Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

വ്യക്തിയും സമൂഹവും

പണ്ട്..പണ്ട്....(ഇന്നും)

കുഞ്ഞിരാമനും ഭാര്യ സരോജിനിയും 5 കുട്ടികളും...
3പെണ്ണും 2 ആണും...സുഖം...
കുഞ്ഞിരാമന്‍ പുല്ലുവെട്ടി കൊണ്ടുവരും.
സരോജിനി അതു വൃത്തിയാക്കി നല്ല പുല്‍ചൂലുകള്‍ ഉണ്ടാക്കും..
കുഞ്ഞിരാമന്‍ അതു കൊണ്ടുപോയി വില്‍ക്കും....
വില്‍പ്പന നടന്നിട്ടാണു..
25.....30 കി മി നടക്കും..
ബസ്സില്‍ കയറില്ല.വാഹനം ഒന്നും വേണ്ട...
ചില ഒഴിവുദിവസങ്ങളില്‍ കുഞ്ഞിരാമന്‍ വരസ്യാരു ടിച്ചറുടെ വീട്ടിലെത്തും..
ഒഴിവു ദിവസം എന്നാല്‍ സരൊജ്ജിനിക്കു ആസ്തമ മൂര്‍ച്ചിക്കുന്ന ദിവസം...
ടീച്ചര്‍....ഇന്നെന്താ കൂടുതലാണോ...
എന്റെ തമ്പ്രാട്ടീ.....കണ്ണുകള്‍ ഡബ്ബിളു...ഡബ്ബിളായിട്ടാ വരണു...
ആസ്തമ യുടെ രൂക്ഷത പറയുകയാണു...
(കാശെന്തെങ്കിലും കടമായിട്ടു വേണം....കൃത്യമായി തിരിച്ചു തരും)
സം ഭാഷണത്തിനിടയില്‍...................
കുഞ്ഞിരാമനെന്തിനാ ഇങ്ങനെ നടക്കണതു.....ബസ്സില്‍ പോയാന്താ....
കു: അതു വല്ലോടത്തും തട്ടേമുട്ടേ ചീതാ എടങ്ങറാ
ടീ: അതിനു കുഞ്ഞിരാമന്‍ മാത്രല്ലലോ ബസ്സിലു..
കു: അതല്ല....നിറച്ചു ആളുണ്ടാവും
ടീ: പിന്നെന്താ
കു:അതല്ല... അടീന്റോടക്കു അടീന്‍ തന്നേ ള്ളൂ..
ടീ: (നിശ്ശബ്ദം)


പി.എസ്.
വ്യക്തിയും സമൂഹവും തമ്മിലുള്ളതു കുഞ്ഞിരാമനു നല്ല നിശ്ചയം ഉണ്ട് ല്ല്യേ