Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ഓരോരുത്തരുടേയും പ്രശ്നങ്ങള്‍

അത്രക്കു പണ്ടല്ല

അമ്മമ്മ (85 വയസ്സായി)രാവിലെ എണീറ്റ്
പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞാല്‍ ഒരു കറിക്കത്തിയുമായി
തൊടിയില്‍ ഇറങ്ങും എന്നും.
കൂട്ടാന്‍ വെക്കാന്‍ കഷണം ഉണ്ടാക്കല്‍ അമ്മമ്മയുടെ
അവകാശമാണു.
അമ്മക്കതു വലിയ സഹായവും.
ചേമ്പിന്‍ തണ്ട്,
ചേനത്തണ്ട്,
പയറിന്റെ ഇല,
മുരിങ്ങയില,
എന്തെങ്കിലും ഒക്കെ ഒരു കുണ്ടമുറം നിറയെ അമ്മമ്മ സം ഭരിക്കും.
അതൊക്കെ വൃത്തിയാക്കി അമ്മയെ ഏല്‍പ്പിക്കും....
ശ്ശി ആളുകളുള്ള വീടു...
പുറം പണിക്കാര്‍ക്കും കഞ്ഞി വേണം...
അമ്മക്കിതു വലിയ സഹായം ആണു.
കഷണം നുറുക്കുമ്പോള്‍ അമ്മമ്മക്കു ആരെയ്ങ്കിലും വര്‍ത്തമാനം പറയാന്‍ കിട്ടും...
നാട്ടുവര്‍ത്താനം...
എല്ലാ വര്‍ത്താനവും തുടങ്ങുന്നതും അവസാനിക്കുന്നതും കൂട്ടാന്‍ വെക്കാന്‍ ള്ള പാടാവും.
ഇപ്പൊക്കെ എന്താ.......
പണ്ടെന്താ....ഇങ്ങനെ
ഒരൂസം മില്‍ട്രിയില്‍ ഉള്ള ചിന്നക്കുട്ടന്‍ ലീവില്‍ എത്തിയതാണു.
അന്നു അമ്മമ്മക്കു ചിന്നക്കുട്ടനാണു വര്‍ത്താനത്തിനു...
അല്ലാ
ചിന്നക്കുട്ടാ നിങ്ങളു മില്‍ട്രീലെന്താ കൂട്ടാന്‍ വെക്ക്യാ....
ആകാംഷയോടെ യുള്ള അമ്മമ്മയുടെ ചോദ്യം....
ചിന്നക്കുട്ടന്‍ .....................


അല്ലാ...നിങ്ങളൊക്കെ എന്താ കൂട്ടാന്‍ വെക്ക്യാ...എന്നും