോടു കാര്യസ്ഥന്‍ ചെട്ടിയാരു വന്നു അതിരില്‍ കയ്യേറ്റം നടന്ന കര്യം പറഞ്ഞു... യ്ശമ്മാ...പള്ളിക്കുറുപ്പ് കളത്തിലു തെക്കേ വേലി മാപ്പ്ളാരു കൊറച്ചൊന്നു പൊളിച്ചു... അതിരില്‍ കയ്യേറിയിരിക്കുന്നു...എന്താ വേണ്ടതു..ച്ചാ... അഹാ..അതുവ്വോ...അങ്ങനെണ്ടോ...മാപ്പ്ളാരു....സമ്മതിക്കരുതു....പൊളിച്ചു മറ്റാന്‍ ഞാന്‍ പറഞ്ഞൂ ന്നു പറയാ...എന്താണ്ടാവാന്നു കണാലോ....
ചെട്ടിയാരു ചെന്നു പറഞ്ഞൂ... മാപ്ളാരു ചെട്ടിയാരെ കണക്കിനു തെറി പറഞ്ഞു...
എശ്മാ...അസഭ്യം ശ്ശി കേട്ടു....
അഹാ..ധിക്കാരികളു തന്നെ...
ആദ്യേ ചെല്ലാ....ഒന്നുകൂടി പറയാ....എന്താ അഹമ്മതി...എന്താ ണ്ടാവാ ന്നു നോക്കാലൊ...
ചെട്ടിയാരു ചെന്നു പറഞ്ഞൂ ഇപ്രാവശ്യം...തെറി ണ്ടായില്ല....പക്ഷെ അവരു അടിച്ചു പുറം പൊളിച്ചു.......
അഹാ..അഹാ..അതുവ്വോ...അങ്ങനെണ്ടോ...മാപ്പ്ളാരു...അഹമ്മതി..അഹമ്മതി...ഇനി എന്താണ്ടാവാ ന്നു നോക്കാലോ... എന്തായാലും ചെട്ടിയാരു ഇനി അങ്ങടു പോണ്ട.... അഹമ്മതി...കഷ്ടം...