Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

സണ്‍ സെറ്റ്/സണ്‍ റൈസ്

പണ്ട്....
കഥയൊന്നും അല്ല...ണ്ടായതുതന്നെ

ഇവിടെ അടുത്തു നിന്നു കുറേ മാഷമ്മരു കോഴിക്കോട് ഒരു കല്യാണത്തിനു പോയി..
കല്യാണം ഒക്കെ ഗം ഭീരമായി കഴിഞ്ഞു സദ്യയും കഴിച്ചു നേരത്തെ തിരിച്ചു പോന്നു..
തിരിച്ചു പോരുന്നതു ട്രയിനില്‍ ആണു..
സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രയിന്‍ പ്ളാറ്റുഫോമില്‍ കിടപ്പുണ്ട്.
സന്തോഷായി..സീറ്റു കിട്ടുമല്ലോ..
ഏറ്റവും പിന്നിലെ ബോഗിയില്‍ കയറി ഇരുന്നു...
സുഖായി...
എല്ലാരും കൂടി ചീട്ടുകളി തുടങ്ങി.....
നേരം പോയതു ആരും അറിഞ്ഞില്ല....
നല്ല കളിയാണു...
1 മണിക്കൂര്‍ കഴിഞ്ഞു..2 മണിക്കൂര്‍ കഴിഞ്ഞു..
വണ്ടി ഇളകുന്നില്ല. ഇടക്ക് ഒരു മാഷ് വെറുതേ പുറത്തിറങ്ങി നോക്കി...
വണ്ടി എപ്പൊഴേ പോയിരിക്കുന്നു..
ആളുകള്‍ കുറവായതുകൊണ്ട് ലാസ്റ്റ്ബോഗി ഒഴിവാക്കി യിരിക്കയാണു....
ഇനിയെന്താ ചെയ്യുക...

പി എസ്

കുട്ടികളെയും കൊണ്ട് ഇതേ സ്കൂളിലെ ടീച്ചര്‍മാര്‍ പണ്ട് കോഴിക്കോട്ടേക്കു പഠനയാത്ര പോയിരുന്നു.ബീച്ചിലെത്തിയപ്പോഴേക്കും മഴക്കാറ്......സണ്‍ സെറ്റ് കാണാന്‍ സാധിച്ചില്ല... ആകെ നിരാശരായി...... അ പ്പൊ ടീച്ചര്‍ എല്ലാരേയും സമാധാനിപ്പിച്ചു....നാളെ രാവിലെ നേരത്തെ വരാം.....സണ്‍ റയ്സ് കാണാലോ....അപ്പൊ മഴക്കാറു ഉണ്ടാവില്ല. ആശ്വാസമായി എല്ലാര്‍ക്കും