Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

നാമവും ക്രിയയും

അത്ര പണ്ടല്ല

സ്കൂളില്‍ അഡ്മിഷന്റെ തിരക്കാണു.
ഹെഡ്മാഷെ സഹായിക്കാന്‍ അന്നു മലയാളം മാഷ് ആണു...
മൂപ്പരാണു അഡ്മിഷന്‍ ഫോം പൂരിപ്പിക്കുന്നതും മറ്റും.
(ഫീസ്,പി.റ്റി.എ.ഫണ്ട് ഒക്കെ എച്ച്.എം.നേരിട്ടാണു)
ഫോം പൂരിപ്പിക്കുകയാണു
പേരു......
കുട്ടി.....
അച്ചന്റെ പേരു....
കുട്ടി...കണ്ടു
അച്ചന്റെ പേരു പറയൂ......
കുട്ടി...കണ്ടു
പേരു പറയൂ......ശരിക്കുള്ള പേരു പറയൂ.....
കുട്ടി......കണ്ടു
കണ്ടു എന്നാണോ പേരു......
അതേ സാര്‍
എയ് ...അതാവില്ല....കണ്ടു എന്നതു ക്രിയയാണു....നാമമല്ല കുട്ടീ.......
മലയാളം മാഷു ചിന്താധീനനായി
ക്രിയാപദം എങ്ങിനെയാ നാമപദമാവുക.............

ഞങ്ങളുടെ പാലക്കാടന്‍ പേരുകള്‍ ഏതു മലയാളം മാഷക്കാ അറിയുക.....