Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

കുറുക്കന്‍ കണ്ടെത്തിയതു

പണ്ട്..പണ്ട്....

മുന്തിരിങ്ങ പുളിക്കും എന്നു കണ്ടുപിടിച്ച കുറുക്കന്‍
തിരിച്ചു പോരുമ്പോള്‍ ഒന്നു മൂത്രം ഒഴിക്കാന്‍ ഇരുന്നു/നിന്നു
സുഖമായി മൂത്രം ഒഴിച്ചു
തിരിഞ്ഞപ്പൊ എന്തൊ ഒന്നു വൃഷണത്തില്‍ തട്ടി...
ചൊറിഞ്ഞു...
ഭയങ്കര ചൊറിച്ചില്‍..
തിരിഞ്ഞു നോക്കി...
ഒരു ചെറിയ കടിത്തൂവ ആണു.
ചൊറിഞ്ഞു ചൊറിഞ്ഞു...മാന്തി..തിണര്‍ത്തു..വീര്‍ത്തു.നീറി..
വിണ്ടും ചൊറിഞ്ഞു....ആകെ പ്രശ്നമായി.....
അപ്പൊള്‍ കുറുക്കന്റെ മനോഗതം
ഏകപത്രൊ ദ്വിപത്രോ വാ
ത്രിപത്രം പ്രാണസംകടം
മഹാവൃക്ഷോ മഹാശാഖോ
ലോകം ഭസ്മീകരിഷ്യതി

ഒന്നോ രണ്ടോ, പൊട്ടെ മൂന്നോ,
ഇല തട്ടിയപ്പൊ പ്രാണന്‍ പോകുന്ന വേദന.
ഇതു വലിയ മരമായി,
വലിയ കൊമ്പുകളും ചില്ലകളുമായി
വളര്‍ന്നാലത്തെ സ്ഥിതിയെന്താ......
ലോകം മുഴുവന്‍ ഭസ്മമായിപ്പോകും.
ഹോ.